എല്ലാ ഗ്രാമങ്ങളേയും ബ്രോഡ്ബാന്‍ഡുമായി ബന്ധിപ്പിക്കാനായി 750,000 കി.മി കേബിള്‍ പാകും....!

Written By:

രാജ്യത്ത് ബ്രോഡ്ബാന്‍ഡ് എല്ലാ ഗ്രാമങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 750,000 കിലോമീറ്ററുകള്‍ കേബിള്‍ ഇടുമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു. അടുത്ത മൂന്നര കൊല്ലം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുക.

ജനങ്ങളില്‍ ഡിജിറ്റല്‍ ശാക്തീകരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂലൈ 26-ന് പ്രഖ്യാപിച്ച മൈഗവ് എന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിന്റെ ആദ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രസാദ്.

ഗ്രാമങ്ങളെ ബ്രോഡ്ബാന്‍ഡിലാക്കാന്‍ 750,000 കി.മി കേബിള്‍ ....!

300 മില്ല്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഇപ്പോള്‍ ഇന്‍ഡ്യയില്‍ ഉളളത്. സമീപഭാവിയില്‍ തന്നെ യുഎസ്സിനെ പിന്തളളി ചൈനയ്ക്ക് പുറകിലായി ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമെന്ന പദവി ഇന്‍ഡ്യ സ്വന്തമാക്കും.

നഗരങ്ങളില്‍ മൊബൈല്‍ കണക്ടിവിറ്റി 146 ശതമാനമാണെങ്കിലും, ഗ്രാമങ്ങളില്‍ ഇത് 46 ശതമാനം മാത്രമാണെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.

Read more about:
English summary
750,000km of Cable to Connect All Villages With Broadband says Minister for Communications and Information Technology Ravi Shankar Prasad.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot