777888999 ഈ നമ്പില്‍ വന്ന കോള്‍ നിങ്ങള്‍ എടുത്തോ?

Written By:

ഇപ്പോള്‍ അനേകം വ്യാജ കോളുകളും മെസേജുകളുമാണ് വരുന്നത്. കൂടാതെ വാട്ട്‌സാപ്പിലും ഫേസ്ബുക്കിലുമായി പല വ്യാജ സന്ദേശങ്ങളും പരക്കുന്നുണ്ട്. ഫേസ്ബുക്കും വാട്ട്‌സാപ്പും ഉപയോഗിക്കുന്നവര്‍ ഇതില്‍ പരക്കുന്ന പല കാര്യങ്ങളും നന്നായി അറിഞ്ഞിരിക്കേണ്ടതാണ്.

777888999 ഈ നമ്പില്‍ വന്ന കോള്‍ നിങ്ങള്‍ എടുത്തോ?

ചങ്ങലകള്‍ പോലെ വരുന്ന മെസേജുകള്‍ ഒരു പുതിയ കാര്യമല്ല. ചിലപ്പോള്‍ അത് ശരിയായി കണ്ടെന്നു വരാം. എന്നാല്‍ ഇപ്പോള്‍ അടുത്തിടെ വന്ന വൈറല്‍ സന്ദേശം ഇതാണ്, ഒരു ഫോണ്‍ നമ്പര്‍ രൂപത്തില്‍: ഫോണ്‍ നമ്പര്‍ ഇതാണ് 777888999.

ഈ നമ്പര്‍ ഇതിനകം തന്നെ പല വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പരന്നിട്ടുണ്ട്. ഈ നമ്പറില്‍ നിന്നും കോള്‍ എടുത്താല്‍ ഭീതിപ്പെടുത്തുന്ന സന്ദേശങ്ങളാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്.

ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്താണ് 777888999?

ഗ്രൂപ്പുകളില്‍ വേഗതയേറിയ സന്ദേശം എത്തുന്നത് ഇങ്ങനെയാണ് 'URGENT' ' ദയവു ചെയ്ത് 777888999 എന്ന മൊബൈല്‍ നമ്പറില്‍ നിന്നും വരുന്ന ഫോണ്‍ കോള്‍ എടുക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ പൊട്ടിത്തെറിക്കുന്നതാണ്. ഈ ഒരു സന്ദേശമാണ് ഒരു രീതിയില്‍ പരക്കുന്നത്.

ഇതിന്റെ പിന്നിലെ മറ്റൊരു കഥ

മറ്റൊന്ന് ഒരു സ്ത്രീ ഈ നമ്പറില്‍ നിന്ന് വിളിക്കുകയും, കോള്‍ എടുത്ത ആളിനോട് ഇത് നിങ്ങളുടെ അവസാനത്തെ കോള്‍ ആണെന്നു പറയുകയും ചെയ്യുന്നു. ഈ ഒരു സന്ദേശം നിങ്ങള്‍ എത്രയും പെട്ടന്നു തന്നെ നിങ്ങളുടെ കുടുംബാങ്ങങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറേണ്ടതാണ്.

യഥാര്‍ത്ഥത്തില്‍ കോള്‍ വരുമോ?

എന്നാല്‍ ഇത് ഒരു വ്യാജ സന്ദേശമാണ്. അതിനാല്‍ ഈ പരക്കുന്ന മെസേജിനെ കുറിച്ച് ആരും ഭയക്കേണ്ടതില്ല. ഇത്തരം മെസേജുകള്‍ നൂറു കണക്കിന് വരുന്നതാണ്.

ഇതൊരു വ്യാജ നെറ്റ്‌വര്‍ക്കാണ്!

ഈ വിളിക്കുമെന്നു പറയുന്ന നമ്പറില്‍ ഒന്‍പത് അക്കാമാണുളളത്. എന്നാല്‍ ഒന്‍പത് അക്കമുളള മൊബൈല്‍ നമ്പര്‍ ഇല്ല. മിനിമം 10 അക്കം വേണം ഒരു മൊബൈല്‍ നമ്പറിന്. അതിനാല്‍ ഇതൊരു വ്യാജ നെറ്റ്‌വര്‍ക്കാണ്. മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത് ഒരു റേഡിയോ തരംഗത്തിലൂടെ ഒരിക്കലും ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല.

അന്താരാഷ്ട്ര നമ്പര്‍

എന്നാല്‍ ഇതൊരു അന്താരാഷ്ട്ര നമ്പര്‍ ആണെങ്കില്‍ അതില്‍ രാജ്യത്തിന്റെ കോഡും ഉണ്ടായിരിക്കും. എന്നാല്‍ ഈ നമ്പറില്‍ ഇതു പോലും ഇല്ല. ഇതില്‍ എല്ലാത്തില്‍ നിന്നും മനസ്സിലാക്കാം ഇതൊരു വ്യാജ സന്ദേശവും നമ്പറുമാണെന്ന്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Those who've been on social platforms like Facebook and WhatsApp would perhaps know by now that not everything can and should be trusted.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot