രാജ്യത്തെ 78 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

Posted By:

രാജ്യത്തെ 78 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഈ വര്‍ഷം ഹാക്ക് ചെയ്യപ്പെട്ടതായി കേന്ദ്ര ഐടി മന്ത്രി മിലിന്ദ് ദിയോറ. ഇതേതുടര്‍ന്ന് നിരവധി കമ്പ്യൂട്ടറുകള്‍ക്ക് വൈറസ് ആക്രമണമേറ്റു. സര്‍ക്കാര്‍, പ്രതിരോധ വകുപ്പുകളുടെയും പൊതുമേഘലയിലേയും വിവിധ നെറ്റ്‌വര്‍ക്കുകളിലായി സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള 16305 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

രാജ്യത്തെ 78 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന്റെ 371 വെബ്‌സൈറ്റുകളും 2011-ല്‍ 308 വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുപ്രകാരമാണ് 78 സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഹിഡണ്‍ സെര്‍വറുകള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ സൈബര്‍ ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പ്രയാസമാണ്.

ഗിസ്‌ബോട്ട് ടാബ്ലറ്റ്/ലാപ്‌ടോപ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

വിവരത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ പുതിയ വെബ്‌സൈറ്റുകളും പരിശോധന നടത്തുമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

വായിക്കുക: ആമസോണില്‍ ഇനി ആര്‍ട് ഗാലറിയും

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot