ദുശ്ശീലങ്ങള്‍ നിര്‍ത്താനും സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

By Bijesh
|

സ്മാര്‍ട്‌ഫോണ്‍ കൊണ്ട് എന്തെല്ലാമുണ്ട് ഉപയോഗം?.. കോള്‍ ചെയ്യാം, മെസേജ് ചെയ്യാം, ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാം, സോഷ്യല്‍ മീഡിയ ഉപയോഗിക്കാം... ചുരുക്കി പറഞ്ഞാല്‍ ഒരു കമ്പ്യൂട്ടറിന്റെ എല്ലാ ഉപയോഗവും നടക്കും. എന്നാല്‍ അതിലുപരിയായി സിഗററ്റ് വലിയുള്‍പ്പെടെ ചില ദുശ്ശീലങ്ങള്‍ മാറ്റാനും ഇത് ഉപകരിക്കും.

എങ്ങനെയെന്നല്ലേ... അതിനായി ചില ആപ്ലിക്കേഷനുകള്‍ ഉണ്ട്. സിഗററ്റ് വലി മുതല്‍ മുതല്‍ ദന്ത സംരക്ഷണവും അച്ചടക്കവും വരെ ഈ ആപ്ലിക്കേഷനുകള്‍ വഴി സാധ്യമാകും. ഏതെല്ലാമാണ് ആ ആപ്ലിക്കേഷനുകളെന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും ചുവടെ കൊടുക്കുന്നു.

പുകവലി

പുകവലി

പടിപടിയായി പുകവലി കുറച്ചുകൊണ്ടുവരാനും ഒടുവില്‍ പൂര്‍ണമായി നിര്‍ത്താനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. പുകവലി കുറയ്ക്കാനുള്ള എളുപ്പവഴികള്‍ ആപ്ലിക്കേഷന്‍ നിര്‍ദേശിക്കും. അതോടൊപ്പം ആത്മവിശ്വാസം തരുന്ന പ്രശസ്തരുടെ വാചകങ്ങളും ആപ്ലിക്കേഷനില്‍ ഉണ്ട്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ സൗജന്യമായി ക്വിറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

 

നഖം കടിക്കുന്നത് നിര്‍ത്താം

നഖം കടിക്കുന്നത് നിര്‍ത്താം

പ്രായപൂര്‍ത്തിയായ പലരിലും കണ്ടുവരുന്ന ഒരു വൈകല്യമാണ് നഖം കടിക്കുന്ന സ്വഭാവം. ഇത് നിര്‍ത്താന്‍ സഹായിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനാണ് സ്‌റ്റോപ് നെയില്‍ ബൈറ്റിംഗ്. ഓഡിയോ സഹിതം ഈ ദുഃസ്വഭാവം നിര്‍ത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങളും മാര്‍ഗങ്ങളും ലഭ്യമാവും. 5.99 ഡോളര്‍ ആണ് ഐ.ഒ.എസ്. ഫോണുകളില്‍ മാത്രം ലഭ്യമാവുന്ന ആപ്ലിക്കേഷന്റെ ചാര്‍ജ്.

 

വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കാന്‍
 

വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കാന്‍

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് എണ്ണയില്‍ വറുത്ത വിഭവങ്ങള്‍. എന്നാല്‍ ഇത് പതിവില്‍ കൂടുതലാവുമ്പോള്‍ ശരീരത്തിന് ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഇത്തരം ആഹാര ശീലങ്ങള്‍ ഒഴിവാക്കാനും ആപ്ലിക്കേഷനുകളുണ്ട്. അതിലൊന്നാണ് Fooducate. വറുത്ത ഭക്ഷണ പദാര്‍ഥങ്ങളില്‍ അടങ്ങിയിട്ടുള്ള ദോഷകരമായ ഘടകങ്ങള്‍ ഏതെല്ലാമെന്ന് ഈ ആപ്ലിക്കേഷന്‍ വ്യക്തമാക്കിത്തരും. മാത്രമല്ല, കടയില്‍ നിന്ന് ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അതിശന്റ ബാര്‍കോഡ് എന്റര്‍ ചെയ്താല്‍ അതിലടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങളുടെ പൂര്‍ണ വിവരവും നല്‍കും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

 

 

അടുക്കും ചിട്ടയും വരുത്താന്‍

അടുക്കും ചിട്ടയും വരുത്താന്‍

വീട്ടില്‍ അടുക്കും ചിട്ടയും ഇല്ലാത്തവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ സഹായകമാണ്. എങ്ങനെ വീട്ടിനുള്ളിലെ വസ്തുക്കള്‍ അടുക്കി വയ്ക്കാമെന്ന് വിശദമായി ഇതില്‍ പ്രതിപാദിക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

അടുക്കും ചിട്ടയും വരുത്താന്‍

അടുക്കും ചിട്ടയും വരുത്താന്‍

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ഓര്‍മിപ്പിക്കുകയും തരംതിരിക്കുകയും ചെയ്യാന്‍ യെല്ലിംഗ് മോം സഹായിക്കും. ഐ.ഒ.എസ്. ഫോണുകളില്‍ 0.99 ഡോളര്‍ നല്‍കി ഡൗണ്‍ലോഡ് ചെയ്യാം.

 

വ്യായാമം

വ്യായാമം

ശരിയായ രീതിയില്‍ വ്യായാമം ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് നെക്‌സര്‍സൈസ്. ആരോഗ്യം സംരക്ഷിക്കാന്‍ ഏതെല്ലാം രീതിയിലുള്ള വ്യായാമ മുറകളാണ് നല്ലെതെന്ന് ആപ്ലിക്കേഷന്‍ നിര്‍ദേശിക്കും. പിന്നീട് നിങ്ങള്‍ വ്യായാമം ചെയ്യുന്ന രീതി അതില്‍ രേഖപ്പെടുത്താനും സാധിക്കും. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

ദന്ത സംരക്ഷണം

ദന്ത സംരക്ഷണം

ദന്ത സംരക്ഷണത്തിനും ഉണ്ട് സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍. ബ്രഷുകളുടെ നിലവാരം കുറഞ്ഞാല്‍ അത് സൂചിപ്പിക്കാനും ദന്ത രോഗങ്ങള്‍ കണ്ടെത്താനും സഹായിക്കുന്ന ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

അമിത ചെലവ് നിയന്ത്രിക്കാന്‍

അമിത ചെലവ് നിയന്ത്രിക്കാന്‍

അനാവശ്യ ചെലവുകള്‍ നിയന്ത്രിച്ച് സമ്പാദ്യശീലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ലെവല്‍ മണി. നിങ്ങളുടെ ബാങ്ക് ബാലന്‍സ് എത്രയുണ്ടെന്നും ഒരു മാസം എത്രരൂപ മിച്ചം വയ്ക്കണമെന്നും രേഖപ്പെടുത്തിയാല്‍ മതി. പിന്നീട് ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപവരെ ചെലവഴിക്കാമെന്നും ചെലവാക്കിയ തുകയുടെ കണക്കും ആപ്ലിക്കേഷന്‍ കൃത്യമായി കാണിക്കും.ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X