കമ്പ്യൂട്ടര്‍ മദര്‍ബോര്‍ഡില്‍ അറിയാതെ ചെയ്യുന്ന പിഴവുകള്‍

By GizBot Bureau
|

കമ്പ്യൂട്ടര്‍ പോലുളള സങ്കീര്‍ണ്ണമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രധാന ഘടകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു വ്യത്യസ്ഥ സര്‍ക്ക്യൂട്ടുകള്‍ അടങ്ങിയ ഒരു പ്രിന്റഡ് കമ്പ്യൂട്ടര്‍ ബോര്‍ഡ് ആണ് മദര്‍ബോര്‍ഡ്. കമ്പ്യൂട്ടറിന്റെ ഹൃദയം എന്നറിയപ്പെടുന്നത് മദര്‍ബോര്‍ഡിനെയാണ്.

 
കമ്പ്യൂട്ടര്‍ മദര്‍ബോര്‍ഡില്‍ അറിയാതെ ചെയ്യുന്ന പിഴവുകള്‍

മദര്‍ബോര്‍ഡിലേക്കാണ് കമ്പ്യൂട്ടറിന്റെ ഓരോ ഭാഗങ്ങളായ ഗ്രാഫിക്‌സ് കാര്‍ഡ്, ഡിവിഡി ഡ്രൈവ് ഹാര്‍ഡ് ഡിസ്‌ക് എന്നിവയെല്ലാം ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ മദര്‍ബോര്‍ഡിന് പ്രത്യേക ശ്രദ്ധ വേണം.

മദര്‍ബോര്‍ഡ് കൂടാതെ പ്രോസസര്‍, എസ്.എം.പി.എസ്, വിവിധയിനം ഡ്രൈവുകള്‍, കീബോര്‍ഡ് മൗസ്, മോണിറ്റര്‍, സ്‌കാനര്‍, മൈക്രോ ഫോണ്‍ എന്നിവയും പ്രധാന ഭാഗങ്ങളാണ്.
നിങ്ങളുടെ അശ്രദ്ധ കാരണം ചിലപ്പോള്‍ മദര്‍ബോര്‍ഡിന് കേടു പാടുകള്‍ സംഭവിക്കാം. നിങ്ങള്‍ അറിയാതെ ചെയ്യുന്ന ഈ തെറ്റുകള്‍ ഒഴിവാക്കുക

1. ചൂടാകുന്ന പ്രശ്‌നം

1. ചൂടാകുന്ന പ്രശ്‌നം

മതര്‍ബോര്‍ഡ് പരാജയപ്പെടുന്നതിനുളള ഏറ്റവും പ്രധാനമായ കാരണം അത് ചൂടാകുന്നതു തന്നെയാണ്. മിക്കവാറും കമ്പ്യൂട്ടറിന്റെ എല്ലാ ഘടകങ്ങളും ചൂടാകുന്നത് സ്വാഭാവികമാണ്. ചൂടാകുന്നത് ഒരു കാലഘട്ടം വരെ തുടരുകയാണെങ്കില്‍ അത് മതര്‍ബോര്‍ഡിനെ ബാധിക്കുന്നതാണ്. അതിനാല്‍ കൂളിംഗ് ഫാന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും അതു പോലെ നിങ്ങളുടെ സിപിയു തണുത്ത സ്ഥലത്താണോ എന്നും ഉറപ്പു വരുത്തുക.

2. ഷോര്‍ട്ട് സര്‍ക്യൂട്ട്

2. ഷോര്‍ട്ട് സര്‍ക്യൂട്ട്

മതര്‍ബോര്‍ഡ് വൈദ്യുതി കമ്പ്യൂട്ടറിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൈമാറുന്നു. അതിനാല്‍ മറ്റു ലോഹമായ സിപിയു ചേസസ് എന്നിവയുമായി ബന്ധിപ്പിക്കാനാകില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ പ്രധാന കാരണം സിപിയും കൂളര്‍ ആണ്. നിങ്ങളുടെ മതര്‍ബോര്‍ഡ് എങ്ങനെ ഇന്‍സ്‌റ്റോള്‍ ചെയ്യാമെന്നു നോക്കുക, അതാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം.

 3. ഇലക്ട്രിക്കല്‍ സ്‌പൈക്കുകള്‍
 

3. ഇലക്ട്രിക്കല്‍ സ്‌പൈക്കുകള്‍

വോള്‍ട്ടേജില്‍ പെട്ടന്നുണ്ടാകുന്ന മാറ്റവും മതല്‍ബോര്‍ഡിനെ ബാധിക്കുന്നു. കൂടാതെ മിന്നല്‍ പോലുളള കാലാവസ്ഥ വ്യതിയാനങ്ങളും മദര്‍ബോര്‍ഡിലെ മ്യദുവായ സര്‍ക്ക്യൂട്ടുകള്‍ക്ക് ദോഷം ചെയ്യും. അതിനാല്‍ നല്ല നിലവാരമുളള സുരക്ഷിതത്വം ഉറപ്പാക്കുകയും അതിലുപരി മിന്നല്‍ സമയത്ത് കമ്പ്യൂട്ടര്‍ അണ്‍പ്ലഗ് ചെയ്യുകയും ചെയ്യുക.

 4. വൈദ്യുതി ക്ഷാമം

4. വൈദ്യുതി ക്ഷാമം

കമ്പ്യൂട്ടറിന്റെ മതര്‍ബോര്‍ഡിനെ ബാധിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ഇത്. പുതിയ പെരിഫറല്‍ ഡിവൈസുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ടെക്‌നീഷ്യന്റെ കൈയ്യില്‍ സ്റ്റാറ്റിക് വൈദ്യുതി ഉണ്ടെങ്കില്‍ അത് മതര്‍ബോര്‍ഡിലേക്ക് എത്തുകയും അതിനെ പരാജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

 5. ഹാര്‍ഡ്‌വയര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്ന സമയം

5. ഹാര്‍ഡ്‌വയര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്ന സമയം

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരക്കുന്ന റാമും അതു പോലെ ഗ്രാഫിക്‌സ് കാര്‍ഡും അനിയന്ത്രിതമായാണ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നതെങ്കില്‍ മതര്‍ബോര്‍ഡിന് പ്രശ്‌നം സംഭവിക്കും. അതിനാല്‍ എല്ലാ ഘടകങ്ങളും ശരിയായി ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക.

6. മോശം പ്രോസസര്‍

6. മോശം പ്രോസസര്‍

മോശം സിപിയു നിങ്ങളുടെ മതര്‍ബോര്‍ഡിനെ ബാധിക്കുന്നതാണ്, അതായത് അമിത ചൂടിന് ഇത് കാരണമാകുന്നു. ഇതിന്റെ ഫലങ്ങള്‍ ഉടനടി ആയിരിക്കില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കും.

 7. മോശം വീഡിയോ കാര്‍ഡ്

7. മോശം വീഡിയോ കാര്‍ഡ്

സിപിയുവിനെ പോലെ ഗ്രാഫിക്‌സ് കാര്‍ഡിലും ചൂടാകും. ഗ്രാഫിക്‌സ് കാര്‍ഡ് ചൂടായാല്‍ ഇത് നേരിട്ട് മതര്‍ബോര്‍ഡിനെ ബാധിക്കുന്നതാണ്. തുടര്‍ന്ന് ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാകുകയും മതര്‍ബോര്‍ഡ് തീപിടിക്കുകയും ചെയ്യുന്നു.

 8. പൊടി ഒരു കാരണമാകുന്നു

8. പൊടി ഒരു കാരണമാകുന്നു

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ പൊടി ഒരു പ്രധാന ശത്രുവാണ്. അത് അമിത ചൂടിന് ഇടയാകുകയും തുടര്‍ന്ന് മതര്‍ബോര്‍ഡിനെ ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ മൂന്നു മാസത്തിലൊരിക്കല്‍ കമ്പ്യൂട്ടറിന്റെ അകത്തുളള പൊടി നീക്കം ചെയ്യുക.

വെറും 1999 രൂപക്ക് 4ജി ആൻഡ്രോയിഡ് ഫീച്ചർ ഫോണുമായി ഷവോമി! സവിശേഷതകൾ അതിഗംഭീരം!!വെറും 1999 രൂപക്ക് 4ജി ആൻഡ്രോയിഡ് ഫീച്ചർ ഫോണുമായി ഷവോമി! സവിശേഷതകൾ അതിഗംഭീരം!!

 

 


Best Mobiles in India

Read more about:
English summary
8 Mistakes That Will Damage Your Computer Motherboard

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X