Home
News

ലോകത്ത് എവിടേയും നിങ്ങളെ എത്തിക്കും ഗൂഗിള്‍ എര്‍ത്ത്, അറിയേണ്ടതെല്ലാം..!

By Gizbot Bureau

ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്ന ഒരു ഭൂമിശാസ്ത്ര വിവരണ സംവിധാന സോഫ്റ്റ്‌വയര്‍ ആണ് ഗൂഗിള്‍ എയര്‍ത്ത്. എര്‍ത്ത് വ്യൂവര്‍ എന്ന പേരില്‍ കീഹോള്‍ ഇന്‍കോര്‍പറേഷഷന്‍ എന്ന കമ്പനി പുറത്തിറക്കിയ സോഫ്റ്റ്‌വയര്‍, 2004ല്‍ സ്വന്തമാക്കിയതോടെയാണ് ഇതിന് ഗൂഗിള്‍ എര്‍ത്ത് എന്നു പേരു വന്നത്.

ലോകത്ത് എവിടേയും നിങ്ങളെ എത്തിക്കും ഗൂഗിള്‍ എര്‍ത്ത്, അറിയേണ്ടതെല്ലാം.

ഗൂഗിള്‍ എര്‍ത്തിന്റെ പരിഷ്‌കരിച്ച പതിപ്പില്‍ അത്യുഗ്രന്‍ ഫീച്ചറുകളാണ്. ഗൂഗിള്‍ മാപ്പിനേക്കാള്‍ മികച്ചത് എന്നു വേണമെങ്കില്‍ പറയാം. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ സാധ്യത ഉപയോഗിച്ചാണ് ഇത് പരിഷ്‌കരിച്ചിരിക്കുന്നത്.

ഉപഗ്രഹചിത്രങ്ങളുടേയും ആകാശദൃശ്യങ്ങളുടേയും സഹായത്തോടെ ഭൂമിയില്‍ എവിടെയുമുളള സ്ഥലങ്ങള്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തിച്ചു തരുന്ന ഗൂഗിള്‍ എര്‍ത്തില്‍ കൂടുതല്‍ സവിശേഷതകള്‍ ഉള്‍ക്കെളളിച്ചിച്ച് നവീകരിക്കുകയും ചെയ്തു.
സെര്‍ച്ച് ചെയ്യുന്ന സ്ഥലത്തെപറ്റിയുളള പ്രാദേശിക വിവരങ്ങള്‍, ചിത്രം, കാലാവസ്ഥ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ നല്‍കുന്ന 'Knowledge Cards' വളരെ ശ്രദ്ധേയമാണ്. അവയോടു ചേര്‍ന്നു വരുന്ന 'Point of Interest' ഉപയോക്താവിന്റെ അഭിരുചിക്ക് അനുസരിച്ചുളള വിവരങ്ങള്‍ ലഭ്യമാക്കുന്നു.

നിങ്ങള്‍ സന്ദര്‍ശിക്കുന്ന ഓരോ സ്ഥലവും വ്യത്യസ്ഥ രീതിയില്‍ കാണുവാനായി 2D, 3D, സ്ട്രീറ്റ് വ്യൂ മുതലായ സൗകര്യങ്ങളും ഉണ്ട്.

ഈ മേല്‍ പറഞ്ഞ കാര്യങ്ങള്‍ കൂടാതെ ഗൂഗിള്‍ എര്‍ത്തില്‍ ഒട്ടനേകം
സൗകര്യങ്ങള്‍ ഉണ്ട്. അവ ഏതൊക്കെ പറയാം.

1. കാലാവസ്ഥ അറിയാന്‍

1. കാലാവസ്ഥ അറിയാന്‍

ഗൂഗിള്‍ എര്‍ത്തില്‍ കാലാവസ്ഥ പാറ്റേണുകള്‍ പരിശോധിക്കാന്‍ വളരെ രസകരമാണ്. ഇന്‍ഫ്രാറെഡ് സാറ്റ്‌ലൈറ്റ് മുതല്‍ റഡാര്‍ വരെ എടുക്കാന്‍ ഇതില്‍ സാധിക്കും.

 2. താജ്മഹാല്‍ കാണാം

2. താജ്മഹാല്‍ കാണാം

താജ്മഹാലിന്റെ മനോഹരമായ കാഴ്ച വരെ നിങ്ങള്‍ക്കു കാണാം. നിങ്ങളുടെ വീടു പോലും ഗൂഗിള്‍ എര്‍ത്തില്‍ അത്ഭുതകരമായി കാണാം. ചുരുക്കം പറഞ്ഞാല്‍ ഈ ഭൂമിയിലെ എന്തും ഗൂഗിള്‍ എര്‍ത്തിലൂടെ കാണാന്‍ സാധിക്കും.

 3. മൂവി ലൊക്കേഷന്‍

3. മൂവി ലൊക്കേഷന്‍

നിങ്ങള്‍ ഒരു മികച്ച ഗവേഷകനാണെങ്കില്‍ നിങ്ങളുടെ പ്രീയപ്പെട്ട മൂവി ലൊക്കേഷന്‍ വരെ കണ്ടെത്താം.

4. 3ഡി ഡിസ്‌പ്ലേ

4. 3ഡി ഡിസ്‌പ്ലേ

3ഡി ഡയമെന്‍ഷനില്‍ കെട്ടിടങ്ങള്‍, ഘടനകള്‍, സ്‌റ്റേഡിയങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കാന്‍ ഗൂഗിള്‍ എര്‍ത്തിനു കഴിയും.

 5. ലോകമെമ്പാടും പറക്കാം

5. ലോകമെമ്പാടും പറക്കാം

ഒരു ജോയിസ്റ്റിക്കിന്റെ സഹായത്തോടെ ഗൂഗിള്‍ എര്‍ത്തിലൂടെ ലോകമെമ്പാടും പറക്കാന്‍ കഴിയും. ഇത് ഗൂഗിള്‍ എര്‍ത്തിന്റെ മികച്ച സവിശേഷതകളില്‍ ഒന്നാണ്.

 

 

 6. ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലത്തേക്കു പോകാന്‍

6. ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലത്തേക്കു പോകാന്‍

പോയിന്റ് Aയില്‍ നിന്നും Bയിലേക്ക് പോകാനും അവിടെ നിന്നും പോയിന്റ് Cയിലേക്ക് പോകാനും, പിന്നെ അവിടെ നിന്നും തിരിച്ച് Aയിലേക്ക് പോകാനും ഗൂഗിള്‍ എര്‍ത്തിലൂടെ വളരെ എളുപ്പത്തില്‍ കണ്ടു പിടിക്കാം.

 7. ചരിത്രപരമായ ഫോട്ടോകള്‍

7. ചരിത്രപരമായ ഫോട്ടോകള്‍

ചരിത്രപരമായ ഫോട്ടോകള്‍ കാണാന്‍ ഇനി നിങ്ങള്‍ നീണ്ട ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ഗൂഗിള്‍ എര്‍ത്ത് നിങ്ങളെ അവിടേയും എത്തിക്കും.

 8. ഗൂഗിള്‍ എര്‍ത്തു വഴി ഇവയെല്ലാം കണ്ടു പിടിക്കാം

8. ഗൂഗിള്‍ എര്‍ത്തു വഴി ഇവയെല്ലാം കണ്ടു പിടിക്കാം

ഗൂഗിള്‍ എര്‍ത്തു വഴി നിങ്ങളുടെ വീട്, അപ്പാര്‍ട്ട്‌മെന്റ്, ടൗണ്‍ ഹൗസ്, ഔട്ട്ഹൗസ്, സ്റ്റുഡിയോ അല്ലെങ്കില്‍ പെന്റ് ഹൗസ് എന്നിവ കണ്ടെത്താം.

More from GizBot

Best Mobiles in India

English summary
8 Shoking Things You Can Do With Google Earth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X