വിന്‍ഡോസ് 8 നെക്കുറിച്ചറിയേണ്ട 8 കാര്യങ്ങള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/8-things-about-windows-8-2.html">Next »</a></li></ul>

വിന്‍ഡോസ് 8 നെക്കുറിച്ചറിയേണ്ട 8 കാര്യങ്ങള്‍

വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 8 കണ്ടിരുന്നോ ? ഇതുവരെ കണ്ട വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മുഖവുമായാണ് വിന്‍ഡോസ്8 എത്തിയിരിയ്ക്കുന്നത്. നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ ആദ്യം കാണുമ്പോള്‍ മൊത്തം കണ്‍ഫ്യൂഷനാകും. എങ്ങനെ മൈ കമ്പ്യൂട്ടറില്‍ പോകും, എങ്ങനെ ഷട്ട് ഡൗണ്‍ ചെയ്യും തുടങ്ങി നൂറുകൂട്ടം സംശയങ്ങള്‍ തീര്‍ച്ചയാണ്.

നിങ്ങള്‍ കണ്ടു ശീലിച്ച ഡെസ്‌ക്ടോപ്പില്‍ നിന്നും വിഭിന്നമായി ശരിയ്ക്കും പറഞ്ഞാല്‍ സ്റ്റാര്‍ട്ട് മെനുവാണ് നിങ്ങള്‍ വിന്‍ഡോസ് 8ന്റെ തുടക്കത്തില്‍ കാണുന്നത്. എന്നാല്‍ മനസ്സിലാകില്ല. കാരണം കുറേ നിറങ്ങളിലുള്ള ടൈലുകള്‍ വാരി നിരത്തിയ ഒരു സ്‌ക്രീനിലേയ്ക്കാണ് നിങ്ങള്‍ ആദ്യം എത്തുക. അതില്‍ പരിചയമുള്ളതും, ഇല്ലാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ കാണാം അപ്പോള്‍ പിന്നേം കണ്‍ഫ്യൂഷന്‍. എങ്ങനെ ഡെസ്‌ക്ടോപ്പിലെത്തും. ലൈവ് ടൈലുകളുടെ ഇടത് വശത്ത്, ഏറ്റവും താഴെയായി ഡെസ്‌ക്ടോപ്പിന്റെ പടം കാണാന്‍ സാധിയ്ക്കും. അതില്‍ ക്ലിക്ക് ചെയ്താല്‍ മതി.

കാര്യങ്ങളൊക്കെ ഇത്തരത്തില്‍ ലളിതമാണ്. പക്ഷെ ആദ്യം അമ്പരക്കും. പരിചയമായി വരണം. ഏതായാലും വിന്‍ഡോസ് 8നെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിയ്‌ക്കേണ്ട 8 കാര്യങ്ങള്‍ വരും പേജുകളില്‍ വായിയ്ക്കാം.

<ul id="pagination-digg"><li class="next"><a href="/news/8-things-about-windows-8-2.html">Next »</a></li></ul>
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot