Home
News

ഫോണിൽ വൈറസ് വരുന്നത് തടയാൻ ഈ 8 മാർഗ്ഗങ്ങൾ തീർച്ചയായും പാലിക്കുക!

By Gizbot Bureau

ആൻഡ്രോയിഡ് ഫോണുകളിൽ വൈറസ് ബാധിക്കില്ല എന്നൊരു ചിന്ത പലർക്കും ഉണ്ട്. ഒരു പരിധിവരെയൊക്കെ ഇത് ശരിയായിരുന്നെങ്കിലും ഇപ്പോൾ കാര്യങ്ങൾ ഏതായാലും അങ്ങനെയല്ല. ട്രോജന് പോലുള്ള വലിയ മാരക വൈറസുകൾ ഫോണിനെ ബാധിക്കാൻ സാധ്യത വളരെ കൂടുതലാണ് ഇപ്പോൾ. ഇതിനുപുറമെ പലതരം സ്പാമുകളും സ്പൈവെയറുകളും എല്ലാം തന്നെ വേറെയുമുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനെ ഇത്തരം മാരക വൈറസുകളിൽ നിന്നും രക്ഷിക്കാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

1. നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ എപ്പോഴും അപ്‌ഡേറ്റ് ചെയ്യുക

1. നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ എപ്പോഴും അപ്‌ഡേറ്റ് ചെയ്യുക

ഏറ്റവും മികച്ച മാർഗ്ഗം ഇതുതന്നെയാണ്. കാരണം നിങ്ങളുടെ ഫോണിൽ കാലോചിതമായി ലഭിക്കുന്ന അപ്‌ഡേറ്റുകൾ കാരണം പുതിയ വൈറസുകൾക്കും സ്പൈവെയറുകൾക്കും എതിരെയുള്ള പുതിയ പ്രധിരോധ മാർഗ്ഗങ്ങൾ ഉൾക്കൊണ്ടവയാകും ഈ ഓരോ അപ്‌ഡേറ്റും. അതിനാൽ തന്നെ ഫോണിൽ വരുന്ന ഓരോ അപ്‌ഡേറ്റും കൃത്യമായി ചെയ്യുക.

2. പ്ളേ സ്റ്റോറിൽ നിന്നല്ലാതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക

2. പ്ളേ സ്റ്റോറിൽ നിന്നല്ലാതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക

പലപ്പോഴും നമ്മൾ ഉദ്ദേശിച്ച ഒരു ആപ്പ് പ്ളേ സ്റ്റോറിൽ നമ്മൾ വിചാരിച്ച പോലെ ലഭ്യമല്ല എങ്കിൽ നമ്മൾ ഉടൻ ചെയ്യുന്നത് ഗൂഗിളിൽ കയറി ആ ആപ്പിന്റെ ഫയൽ ഏതെങ്കിലും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുക എന്നതാണ്. എന്നാൽ ഇത് പലപ്പോഴും തെറ്റായ ആപ്പുകളും ചിലപ്പോഴെങ്കിലും വൈറസ് നിറഞ്ഞ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യുന്നതിന് കാരണമായേക്കും. അതിനാൽ പ്ളേ സ്റ്റോറിൽ നിന്നല്ലാതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് പരമാവധി കുറയ്ക്കുക.

3. ഫ്രീ ഫ്രീ ഫ്രീ ഫ്രീ

3. ഫ്രീ ഫ്രീ ഫ്രീ ഫ്രീ

എവിടെയെങ്കിലും എന്തെങ്കിലും ഫ്രീ ആയി കണ്ടാൽ കണ്ണുംപൂട്ടി അങ്ങ് കേറി ക്ലിക്ക് ചെയ്യുന്ന ശീലം തീർത്തും ഒഴിവാക്കുക. പലപ്പോഴും വലിയ ഫോൺ സൈബർ അക്രമങ്ങൾക്ക് വരെ ഇത് കാരണമായേക്കും. അതുകൂടാതെ പല പൈഡ് ആപ്പുകളുടെയും ഫ്രീ വേർഷനുകൾ ഗൂഗിളിൽ തിരയുമ്പോൾ സസൂക്ഷ്മം ശ്രദ്ധിച്ചു മാത്രം ഡൗൺലോഡ് ചെയ്യുക.

4. ആപ്പ് റിവ്യൂ വായിക്കുന്നത് വളരെ നല്ലത്

4. ആപ്പ് റിവ്യൂ വായിക്കുന്നത് വളരെ നല്ലത്

പ്ളേ സ്റ്റോറിൽ നിന്നുതന്നെ എല്ലാ ആപ്പുകളും ഡൗൺലോഡ് ചെയ്യണം എന്ന് പറഞ്ഞല്ലോ. എന്നാൽ ഈ പ്ളേസ്റ്റോറിൽ തന്നെ ഒരുപാട് വ്യാജ ആപ്പുകളും പരസ്യ ആപ്പുകളും ഒരു ഗുണവുമില്ലാത്ത വെറും മൂന്നാം കിട ആപ്പുകളും നിരവധിയാണ്. അതിനാൽ തന്നെ പ്ളേ സ്റ്റോറിൽ നിന്നും അത്ര പ്രശസ്തമല്ലാത്ത ആപ്പുകളെല്ലാം ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ആ ആപ്പിന് ആളുകൾ നൽകിയിരിക്കുന്ന റിവ്യൂകൾ വായിക്കുന്നത് നന്നാകും. അതിൽ നിന്നും ആപ്പ് നല്ലതാണോ ചീത്തയാണോ എന്ന് എളുപ്പം മനസ്സിലാക്കാം.

5. പെർമിഷനുകൾ നിരത്തി കൊടുക്കുമ്പോൾ ശ്രദ്ധിക്കുക

5. പെർമിഷനുകൾ നിരത്തി കൊടുക്കുമ്പോൾ ശ്രദ്ധിക്കുക

നമ്മളിൽ പലരും കണ്ണുംപൂട്ടി ചെയ്യുന്ന ഒന്നാണ് ഒരു ആപ്പ് ഇൻസ്റ്റാൾ ആയി ആദ്യ തവണ തുറക്കുമ്പോൾ വരുന്ന പെർമിഷനുകൾ അനുവദിക്കുന്നതിനായി നിങ്ങങ്ങളോട് ഓക്കേ കൊടുക്കാൻ ചോദിക്കുന്ന ബോക്സിൽ ഒട്ടും വായിക്കാതെ ഓകെ കൊടുക്കുന്നത്. ഇത് മാറ്റി പകരം ആവശ്യമില്ലാത്ത പെര്മിഷനുകൾ കൊടുക്കുന്നത് ഒഴിവാക്കുന്നതും വൈറസ് ബാധ തടയുവാൻ സഹായകമാകും.

6. പ്ളേ സ്റ്റോർ പോലുള്ള ആപ്പുകൾ

6. പ്ളേ സ്റ്റോർ പോലുള്ള ആപ്പുകൾ

ഇങ്ങനെയും ചില വിരുതന്മാരുണ്ട്. പ്ളേ സ്റ്റോർ പോലുള്ള ഒരുപിടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്ന ഇത്തരം ആപ്പുകൾ പരസ്യത്തിന്റെയും അനാവശ്യ ആപ്പുകളുടെയും മാൽവെയറുകളുടേയും കലവറ തന്നെയായിരിക്കും. അതിനാൽ തന്നെ എത്ര വലിയതാണെങ്കിലും വേണ്ടിയുള്ള പ്ളേ സ്റ്റോർ വഴി തന്നെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് ആദ്യ പരിഗണന കൊടുക്കുക.

7. മാൽവെയറുകളെ ഒഴിവാക്കാൻ ആന്റിവൈറസ് മാർഗ്ഗങ്ങൾ

7. മാൽവെയറുകളെ ഒഴിവാക്കാൻ ആന്റിവൈറസ് മാർഗ്ഗങ്ങൾ

ഇനി ഇതൊക്കെ ശ്രദ്ധിച്ചാലും ഏതെങ്കിലും ലിങ്കുകൾ വഴിയോ ഇമെയിൽ വഴിയോ എല്ലാം തന്നെ നിങ്ങളുട ഫോണിൽ വൈറസ് കയറാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാൻ പറ്റില്ല. അതിനാൽ തന്നെ മികച്ചൊരു ആന്റിവൈറസ് ആപ്പ് ഫോണിൽ ഉപയോഗിക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും.

  8. എപ്പോഴും ഫോൺ ബാക്കപ്പ് ഉണ്ടായിരിക്കുക

8. എപ്പോഴും ഫോൺ ബാക്കപ്പ് ഉണ്ടായിരിക്കുക

ഫോൺ എന്തെങ്കിലും പ്രശ്നം സംഭവിക്കുമ്പോൾ അല്ല ബാക്കപ്പ് ചെയ്യേണ്ടത്. അതുകൊണ്ട് ഒരു ഉപകാരവുമില്ല. അതിനാൽ തന്നെ ഇപ്പോഴും നിങ്ങളുടെ ഫോണിലെ ഫയലുകൾ, ഡാറ്റ, ആപ്പ് ഡാറ്റ തുടങ്ങി ആവശ്യമായതെല്ലാം സുരക്ഷിതമായ മാർഗ്ഗങ്ങളിലൂടെ ബാക്കപ്പ് ചെയ്തുവെക്കുക.

More from GizBot

Best Mobiles in India

English summary
8 Things to Avoid Virus Attack in Your Android Phonr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X