ഓണ്‍ലൈനിലൂടെ നൃത്തവും കരാട്ടെയും പഠിക്കാം; സൗജന്യമായി

By Bijesh
|

ഇന്റര്‍നെറ്റിന്റെ വരവ് നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചു എന്നത് വാസ്തവമാണ്. ദൂരവും അതിരുകളും ഭേദിച്ചുകൊണ്ട് വിവര സാങ്കേതിക വിദ്യ മുന്നേറിയപ്പോള്‍ മനുഷ്യന്റെ ജീവിത സാഹചര്യങ്ങളും അതിനൊത്തുയര്‍ന്നു. ഇന്ന് അക്ഷരാര്‍ഥത്തില്‍ ലോകം വിരല്‍ത്തുമ്പിലാണ്. എന്തും ഏതും ഇന്റര്‍നെറ്റിലൂടെ സാധ്യമാവും.

 

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇത്രയും പറഞ്ഞത് ഇന്റര്‍നെറ്റിലൂടെ സൗജന്യമായി പഠിക്കാവുന്ന ചില കാര്യങ്ങളെ കുറിച്ച് സൂചിപ്പിക്കാനാണ്. മനസില്‍ ഒരുപാട് ആഗ്രഹിച്ചിരുന്നതും സാഹചര്യങ്ങള്‍ കാരണം പഠിക്കാനാവാതിരുന്നതുമായ പലതും നമ്മുടെ ഉള്ളിലുണ്ടാകും. ജീവിതത്തിരക്കിനിടയില്‍ പിന്നീട് അതെല്ലാം മനസില്‍ മൂടി വയ്ക്കുകയും ചെയ്യും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ഭൂമിക്കു കീഴിലുള്ള പല വിഷയങ്ങളെ കുറിച്ചും ആധികാരികമായി പറഞ്ഞുതരാന്‍ കഴിയുന്ന ധാരാളം വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. ഫോട്ടോഗ്രഫിയും കമ്പ്യൂട്ടര്‍ കോഡിംഗ് കോഡിംഗും ഭാഷാപഠനവും ഉള്‍പ്പെടെ പലതും ഇതിലൂടെ സാധ്യമാകും.

ഇത്തരത്തില്‍ സൗജന്യവിദ്യാഭ്യാസം തരുന്ന 8 വെബ് സൈറ്റുകള്‍ പരിചയപ്പെടാം.

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

ഫോട്ടോഗ്രഫി പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഫോട്ടോഗ്രഫി കോഴ്‌സ് ഡോട് നെറ്റ്് (www.photographycourse.net) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. ഫോട്ടോഗ്രഫിയുടെ അടിസ്ഥാനം മുതല്‍ പഠിച്ചു തുടങ്ങാം.

 

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് സൗജന്യമായി പഠിക്കുന്നതിനുള്ള വെബ്‌സൈറ്റാണ് കോഡ് അക്കാഡമി ഡോട് കോം (www.codeacademy.com)

 

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

പുതിയ ഭാഷകള്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ടോ?. എങ്കില്‍ അതിനു പറ്റിയ സൈറ്റുകളാണ് www.openculture.com, Duolingo.com എന്നിവ. പോര്‍ച്ചുഗീസ്, സ്പാനിഷ്, ജര്‍മന്‍ തുടങ്ങി വിവിധ ഭാഷകള്‍ ഈ സൈറ്റുകളിലൂടെ പഠിക്കാം.

 

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍
 

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

പാചക കലയെകുറിച്ച കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് www.simplyrecipes.com എന്ന വെബ്‌സൈറ്റ് ഉപയോഗിക്കാവുന്നതാണ്.

 

 

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

താല്‍പര്യവും അര്‍പ്പണബോധവുമുണ്ടെങ്കില്‍ ഏതു പ്രായത്തും ചിത്രകല പഠിക്കാം. അതിനു സഹായിക്കുന്ന സൈറ്റുകളാണ് www.artyfactory.com, www.thevirtualinstructor.com, www.instructables.com എന്നിവ.

 

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

സ്വയം പ്രതിരോധത്തിനായി കരാട്ടേയോ കളരിയോ പോലുള്ള ആയോധന കലകള്‍ പഠിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു എന്ന് തോന്നുന്നുണ്ടോ?. എങ്കില്‍ വൈകിക്കണ്ട www.lifehacker.com സന്ദര്‍ശിച്ചാല്‍ മതി. സ്വയം പ്രതിരോധത്തിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ചും രീതികളെ കുറിച്ചും അതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

 

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

നൃത്തം പഠിക്കാനും വിവിധ നൃത്ത രൂപങ്ങള്‍ അഭ്യസിക്കാനും www.dancetothis.com എന്ന സൈറ്റ്് സന്ദര്‍ശിച്ചാല്‍ മതി. വീഡിയോയുടെ സഹായത്തോടെയാണ് ഇതില്‍ ഓരോപാഠങ്ങളും പഠിപ്പിക്കുന്നത്.

 

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

ലോകപ്രസിദ്ധമായ മസാച്ചുസെറ്റ്്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഹവാര്‍ഡ്, യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ എന്നിവ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. അതിനായി അതാതു സര്‍വകലാശാകളുടെ സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ മതി. ഇനി ഇത്തരത്തിലുള്ള വിവിധ സര്‍വകലാശാലകളെ കുറിച്ച് അറിയണമെങ്കില്‍ www.Edx.org സൈറ്റില്‍ കയറുകയോ ചെയ്താല്‍ മതി.

 

ഓണ്‍ലൈനിലൂടെ നൃത്തവും കരാട്ടെയും പഠിക്കാം; സൗജന്യമായി
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X