കമ്പ്യൂട്ടറുകളില്‍ നിന്ന് കണ്ണിനെ എങ്ങനെ രക്ഷിക്കാം...

Posted By:

കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവരായി അധികം ആളുകള്‍ ഉണ്ടാവില്ല. മിക്കവര്‍ക്കും ജോലിയുടെ ഭാഗമായി ദിവസം കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കേണ്ടിവരും. ഇത് കണ്ണിനുണ്ടാക്കുന്ന ദോഷം ചെറുതല്ല.

ചിലര്‍ ഇത് നേരത്തെ തിരിച്ചറിഞ്ഞ് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ മറ്റു ചിലരാകട്ടെ കണ്ണിന് തകരാറുകള്‍ കണ്ടു തുടങ്ങുമ്പോള്‍ മാത്രമെ ഇക്കാര്യത്തെ കുറിച്ച് ബോധവാന്‍മാരാവുകയുള്ളു.

എന്തായാലും അസുഖം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോക്കുന്നതാണ് നല്ലത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ കാര്യത്തിലാണെങ്കില്‍ ഏതാനും ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഏറെക്കാലം കണ്ണിനെ കുഴപ്പങ്ങളില്ലാതെ സംരക്ഷിക്കാം.

അതിനുള്ള ഏതാനും പൊടിക്കൈകളാണ് ചുവടെ കൊടുക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌ക്രീനില്‍ പൊടിയും ചളിയും വിരലടയാളങ്ങളുമൊക്കെ പതിയും. തുടക്കത്തില്‍ അതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമുള്ളതായി തോന്നില്ല. എന്നാല്‍ പതിയെ പതിയെ സ്‌ക്രീനിലെ കണ്ടന്റുകള്‍ വായിക്കാന്‍ കണ്ണിന് കൂടുതല്‍ സ്‌ട്രെയിന്‍ വേണ്ടിവരും. ഏറെക്കാലം ഇത് തുടര്‍ന്നാല്‍ വിട്ടുമാറാത്ത തലവേദനയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ടതന്നെ ദിവസവം സ്‌ക്രീന്‍ തുടച്ച് വൃത്തിയാക്കുന്നത് നല്ലതാണ്.

 

അമിതമായ വെളിച്ചം കണ്ണിന് ആയാസം വര്‍ദ്ധിപ്പിക്കും. അതുകൊണ്ടുന്നെ നേരിട്ട് സൂര്യപ്രകാശം വരുന്ന സ്ഥലങ്ങളിലോ ഫ് ളൂരസന്റ് ലൈറ്റുകള്‍ക്കു ചുവട്ടിലോ ഇരുന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കരുത്. വീട്ടിലാണെങ്കില്‍ ജനലുകള്‍ക്ക് സമീപത്തുനിന്നു മാറി എവിടെയെങ്കിലും കമ്പ്യൂട്ടര്‍ വയ്ക്കുന്നതാണ് ഉചിതം. രാത്രിയില്‍ ഉപയോഗിക്കുമ്പോള്‍ ഫ് ളൂരസന്റ് വിളക്കുകള്‍ക്ക് നേരെ ചുവട്ടില്‍ ഇരിക്കരുത്.

 

ചെറിയ ഫോണ്ടില്‍ വായിക്കുമ്പോള്‍ കണ്ണിന് ആയാസം വര്‍ദ്ധിക്കും. അതുകൊണ്ടുതന്നെ സാമാന്യം വലിപ്പമുള്ളതും സുഖകരമായി വായിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതുമായ ഫോണ്ട് സെറ്റ് ചെയ്യണം.

കണ്ണുകള്‍ നിശ്ചിത ഇടവേളകളില്‍ ചിമ്മിത്തുറക്കേണ്ടത് ആവശ്യമാണ്. കണ്ണുകള്‍ക്ക് നനവ് ഉണ്ടാവാന്‍ വേണ്ടിയാണ് ഇത്. നമ്മള്‍പോലും അറിയാതെ അത് സംഭവിക്കാറുമുണ്ട്. എന്നാല്‍ കമ്പ്യൂട്ടറുകളില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നതിന്റെ ഇടവേളകള്‍ കുറയും. ഇത് കണ്ണുകള്‍ ഡ്രൈ ആവുന്നതിനും അസ്വസ്ഥകള്‍ ഉണ്ടാവുന്നതിനും കാരണമാകും.
നിലവില്‍ കണ്ണുകള്‍ ഡ്രൈ ആവുന്നതായി തോന്നുന്നുവെങ്കില്‍ ഡോക്ടറെ സമീപിച്ച് ഏതെങ്കിലും ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറുകള്‍ക്കു പകരം ലാപ്‌ടോപുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. താഴേക്ക് നോക്കിയിരിക്കുമ്പോള്‍ കണ്ണുള്‍ക്ക് കൂടുതല്‍ നനവ് ലഭിക്കും എന്നതാണ് ഇതിനു കാരണം.

 

കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ കണ്ണുകളില്‍ നനവ് നിലനിര്‍ത്താനും നേത്രാരോഗ്യത്തിനും ആവശ്യമായ ഒരു മാര്‍ഗമാണ് 20-20-20 നിയമം. അതായത് കമ്പ്യൂട്ടറില്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഓരോ 20 മിനിറ്റിലും 20 സെക്കന്റ് സമയം സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കുക. എന്നിട്ട് 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവില്‍ നോക്കുക. കണ്ണുകള്‍ക്ക് ആയാസം കുറയ്ക്കാനും നനവ് നിലനിര്‍ത്താനും ഇത് സഹായകരമാണ്. മറ്റൊന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനിന് 20 ഇഞ്ച് അകലെ ഇരിക്കുക എന്നതാണ്.

 

സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ എല്ലാ വര്‍ഷവും നേത്ര പരിശോധന നടത്തുന്നത് നല്ലതാണ്. കണ്ണുകള്‍ക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും തോന്നുന്നില്ലെങ്കിലും പരിശോധന നടത്തണം. ഭാവിയില്‍ വരാന്‍ സാധ്യതയുള്ള നേത്ര രോഗങ്ങള്‍ മുന്‍കൂട്ടി അറിയാനും മുന്‍കരുതലുകള്‍ എടുക്കാനും ഇത് സഹായിക്കും.

 

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ കണ്ണുകള്‍ സംരക്ഷിക്കാനുള്ള മറ്റൊരു മാര്‍ഗമാണ് കമ്പ്യൂട്ടര്‍ ഗ്ലാസുകള്‍ ഉപയോഗിക്കുക എന്നത്. കണ്ണുകള്‍ക്ക് ആയാസം കുറയ്ക്കാന്‍ ഇത് ഏശറ സഹായിക്കും. കമ്പ്യൂട്ടര്‍ ഗ്ലാസിലെ ആന്റി ഗ്ലേര്‍ കോട്ടിംഗ് ശക്തമായ ലൈറ്റ് കണ്ണില്‍ പതിക്കാതെ സംരക്ഷിക്കും. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമെ ഗ്ലാസ് ഉപയോഗിക്കാന്‍ പാടു.

 

നേത്രസംരക്ഷണത്തിന് ഭക്ഷണക്രമം പാലിക്കേണ്ടതും വലിയൊരളവില്‍ ഗുണകരമാണ്. പച്ചിലകള്‍ ധാരാളം ഉള്‍ക്കൊള്ളുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കുടുതലായി കഴിക്കുന്നത് നല്ലതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
8 tips to save eyes from computer vision syndrome, Tips to protect eyes from computer vision syndrome, How to protect eyes, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot