തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 8 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

Written By:

ഭൂരിഭാഗവും ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഒരേ തരത്തിലുളള സവിശേഷതകളാണ് ഉളളത്. പ്രത്യേകിച്ച് ഇന്റര്‍ഫേസിന്റെ കാര്യമെടുത്താല്‍ എല്ലാ ഫോണിലും ഒരേ പോലെയാണെന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടും. നിങ്ങള്‍ വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഫോണായിരിക്കാം
ഉപയോഗിക്കുന്നത്, എന്നാലും ഇതിലുളള അനേകം ഫീച്ചറുകളെക്കുറിച്ച് നിങ്ങള്‍ക്ക് ചിലപ്പോള്‍ അറിവുകാണണമെന്നില്ല.
ഈ ഫീച്ചറുകളുടെ സഹായത്തോടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങള്‍ക്ക് കുറച്ച് കൂടി മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കും.
ഇതുപോലുളള എട്ട് ആന്‍ഡ്രോയിഡ് ഫീച്ചറുകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി താഴെയുളള സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ ഇന്റര്‍നെറ്റ് ഡാറ്റാ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, അതിനായി ക്രോമിലെ 'Reduce Data Usage' എന്നത് ഉപയോഗിച്ചാല്‍ നിങ്ങളുടെ ബ്രൗസറില്‍ തുറക്കുന്ന ഇമെയില്‍ ചെറിയ ഫോര്‍മാറ്റില്‍ ഓപണ്‍ ചെയ്യപ്പെടും, ഇതുകൊണ്ട് ഫോണിലെ ഇന്റര്‍നെറ്റ് ഡാറ്റാ ചിലവാകുന്നത് കുറവായിരിക്കും.

 

ഗൂഗിള്‍ നാവോ ഒരുതരത്തില്‍ നിങ്ങളുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ഗൂഗിള്‍ നാവോ ആക്കൗണ്ടിന്റെ സഹായത്തോടെ സ്‌റ്റോക്ക്, സ്‌പോര്‍ട്‌സ് തുടങ്ങി അനേകം കാര്യങ്ങളുടെ നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്യാവുന്നതാണ്.

നിങ്ങള്‍ നിങ്ങളുടെ ഫോണിനെ ഒരേ തരത്തിലുളള സ്‌ക്രീന്‍ കൊണ്ട് ഓപണ്‍ ചെയ്ത് മടുത്തെങ്കില്‍, ഗൂഗിള്‍ പ്ലേയില്‍ പോയി കൊടുത്തിട്ടുളള അനേകം ലോക്ക് സ്‌ക്രീനുകളില്‍ പോയി നിങ്ങളുടെ ഫോണിന്റെ തീമിനനസരിച്ച് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ബാറ്ററി ബാക്ക്അപ്പിന്റേതാണ്, ഇതിനായി എല്ലാ ആന്‍ഡ്രോയിഡ് ഫോണിലും പവര്‍ സേവിംഗ് ഓപഷന്‍ ഉണ്ടാകും. ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണിന്റെ ബാക്ക്അപ്പ് ടൈം കൂട്ടാവുന്നതാണ്.

നിങ്ങള്‍ക്ക് ധാരാളമായി യാത്ര ചെയ്യേണ്ടിവരുന്നെങ്കില്‍, ഫോണിനായി ഒരു എക്‌സ്ട്രാ ബാറ്ററി കൂടി കരുതുന്നത് നല്ലതാവും. ഇതിനായി നിങ്ങളുടെ ബാറ്ററിയുടെ മോഡല്‍ നമ്പര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ക്രോമില്‍ എന്ത് തിരയുന്നതിന് മുന്‍പായും ഗൂഗിളില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്യേണ്ടതുണ്ട്. ഇത് നിങ്ങള്‍ക്ക് തിരയുന്നതിന് കൂടുതല്‍ ഉപകാരപ്രദമാകും, കാരണം നിങ്ങള്‍ മുന്‍പ് സെര്‍ച്ച് ചെയ്ത ഡാറ്റാ എളുപ്പത്തില്‍ വരാനിത് കാരണമാകുന്നു.

നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ ആപുകള്‍ കൊണ്ട് നിറഞ്ഞെങ്കില്‍, അതിനെ വ്യത്യസ്ത ഫോള്‍ഡറികളില്‍ സേവ് ചെയ്യാവുന്നതാണ്. അതായത് ഗെയിംസ് ഫോള്‍ഡറില്‍ മുഴുവന്‍ ഗെയിംസ് ആപുകളും സേവ് ചെയ്യാവുന്നതാണ്.

 

നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ വേഗത്തില്‍ മെസേജുകള്‍ ടൈപ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍, ഗൂഗിള്‍ പ്ലേയില്‍ പോയി കീബോര്‍ഡ് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത്തരം ആ്പുകളില്‍ വളരെ പ്രശസ്തം സ്വിഫ്റ്റ് കീബോര്‍ഡ് ആപ് ആണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot