എടുക്കാന്‍ പാടില്ലാത്ത സെല്‍ഫികള്‍....!

സെല്‍ഫിയെ നമ്മള്‍ ഒരേ സമയം വെറുക്കുകയും അതേ സമയം സ്‌നേഹിക്കുകയും ചെയ്യുന്നു. ഒരു നാക്ക് കൊണ്ട് ഇതിനെ മാനസീക വിഭ്രാന്തിയെന്നും അതേ നാക്ക് കൊണ്ട് തന്നെ ഒരാള്‍ അയാളെ തന്നെ സ്‌നേഹിക്കുന്നതിന്റെ അടയാളമാണിതെന്ന് പറയുന്നു. എന്തൊക്കെ പറഞ്ഞാലും സെല്‍ഫികള്‍ പോകുന്ന പ്രവണത കണ്ടാല്‍ കുറച്ച് സമയം ഇത് ഇവിടെ നില്‍ക്കാനാണ് സാദ്ധ്യതയെന്ന് തോന്നുന്നു.

വായിക്കുക: ഫേസ്ബുക്ക് കവര്‍ഫോട്ടോകള്‍ സര്‍ഗാത്മകമാക്കാന്‍...!

എടുക്കുന്ന എല്ലാ സെല്‍ഫികളും ആളുകള്‍ സഹിക്കണമെന്നില്ല, പ്രത്യേകിച്ച് ഇവ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വരുമ്പോള്‍. എടുക്കുന്നത് നല്ലതല്ലാത്ത കുറച്ച് സെല്‍ഫികളേതെന്ന് നമുക്ക് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വീട്ടില്‍ ഇത്രയും സ്ഥലം കിടക്കുമ്പോള്‍ (അടുക്കളം, പൂന്തോട്ടം തുടങ്ങിയവ) ടോയ്‌ലറ്റില്‍ സെല്‍ഫി എടുക്കുന്നത് അനൗചിത്യവും അനാവശ്യവുമാണ്.

 

2

മറ്റുളളവര്‍ക്ക് അലോസരമുണ്ടാക്കുന്നതാണ് ഇത്തരം സെല്‍ഫികള്‍. മുഖം ഇങ്ങനെ വികൃതമാക്കി സെല്‍ഫിയെടുക്കുന്നതിനേക്കാള്‍ ലളിതമായ ഒരു ചിരിയോട് കൂടിയ സെല്‍ഫി വളരെ ഭേദമായിരിക്കും.

 

3

കരയുന്ന സെല്‍ഫിയെടുത്ത് അത് കാണുന്നവരെ കൂടി ബുദ്ധിമുട്ടിക്കുന്നതിനേക്കാള്‍ എത്രയും പെട്ടന്ന് നിങ്ങള്‍ സന്തോഷാവസ്ഥയില്‍ എത്തുന്നത് ആയിരിക്കും നല്ലത്.

 

4

കിടക്കയില്‍ കിടന്ന് നിങ്ങളുടെ ഫോണ്‍ കൃത്യമായ ആംഗിളില്‍ വെച്ച് കണ്ണടച്ച് ഷട്ടര്‍ അമര്‍ത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഇത്തരം സെല്‍ഫികള്‍ എടുക്കുമ്പോള്‍ നേരിടേണ്ടി വരിക. എന്നിട്ട് നിങ്ങള്‍ പറയാനിഷ്ടപ്പെടുന്നതോ ഒരു പ്രത്യേക നിമിഷത്തില്‍ അറിയാതെ ഷട്ടറില്‍ ക്ലിക്ക് ചെയ്‌തെന്നും. ഇത് മറ്റുളളവരില്‍ നിങ്ങളെക്കുറിച്ച് നല്ല മതിപ്പ് ഉണ്ടാക്കിയെന്ന് വരില്ല.

 

5

നിങ്ങള്‍ തീര്‍ച്ചയായും കേട്ടിരിക്കാന്‍ വഴിയില്ല, ഈ സ്ത്രീ അവരുടെ സെല്‍ഫി ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എടുത്ത് കൊണ്ടിരിക്കുമ്പോള്‍ അപകടത്തെ നേരിട്ടുവെന്ന്. ഡ്രൈവിംഗില്‍ സെല്‍ഫി അപകടത്തെ ക്ഷണിച്ചുവരുത്തുന്നു.

 

6

മരണാനന്തര ചടങ്ങുകളില്‍ സെല്‍ഫി എടുക്കുന്നത്, നിങ്ങള്‍ക്ക് മരിച്ചവരോടുളള സ്‌നേഹവും ബഹുമാനവും എത്ര കുറവാണെന്ന് വ്യക്തമാക്കുന്നു.

 

7

ഇത് നിങ്ങള്‍ ഒരു കാറപകടത്തില്‍ നിന്നോ, തീ പിടുത്തത്തില്‍ നിന്നോ രക്ഷപ്പെടുമ്പോള്‍ എടുത്ത സെല്‍ഫി കണ്ട എന്റെ പ്രതികരണമാണ്.

 

8

ദയവായി നിര്‍ത്തൂ. അവിടെ നിന്ന് ഇറങ്ങൂ, നിങ്ങള്‍ വീഴാന്‍ പോകുകയാണ്. സത്യമാണ് പറഞ്ഞത് നിലത്തുളള ആ പാറ കല്ലുകളെ ഒന്ന് നോക്കൂ. നിങ്ങള്‍ നിങ്ങളെ അപകടത്തിലാക്കുകയാണ്, ഒരു പക്ഷെ നിങ്ങള്‍ മരണത്തില്‍ വരെ ചെന്നവസാനിക്കാം.

നിങ്ങളെടുത്ത സെല്‍ഫി കാണാന്‍ നിങ്ങള്‍ തന്നെ ഉണ്ടായില്ലെങ്കില്‍ തീര്‍ച്ചയായും അത് ആകര്‍ഷകമല്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting