ഷഫായ് ഏറ്റവും പ്രായം കുറഞ്ഞ മൈക്രോസോഫ്റ്റ് ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ്

Posted By: Staff

ഷഫായ് ഏറ്റവും പ്രായം കുറഞ്ഞ മൈക്രോസോഫ്റ്റ് ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ്

എട്ട് വയസ്സില്‍ ഷഫായ് തൊബാനി നേടിയത് മൈക്രോസോഫ്റ്റ് സെര്‍ട്ടിഫൈഡ് ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ് സെര്‍ട്ടിഫിക്കറ്റ്. സങ്കീര്‍ണ്ണമായ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍, ഡൊമൈന്‍ നെയിം സിസ്റ്റങ്ങളില്‍ കഴിവുതെളിയിച്ചാണ് ഷഫായ് ഇപ്പോള്‍ പ്രൊഫഷണലായി ഉയര്‍ന്നത്. പാസാകുക മാത്രമല്ല 91 ശതമാനം മാര്‍ക്കും ഈ പാക് ബാലന് നേടാനായെന്നതാണ് ശ്രദ്ധേയം. ഒരു പക്ഷെ ഇത്രയും കുറഞ്ഞ വയസ്സില്‍ മൈക്രോസോഫ്റ്റില്‍ നിന്നും ഇത്തരമൊരു അംഗീകാരം ലഭിക്കുന്ന ആദ്യത്തെയാള്‍ ഷഫായ് തൊബാനിയായിരിക്കുമെന്നാണ് ഒരു യുകെ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ മൈക്രോസോഫ്റ്റ് ഇതൊരു റെക്കോര്‍ഡാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ''സെര്‍ട്ടിഫിക്കേഷന്‍ നേടുന്ന ആളുകളെ പ്രായത്തെ മൈക്രോസോഫ്റ്റ് പരിഗണിക്കാറില്ല. ഷഫായേക്കാള്‍ കുറഞ്ഞ പ്രായത്തിലുള്ള ഒരാള്‍ ഈ സെര്‍ട്ടിഫിക്കേഷന്‍ നേടിയതായി എനിക്കറിയില്ല. എങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല'' മൈക്രോസോഫ്റ്റ് വക്താവ് തോമസ് ജെന്‍സന്‍ പറഞ്ഞു.

ഷഫായുടെ പേരില്‍ ഒരു വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൈക്രോസോഫ്റ്റ് ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ് എന്നാണ് ഷഫായിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരു ടെക് കമ്പനിയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഷഫായുടെ പിതാവ് ഷൗ തൊബാനി. വളരെ സങ്കീര്‍ണ്ണമായ കണക്കുപോലും കാല്‍ക്കുലേറ്ററിന്റെ സഹായമില്ലാതെയാണ് ഷഫായ് ചെയ്യാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞിന് പ്രോത്സാഹനം നല്‍കുന്നതിനായി ഓരോ വര്‍ഷവും ഓരോ വെല്ലുവിളികള്‍ നല്‍കാറുണ്ടെന്നും ഷൗ പറഞ്ഞു. നാലാം വയസ്സിലാണ് ഷഫായ് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. അതേ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പോലും ഇപ്പോള്‍ കമ്പ്യൂട്ടര്‍ ക്ലാസ് എടുത്തുനല്‍കുന്നത് ഷഫായ് ആണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot