ഹോട്ട്സ്റ്റാറിലെന്തും കാണാം സൌജന്യമായി; അടിപൊളി ഓഫറുമായി ജിയോ

|

രാജ്യത്തെ ടെലിക്കോം രംഗത്തെ ഒന്നാം നമ്പർ കമ്പനിയാണ് റിലയൻസ് ജിയോ. 4ജി യുഗത്തിന്റെ വളർച്ചയ്ക്ക് വഴി മരുന്നിട്ട കമ്പനി ഇന്നും ഒന്നാം സ്ഥാനത്ത് തുടരുന്നതിന് പിന്നിൽ സ്ഥാപനം പ്രൊവൈഡ് ചെയ്യുന്ന പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. മറ്റ് ഏതൊരു സ്വകാര്യ കമ്പനിയെക്കാളും ഏറെ ലാഭകരമായ റീചാ‍‍ർജ് പ്ലാനുകളാണ് ജിയോ ഓഫർ ചെയ്യുന്നത്. അത്തരത്തിലൊരു അടിപൊളി പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

റിലയൻസ് ജിയോ ഓഫർ

റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസും ഈ പ്രീപെയ്ഡ് റീചാ‍ർജ് പ്ലാനിനൊപ്പം ജിയോ ഓഫർ ചെയ്യുന്നുണ്ട്. മാന്യമായ ഡാറ്റ ആനുകൂല്യവും ഈ ഓഫറിന്റെ പ്രത്യേകതയാണ്. മറ്റ് ഒട്ടനവധി അധിക ആനുകൂല്യങ്ങളും ഈ പ്ലാനിന് ഒപ്പം കമ്പനി ഓഫർ ചെയ്യുന്നുണ്ട്. 84 ദിവസം വാലിഡിറ്റിയുള്ള ഒടിടി ആക്സസുള്ള ഈ പ്ലാനിന്റെ വില അറിയാൻ തുട‍ർന്ന് വായിക്കുക.

ഒറ്റത്തവണ ചെയ്താൽ പിന്നെ തലവേദനയില്ല; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്ഒറ്റത്തവണ ചെയ്താൽ പിന്നെ തലവേദനയില്ല; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്

പ്ലാൻ

783 രൂപയാണ് ഈ പ്ലാൻ സബ്സ്ക്രൈബ് ചെയ്യാൻ ചിലവ് വരുന്നത്. ഒടിടി ആനുകൂല്യമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കുന്നു. മൂന്ന് മാസമാണ് 783 രൂപയുടെ പ്ലാനിന് ഒപ്പം ലഭിക്കുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷന്റെ വാലിഡിറ്റി. 149 രൂപ നിരക്ക് വരുന്ന സബ്സ്ക്രിപ്ഷനാണ് യൂസേഴ്സിന് ലഭിക്കുന്നത്. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ എല്ലാവർക്കും തിരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായവയാണ്. കാരണമെന്തെന്ന് നോക്കാം.

ഓപ്പൺ സിഗ്നൽ
 

ഓപ്പൺ സിഗ്നൽ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് മികച്ച രീതിയിൽ 4ജി കവറേജ് ലഭ്യമാക്കുന്ന കമ്പനിയാണ് റിലയൻസ് ജിയോ. 4ജി ലഭ്യതയിൽ ഏറ്റവും മികവ് പുലർത്തുന്നതും ജിയോ തന്നെ. 783 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

200 രൂപയിൽ താഴെ വിലയിൽ അതിശയിപ്പിക്കുന്ന ഓഫറുകൾ200 രൂപയിൽ താഴെ വിലയിൽ അതിശയിപ്പിക്കുന്ന ഓഫറുകൾ

783 രൂപ

783 രൂപ വില വരുന്ന ഈ പ്ലാൻ പോക്കറ്റ് ഫ്രണ്ട്‌ലി ആണെന്ന് അഭിപ്രായം ഇല്ല. എന്നാൽ 84 ദിവസത്തെ വാലിഡിറ്റിയും മാന്യമായ ഡെയിലി ഡാറ്റ ആക്സും ഈ പ്ലാനിനെ ആകർഷകമാക്കുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് 783 രൂപയുടെ പ്ലാൻ നൽകുന്നത്. അതായത് ആകെ മൊത്തം വാലിഡിറ്റി കാലയളവിൽ 126 ജിബി ഡാറ്റ. പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് അറിഞ്ഞിരിക്കണം.

അൺലിമിറ്റഡ് വോയ്സ് കോളിങ്

അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും റിലയൻസ് ജിയോ ഈ പ്ലാനിലൂടെ ഓഫർ ചെയ്യുന്നു. മൂന്ന് മാസം വാലിഡിറ്റിയുള്ള ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയാണ് ഈ പ്ലാനിനൊപ്പം വാഗ്ദാനം ചെയ്യപ്പെടുന്ന അധിക ആനുകൂല്യങ്ങൾ.

ബ്രോഡ്ബാൻഡ് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സാങ്കേതികവിദ്യകൾബ്രോഡ്ബാൻഡ് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സാങ്കേതികവിദ്യകൾ

ഡെയിലി ഡാറ്റ

ഡെയിലി ഡാറ്റ യൂസേജിനും ഓൺലൈൻ എന്റർടെയിൻമെന്റിനുമായി സ്മാർട്ട്‌ഫോണിനെയും മൊബൈൽ ഇന്റർനെറ്റിനെയും ആശ്രയിക്കുന്ന ഏതൊരാൾക്കും 783 രൂപയുടെ ജിയോ പ്ലാൻ ഏറ്റവും മികച്ച ഓപ്ഷനാണ്. ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആവശ്യമില്ലെന്നുള്ളവർക്ക് മറ്റ് ഓപ്ഷനുകളും ലഭ്യമാണ്.

പ്രീപെയ്ഡ് പ്ലാനുകൾ

കുറഞ്ഞ നിരക്കിൽ കൂടുതൽ ഡെയിലി ഡാറ്റ സൌകര്യം ലഭിക്കുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ജിയോയ്ക്ക് ഉണ്ട്. ഇത്തരത്തിലുള്ള മറ്റൊരു ജിയോ പ്ലാൻ ആണ് 719 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 84 ദിവസമാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. രണ്ട് ജിബി പ്രതിദിന ഡാറ്റയാണ് 719 രൂപയുടെ പ്ലാനിന് ഒപ്പം വരുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആനുകൂല്യം കൂടി വരുന്നത് കൊണ്ടാണ് 783 രൂപ നിരക്കിൽ 1.5 ജിബി പ്ലാൻ തരേണ്ടി വരുന്നത്.

മികച്ച വേഗതയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾമികച്ച വേഗതയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾ

Best Mobiles in India

English summary
Reliance Jio is the number one telecom company in the country. The prepaid and postpaid plans provided by the company play a major role in the growth of the 4G era and the company's continued dominance. Jio offers more economical recharge plans than any other private company.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X