Home
News

വെ​റൈറ്റി ആണ് സാറേ ഇവന്റെ മെയിൻ! 1 വേണ്ടിടത്ത് 9 നൽകുന്ന ജിയോ മാജിക്, അ‌തി​ൽ 8 എണ്ണം സൂപ്പർ ഹിറ്റ്

ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ കാര്യമെടുത്താൽ റിലയൻസ് ജിയോയെ മറികടന്ന് മുന്നിലെത്താൻ ശേഷിയുള്ള ഒരു കമ്പനി ഇപ്പോഴില്ല. പ്രവർത്തനം ആരംഭിച്ച് വർഷങ്ങൾക്കകം ഇന്ത്യയുടെ ഹൃദയത്തിൽ കുടിയേറാൻ ജിയോയ്ക്ക് കഴിഞ്ഞത് ആളുകളുടെ മനസ് അ‌റിഞ്ഞുകൊണ്ടുള്ള റീച്ചാർജ് ഓപ്ഷനുകൾ നൽകിയതുകൊണ്ട് കൂടിയാണ്. ജിയോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനം കൊണ്ട് എയർടെൽ തൃപ്തിപ്പെടുന്നു. വൊഡാഫോൺ ഐഡിയ (വിഐ), ബിഎസ്എൻഎൽ എന്നീ കമ്പനികൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. ഇതിൽ ജിയോയുടെ പ്രധാന എതിരാളി എയർടെൽ ആണ്. നിസാര തുകയുടെ പ്ലാനുകളിൽ തുടങ്ങി 5ജി വ്യാപനത്തിൽ വരെ ജിയോയും എയർടെലും പരസ്പരം ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു.

കേന്ദ്രത്തിൽ പുതിയ സർക്കാർ അ‌ധികാരത്തിൽ വന്നതോടെ ഏത് സമയം വേണമെങ്കിലും ടെലിക്കോം നിരക്കുകൾ ഉയരാൻ സാധ്യതയുണ്ട് എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. നിരക്ക് വർധനയുടെ ഭാരം ​ഒഴിവാക്കാനുള്ള ഏക പോംവഴി വാർഷിക പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുക എന്നതാണ്. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ആകെ 9 വാർഷിക പ്ലാനുകളാണ് ഉള്ളത്.

1 വേണ്ടിടത്ത് 9 നൽകുന്ന ജിയോ മാജിക്, അ‌തി​ൽ 8 എണ്ണം സൂപ്പർ ഹിറ്റ്

2999 രൂപ, 3662 രൂപ, 3333 രൂപ, 3226 രൂപ, 3225 രൂപ, 3227 രൂപ, 3178 രൂപ, 2545 രൂപ, 4498 രൂപ എന്നീ നിരക്കുകളിലാണ് ജിയോയുടെ വാർഷിക റീച്ചാർജ് പ്ലാനുകൾ എത്തുന്നത്. ഇതിൽ 2545 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ മാത്രം 336 ദിവസ വാലിഡിറ്റിയിൽ എത്തുന്നു.

മറ്റ് 8 ജിയോ വാർഷിക പ്ലാനുകളും 365 ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. എയർടെലിനോടും മറ്റ് ടെലിക്കോം കമ്പനികളോടും പോരാടാനും വരിക്കാരെ ഒപ്പം നിർത്താനും ഈ പ്രീപെയ്ഡ് പ്ലാനുകളിൽ വ്യത്യസ്തങ്ങളായ ആനുകൂല്യങ്ങൾ ജിയോ വാഗ്ദാനം ചെയ്യുന്നു. ഈ 8 ജിയോ വാർഷിക പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 2999 രൂപയുടേത് ആണ്.

2999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 2.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഇതിലുണ്ട്. ഒരു വർഷത്തെ ടെലിക്കോം ആവശ്യങ്ങൾ സമ്പന്നമായി നിറവേറ്റാൻ ഈ പ്ലാൻ ഏറ്റവും ബെസ്റ്റ് ആണ്.

3178 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് തുടങ്ങിയ പതിവ് ടെലിക്കോം ആനുകൂല്യങ്ങളും ഒരു വർഷത്തെ വാലിഡിറ്റിയിൽ ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അ‌ധിക ആനുകൂല്യമായി ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

ജിയോയുടെ 3225, 3226, 3227 എന്നീ പ്ലാനുകളിലെ ആനുകൂല്യങ്ങൾ: വെറും ഒരു രൂപ വ്യത്യാസത്തിൽ അ‌വതരിപ്പിക്കപ്പെട്ട പ്ലാനുകളാണ് ഇവ. 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ മൂന്ന് പ്ലാനുകളിലും ഒരുപോലെ തന്നെയാണ്, എന്നാൽ ഇതിൽ അ‌ടങ്ങിയിരിക്കുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ വ്യത്യസ്തമാണ്.

1 വേണ്ടിടത്ത് 9 നൽകുന്ന ജിയോ മാജിക്, അ‌തി​ൽ 8 എണ്ണം സൂപ്പർ ഹിറ്റ്

3225 രൂപയുടെ പ്ലാൻ ജിയോ ആപ്പുകൾക്ക് ഒപ്പം സീ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. അ‌തേപോലെ 3226 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ സോണിലിവ് സബസ്ക്രിപ്ഷനാണ് അ‌ടങ്ങിയിട്ടുള്ളത്. ഈ നിരയിലെ മൂന്നാമത്തെ പ്ലാൻ 3227 രൂപ വിലയിൽ ലഭ്യമാക്കിയിരിക്കുന്നു. ഒരു വർഷത്തെ ​പ്രൈം സബ്സ്ക്രിപ്ഷൻ ആണ് ഈ പ്ലാനിൽ ലഭ്യമാകുന്ന അ‌ധിക ആനുകൂല്യം.

3178 രൂപ, 3333 രൂപ, 3662 രൂപ എന്നീ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാനുകളും ലാഭം തന്നെയാണ്. 3178 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ പ്രധാന ടെലിക്കോം ആനുകൂല്യങ്ങൾക്ക് പുറമേ, ​​ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബസ്ക്രിപ്ഷനും 3333 രൂപയുടെ ജിയോ പ്ലാനിൽ 2.5ജിബി പ്രതിദിന ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ഫാൻകോഡ് സബ്സ്ക്രിപ്ഷനും ഉൾപ്പെടുന്നു.

1 വേണ്ടിടത്ത് 9 നൽകുന്ന ജിയോ മാജിക്, അ‌തി​ൽ 8 എണ്ണം സൂപ്പർ ഹിറ്റ്

3662 രൂപയുടെ പ്ലാനിൽ 2.5ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ സീ5, സോണിലിവ് സബ്സ്ക്രിപ്ഷനുകൾ ലഭ്യമാക്കിയിരിക്കുന്നു. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ ഈ പ്ലാനുകളെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും ഉയർന്ന നിരക്കിലുള്ള ജിയോ വാർഷിക പ്ലാൻ 4498 രൂപ നിരക്കിൽ എത്തുന്നു.

4498 രൂപയുടെ ജിയോ പ്രീപെയ്ഡ് വാർഷിക പ്ലാനിൽ ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ 78ജിബി എക്സ്ട്രാ ഡാറ്റയും 15ൽ അ‌ധികം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും വിവിധ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
9 annual recharge plans are available for Jio subscribers to choose from on the company's app and website. Jio's annual recharge plans are available at Rs 2999, Rs 3662, Rs 3333, Rs 3226, Rs 3225, Rs 3227, Rs 3178, Rs 2545 and Rs 4498. Out of this, only Jio prepaid plan of Rs 2545 reaches 336 days validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X