സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ച് വാങ്ങാന്‍ 10 കാരണങ്ങള്‍

By Bijesh
|

ഈമാസം ആദ്യവാരം നടന്ന ഐ.എഫ്.എ ബെര്‍ലിന്‍ ഷോയിലാണ് സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ച് അവതരിപ്പിച്ചത്. ഗാലക്‌സി നോട് 3-യോടൊപ്പമോ ആന്‍ഡ്രോയ്ഡ് 4.3 ഒ.എസ്. ഉള്ള സാംസങ്ങ് ഫോണുകള്‍ക്കൊപ്പമൊ മാത്രമെ ഇത് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.

താമസിയാതെ ഏത് ആന്‍ഡ്രോയ്ഡ് ഫോണിലും 4.3 അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഭാവിയില്‍ സാംസങ്ങിന്റെ ഏത് സ്മാര്‍ട്‌ഫോണിനോടൊപ്പവും ഗാലക്‌സി ഗിയര്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കും.

അതിനുമുമ്പായി ഗാലക്‌സി ഗിയര്‍ എങ്ങനെയാണ് പ്രയോജനകരമാകുന്നതെന്നും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അറിയേണ്ടതുണ്ട്. അതിനായി താഴെ കൊടുത്തിരിക്കുന്ന സചിത്ര വിവരണങ്ങള്‍ കാണുക.

Voice calls and S Voice

Voice calls and S Voice

ഗാലക്‌സി ഗിയറില്‍ ഇന്‍ബില്‍റ്റായുള്ള സ്പീകറുകള്‍ ഉള്ളതിനാല്‍ ഹാന്‍ഡ്‌സ് ഫ്രീ ആയി സംസാരിക്കാന്‍ സാധിക്കും. അതോടൊപ്പം വാച്ചിലുള്ള എസ്.വോയിസ് സപ്പോര്‍ട് ഡ്രാഫ്റ്റ് മെസേജുകള്‍, കാലാവസ്ഥ എന്നിവ പരിശോധിക്കാനും അലാറം സെറ്റ് ചെയ്യാനും സഹായിക്കും.

 

1.9MP camera and memographer

1.9MP camera and memographer

1.9 എം.പി. കാമറയുമായാണ് ഗാലക്‌സി ഗിയര്‍ വരുന്നത്. 4 ജി.ബി. ഇന്റേണല്‍ മെമ്മറി ഉള്ളതിനാല്‍ ഒരു സമയം 50 ഫോട്ടോകള്‍ എടുക്കാനും 10 സെക്കന്റ് ദൈര്‍ഖ്യമുള്ള വീഡിയോ ഷൂട് ചെയ്യാനും സാധിക്കും. ഇവ തനിയെ വാച്ചുമായി ബന്ധിപ്പിച്ച സ്മാര്‍ട്‌ഫോണിലേക്ക് സേവ് ആവും.

 

6 different colors

6 different colors

ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള കളറുകള്‍ തെരഞ്ഞെടുക്കാമെന്നതാണ് ഗാലക്‌സി ഗിയറിന്റെ മറ്റൊരു പ്രത്യേകത. ആറു നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുന്നത്.

 

Music control

Music control

സ്മാര്‍ട് ഫോണില്‍ പാട്ടുകേള്‍ക്കുമ്പോള്‍ റിമോട് കണ്‍ട്രോളായി ഗാലക്‌സി ഗിയര്‍ പ്രവര്‍ത്തിക്കും. അതായത്. പാട്ട് നിര്‍ത്താനോ അടുത്ത പാട്ട് തെരഞ്ഞെടുക്കാനോ എല്ലാം സ്മാര്‍ട്‌വാച്ചിലൂടെ സാധിക്കും.

 

Pedometer functionality

Pedometer functionality

ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഗാലക്‌സി ഗിയര്‍ സഹായിക്കും. അതായത് വാച്ചിനകത്തുള്ള സെന്‍സര്‍, നിങ്ങള്‍ നടക്കുന്നതിന്റെ അളവും അതിനാവശ്യമായി വരുന്ന കലോറിയും കൃത്യമായി അളന്ന് ലഭ്യമാക്കും.

 

Smart relay

Smart relay

സ്മാര്‍ട്‌ഫോണിലേക്ക് വരുന്ന നോട്ടിഫിക്കേഷന്‍ ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ചിലൂടെ കാണാമെന്ന് നേരത്തെ പറഞ്ഞല്ലോ. എന്നാല്‍ അത് കൂടുതല്‍ വലുതായി കാണണമെങ്കില്‍ റിലേ എന്ന സംവിധാനം സാധ്യമാക്കും. വാച്ച് ബന്ധിപ്പിച്ച സ്മാര്‍ട്‌ഫോണോ ടാബ്ലറ്റോ വെറുതെ കൈയില്‍ എടുത്താല്‍ മതി. അണ്‍ലോക് ചെയ്യുകയോ നോട്ടിഫിക്കേഷനില്‍ ക്ലിക് ചെയ്യുകയോ ഒന്നും വേണ്ട.

 

Device locator app

Device locator app

സ്മാര്‍ട്‌വാച്ചുമായി ബന്ധിപ്പിച്ച സ്മാര്‍ട്‌ഫോണ്‍ കാണാതായാല്‍ ഗാലക്‌സി ഗിയറിലുള്ള ഫൈന്‍ഡ് മൈ ഡിവൈസ് എന്ന ആപ്ലിക്കേഷനിലൂടെ അത് സാധ്യമാകും. അതായത് ഈ ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്താല്‍ ഗാലക്‌സി ഗിയറുമായി ബന്ധിപ്പിച്ച ഉപകരണം ബീപ് ശബ്ദമുണ്ടാക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും.

 

Auto lock

Auto lock

ഈ ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്താല്‍, സ്മാര്‍ട്‌വാച്ചുമായി ബന്ധിപ്പിച്ച ഉപകരണത്തിന്റെ പരിധിയില്‍ നിന്ന് അഞ്ചടി ദൂരേക്ക്ു മാറിയാല്‍ തനിയെ ലോക് ആവുകയും പരിധിക്കുള്ളില്‍ തിരിച്ചെത്തിയാല്‍ തനിയെ അണ്‍ലോക് ആവുകയും ചെയ്യും.

 

70 apps at launch

70 apps at launch

സ്മാര്‍ട്‌ഫോണിലേക്ക് ആവശ്യമായ 70 ആപ്ലിക്കേഷനുകള്‍ ഗിയര്‍മാനേജര്‍വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അതോടൊപ്പം ഗാലക്‌സി ഗിയറിനു മാത്രമായി സാംസങ്ങ് ആപ്ലിക്കേഷന്‍ സ്‌റ്റോര്‍ സെറ്റ് ചെയ്യുന്നുണ്ടെന്നും അറിയുന്നു.

 

സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ച് വാങ്ങാന്‍ 10 കാരണങ്ങള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X