എച്ച്.പി. ന്യൂ ജനറേഷന്‍ ഇങ്ക്‌ജെറ്റ് പ്രിന്റര്‍ എന്തുകൊണ്ട് മികച്ചതാകുന്നു; 9 കാരണങ്ങള്‍

By Bijesh
|

തൊരു വ്യവസായ സ്ഥാപനത്തിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രിന്ററുകള്‍. സ്ഥാപനത്തിന്റെയും ആവശ്യകത അനുസരിച്ചാണ് പ്രിന്ററുകള്‍ തെരഞ്ഞെടുക്കുന്നത്. സാധാരണ ചെറുകിട സ്ഥാപനങ്ങളില്‍ ലേസര്‍ പ്രിന്ററണ് ഉപയോഗിക്കുന്നത്. ഇങ്ക്‌ജെറ്റ് പ്രിന്ററുകളെ അപേക്ഷിച്ച് നിലവാരം കൂടുതലാണ് ലേസര്‍പ്രിന്ററുകള്‍ക്ക് എന്നതുതന്നെ ഇതിനു കാരണം.

 

എന്നാല്‍ എച്ച്.പി. അടുത്തിടെ പുറത്തിറക്കിയ 2 ഇങ്ക്‌ജെറ്റ് പ്രിന്ററുകള്‍ ഈ ധാരണ തിരുത്തുകയാണ്. എച്ച്.പി. ഓഫീസ് ജെറ്റ് പ്രൊ 3610, ഓഫീസ് ജെറ്റ് പ്രൊ 3620 e-AIO എന്നിവയാണ് ഇങ്ക്‌ജെറ്റ് പ്രിന്ററുകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയിരിക്കുന്നത്.

എന്തുകൊണ്ടാണ് ഈ ഇങ്ക്‌ജെറ്റ് പ്രിന്റുകള്‍ ലേസര്‍ പ്രിന്ററുകളേക്കാള്‍ മികച്ചതാകുന്നത്. പ്രധാനമായും 9 മേന്മകളാണ് ഇവയ്ക്കുള്ളത്. അത് ചുവടെ കൊടുക്കുന്നു.

ബ്ലാക് ആന്‍ഡ് വൈറ്റ് പ്രിന്റുകള്‍ക്ക് പ്രൊഫഷണല്‍ ക്വാളിറ്റി ലേസര്‍ പ്രിന്റുകള്‍ക്കുള്ള പ്രധാന സവിശേഷത മഷി വേഗത്തില്‍ ഉണങ്ങുമെന്നതും വാട്ടര്‍ റെസിസ്റ്റന്റ് ആണെന്നതുമാണ്. എച്ച്.പി. ഓഫീസ് ജെറ്റ് പ്രൊ e-AIO പ്രിന്ററുകള്‍ ഇതേ നിലവാരമുള്ള പ്രിന്റുകളാണ് നല്‍കുന്നത്.

വേഗതമിനിറ്റില്‍ 19 പേജ് വരെ പ്രിന്റ് ചെയ്യാന്‍ ഓഫീസ് ജെറ്റ് പ്രൊ e-AIO -ക്ക് സാധിക്കും.മാസത്തില്‍ 12000 പേജ്മാസത്തില്‍ 12,000 പേജ് വരെ പ്രിന്റ് ചെയ്യാന്‍ സാധിക്കും.ചെലവ് കുറവ്

1600 പേജ് പ്രിന്റ് ചെയ്യാന്‍ 999 രൂപ മാത്രമാണ് ചെലവു വരുന്നത്. 960 XL കാട്രിഡ്ജ് ആണ് ഉപയോഗിച്ചിരിക്കുന്നത്.മൊബൈല്‍ ഫോണില്‍ നിന്ന് നേരിട്ട് പ്രിന്റ് എടുക്കാംപ്രിന്ററിലെ ഇ-പ്രിന്റ് എന്ന ഫീച്ചര്‍ മൊബൈല്‍ ഫോണിലെ ഡോക്യുമെന്റുകള്‍ നേരിട്ട് പ്രിന്റ് എടുക്കാന്‍ സഹായിക്കുന്നു. അതായത് ഓഫീസിനു പുറത്തുള്ളപ്പോഴും ഫോണില്‍ നിന്ന് പ്രിനററുമായി കണക്റ്റ് ചെയ്യാം.പേപ്പര്‍ ഉപയോഗം കുറവ്എച്ച്.പി. ഓഫീസ്‌ജെറ്റ് പ്രൊ 3610/3620 പ്രിന്ററുകളില്‍ പേപ്പറിന്റെ രണ്ട് വശത്തും പ്രിന്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇത് 50 ശതമാനം പേപ്പര്‍ ഉപയോഗം കുറയ്ക്കും.പ്രിന്റര്‍ ഷെയര്‍ ചെയ്യാംഓഫീസ് നെറ്റ് വര്‍ക്കിലെ മറ്റു കമ്പ്യൂട്ടറുകളുമായി പ്രിന്റര്‍ ഷെയര്‍ ചെയ്യാനും സാധിക്കും.

 


വിലതീരെ കുറവ്എച്ച്.പി. ഓഫീസ്‌ജെറ്റ് പ്രൊ e-AIO സീരീസിദ് 7,999 രൂപയിലാണ് വില തുടങ്ങുന്നത്. ഒപ്പം മൂന്നുവര്‍ഷത്തെ വാറണ്ടിയുമുണ്ട്.


ഒരു വര്‍ഷം സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും 2 വര്‍ഷം എക്‌സ്റ്റന്റഡ് വാറന്റിയുമാണ്. 2013 ഒക്‌ടോബര്‍ ഒന്നിനും 2014 ജനുവരി 31-നും ഇടയില്‍ പ്രിന്റര്‍ വാങ്ങുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടുതല്‍ അറിയാന്‍ www.hp.com/in/monoink എന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X