ഹാക്കര്‍മാര്‍ക്ക് വേഗത്തില്‍ കണ്ടെത്താവുന്ന 10 പാസ്‌വേഡുകള്‍

Posted By:

കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങി വിവിധ സൈറ്റുകളിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ പാസ്‌വേഡുകള്‍ ഹാക് ചെയ്യപ്പെട്ടതായി സുരക്ഷാ ഗവേഷകര്‍ കണ്ടെത്തിയത്. ഇത് ഒരു പുതിയ കാര്യമല്ല. മുമ്പും പല സൈറ്റുകളും പേഴ്‌സണല്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

പേഴ്‌സണല്‍ അക്കൗണ്ടുകള്‍ ഹാക് ചെയ്യപ്പെടാനുള്ള പ്രധാന കാരണം ഒട്ടും സുരക്ഷിതമല്ലാത്ത പാസ്‌വേഡുകളാണ്. എളുപ്പത്തില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ലളിതമായ പാസ്‌വേഡുകളാണ് പലരും ഉപയോഗിക്കുന്നത്.

മാത്രമല്ല, ഇന്ന് ഓരോ വ്യക്തിക്കും ഇ-മെയിലിനും സോഷ്യല്‍ സൈറ്റുകള്‍ക്കും ബാങ്കിംഗിനും മറ്റുമായി നാലും അഞ്ചും അക്കൗണ്ടുകള്‍ ഏറ്റവും ചുരുങ്ങിയത് ഉണ്ടാവും. ഇതിന്റെയെല്ലാം പാസ്‌വേഡുകള്‍ ഓര്‍ത്തിരിക്കാന്‍ പ്രയാസമുള്ളതിനാല്‍ ചിലപ്പോള്‍ എല്ലാ അക്കൗണ്ടുകള്‍ക്കും ഒറ്റ പാസ്‌വേഡ് തന്നെ നല്‍കുകയും ചെയ്യും.

ഫലമോ, ലളിതമായ പാസ്‌വേഡുള്ള അക്കൗണ്ടുകള്‍ ഹാക് ചെയ്യാന്‍ എളുപ്പമാണെന്നു മാത്രമല്ല, ഒരക്കൗണ്ട് ഹാക് ചെയ്താല്‍ ബാക്കിയെല്ലാ അക്കൗണ്ടുകളും തുറക്കാനുമാകും.

സുരക്ഷിതമായതും ശക്തമായതുമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ആളുകള്‍ പൊതുവായി ഉപയോഗിച്ചുവരുന്ന ഒട്ടും സുരക്ഷിതമല്ലാത്ത കുറെ പാസ്‌വേഡുകള്‍ ഉണ്ട്. അത് ഏതെല്ലാമാണ് എന്നാണ് ചുവടെ കൊടുക്കുന്നത്. ഒപ്പം സുരക്ഷിതമായ പാസ്‌വേഡുകള്‍ സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗങ്ങളും. കണ്ടുനോക്കു.

ഹാക്കര്‍മാര്‍ക്ക് വേഗത്തില്‍ കണ്ടെത്താവുന്ന 10 പാസ്‌വേഡുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot