ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

Written By:

ആപ്പിള്‍ വാച്ചിന്റെ ആഗോള പുറത്തിറക്കല്‍ നടന്നത് ഏപ്രില്‍ 24-നാണ്. ഇന്ത്യയില്‍ ആപ്പിളിന്റെ ചാരുതയാര്‍ന്ന ഉപകരണം ഇതുവരെ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടില്ല.

വിലകുറവില്‍ ഇന്ത്യക്കായി പ്രത്യേകം നെയ്‌തെടുത്ത എംഐ 4ഐ-യുടെ സവിശേഷതകള്‍...!

എന്നിരുന്നാലും അപ്പിള്‍ വാച്ചുകളും, ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളുടെ വാച്ചുകളും തമ്മിലുളള വ്യത്യാസം പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ. ആന്‍ഡ്രോയിഡ് വാച്ചുകള്‍ എത്തരത്തിലാണ് ആപ്പിള്‍ വാച്ചുകളെ കടത്തി വെട്ടുന്നതെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

ആന്‍ഡ്രോയിഡ് വാച്ചുകളില്‍ കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ സാധ്യമാണ്. വ്യത്യസ്ത കമ്പനികള്‍ ഇറക്കിയിട്ടുളള പല ആകൃതിയിലുളള ആന്‍ഡ്രോയിഡ് വാച്ചുകളാണ് ചിത്രങ്ങളില്‍ കൊടുത്തിരിക്കുന്നത്.

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

ആപ്പിള്‍ വാച്ചിന്റെ ചതുരാകൃതിയിലുളള രൂപകല്‍പ്പന ഇഷ്ടമായില്ലെങ്കില്‍, മോട്ടോ 360-ഉം, എല്‍ജി ജി വാച്ച് ആര്‍-ഉം വൃത്താകൃതിയിലുളള വാച്ചുകളുമായാണ് ഇറങ്ങിയിരിക്കുന്നത്.

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

മിക്ക ആന്‍ഡ്രോയിഡ് വാച്ചുകളും 22എംഎം-ന്റെ ബാന്‍ഡില്‍ കെട്ടാന്‍ സാധിക്കുന്നതിനാല്‍, ചിത്രത്തില്‍ കൊടുത്തിരിക്കുന്നതു പോലുളള സ്വതന്ത്രമായ തിരഞ്ഞെടുപ്പ് സാധ്യമാണ്.

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

ഗൂഗിള്‍ ഉളളടക്കങ്ങള്‍ കൂടുതല്‍ കൃത്യമായി സമന്വയിക്കപ്പെട്ടിരിക്കുന്നത് ആന്‍ഡ്രോയിഡ് വാച്ചുകളിലാണ്.

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

സിരി-യേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് ഗൂഗിള്‍ നൗ കാഴ്ചവയ്ക്കുന്നതെന്ന് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു.

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

ആപ്പിള്‍ വാച്ചുകള്‍ തുടങ്ങുന്നത് 350 ഡോളറിനാണെങ്കില്‍, ആന്‍ഡ്രോയിഡ് വാച്ചുകള്‍ 159 ഡോളറില്‍ ആരംഭിക്കുന്നു.

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

മുന്‍കൂര്‍ ബുക്കിങ് കാരണം ഈ വേനല്‍ക്കാലം കഴിയുന്നത് വരെ ആപ്പിള്‍ വാച്ചുകള്‍ നിങ്ങളുടെ കൈതണ്ടയില്‍ എത്തുകയില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് വാച്ചുകള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ വാങ്ങിക്കാവുന്നതാണ്.

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

ആന്‍ഡ്രോയിഡ് വാച്ചുകളെ ഐഫോണുകളില്‍ സമന്വയിപ്പിക്കാനുളള ഒരുക്കത്തിലാണ് ഗൂഗിള്‍.

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

ആപ്പിള്‍ വാച്ചുകളുടെ ബാറ്ററി 18 മണിക്കൂറുകള്‍ മാത്രമാണ് നീണ്ട് നില്‍ക്കുക. എന്നാല്‍, മോട്ടോ 360 24 മണിക്കൂറും, സോണി സ്മാര്‍ട്ട്‌വാച്ച് രണ്ട് ദിവസവും ചാര്‍ജ് നീണ്ട് നില്‍ക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
9 ways Google's smartwatches are better than the Apple Watch.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot