സ്വര്‍ണത്തില്‍ പതിച്ച പുടിന്റെ ശിരസ്സുളള ഐഫോണ്‍ 6എസ്സിന് വില 2 ലക്ഷം..!

Written By:

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ശിരസ്സ് സ്വര്‍ണത്തില്‍ പതിച്ച ഐഫോണ്‍ 6എസ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്. രണ്ട് ലക്ഷത്തിലധികം രൂപയാണ് പ്രത്യേക രൂപകല്‍പ്പനയോട് കൂടിയ ഈ ഫോണിന്റെ വില.

പ്ലൂട്ടോയുടെ നീല ആകാശം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 6എസ്

റഷ്യയിലെ പ്രമുഖ ആഭരണ വ്യാപാരിയായ കാവിയാര്‍ ആണ് ഈ വ്യത്യസ്ത സംരംഭത്തിന് പിന്നില്‍.

 

ഐഫോണ്‍ 6എസ്

ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ റഷ്യന്‍ ഛായയുളള ആഭരണ മോടി നല്‍കുന്നതില്‍ പ്രശസ്തരാണ് കാവിയാര്‍.

 

ഐഫോണ്‍ 6എസ്

മുന്‍പ് ഐഫോണ്‍ 5എസ്സിലും, ആപ്പിള്‍ വാച്ചിലും റഷ്യന്‍ തനിമ നല്‍കുന്നതിനായി അലങ്കാര പണികള്‍ നടത്തി കാവിയാര്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു.

 

ഐഫോണ്‍ 6എസ്

പുടിന്റെ 63-ആം ജന്മദിനത്തോടനുബന്ധിച്ചാണ് സ്വര്‍ണത്തില്‍ തീര്‍ത്ത പുടിന്റെ ശിരസ്സ് ഐഫോണ്‍ 6എസ്സിന്റെ പുറം ഭാഗത്ത് പതിച്ച് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നു.

 

ഐഫോണ്‍ 6എസ്

പുടിന്റെ സ്വര്‍ണ ശിരസ്സുളള ഐഫോണുകള്‍ പരിമിതമായ 63 പതിപ്പുകളാണ് കാവിയാര്‍ വില്‍പ്പനയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

 

ഐഫോണ്‍ 6എസ്

ടൈറ്റാനിയവും സ്വര്‍ണവും കൊണ്ടാണ് ഐഫോണ്‍ 6എസ്സിന്റെ പുറം ഭാഗം അലങ്കരിച്ചിരിക്കുന്നത്.

 

ഐഫോണ്‍ 6എസ്

പുടിന്റെ ചിത്രം, റഷ്യയുടെ ചിഹ്നം, റഷ്യയുടെ ദേശീയഗാനത്തില്‍ നിന്നുളള ഈരടികള്‍ എന്നിവയാണ് ഐഫോണ്‍ 6എസ്സിന്റെ പുറം ഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്നത്.

 

ഐഫോണ്‍ 6എസ്

ഇതോടൊപ്പം 306 ഡോളര്‍ മുതല്‍ ആരംഭിക്കുന്ന മരം കൊണ്ട് തീര്‍ത്ത ആഢംബരപൂര്‍ണമായ ഫോണ്‍ സൂക്ഷിക്കുന്നതിനുളള പെട്ടിയും വില്‍പ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്.

 

ഐഫോണ്‍ 6എസ്

ഐഫോണ്‍ 6എസ്സിന്റെ 64ജിബി, 128ജിബി പതിപ്പുകള്‍ മാത്രമാണ് ഇത്തരത്തില്‍ അലങ്കാര പണികള്‍ കൊണ്ട് സമ്പുഷ്ടമാക്കിയിരിക്കുന്നത്.

 

ഐഫോണ്‍ 6എസ്

64ജിബി പതിപ്പിന് 3,193 ഡോളറും, 128ജിബി പതിപ്പിന് 3,356 ഡോളറും ആണ് വില.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
A $3,200 iPhone 6S has Putin's head encrusted in gold.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot