ഒരു മിനിറ്റ് കൊണ്ട് പൂര്‍ണമായി ചാര്‍ജാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി എത്തി...!

Written By:

അറുപതു സെക്കന്‍ഡുകൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അലുമിനിയം ബാറ്ററി വികസിപ്പിച്ചിരിക്കുന്നു. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ ബാറ്ററിക്ക് പുറകിലെ തലച്ചോറ്.

ഈ ബാറ്ററിക്ക് ഒരു മിനിറ്റ് മതി മുഴുവന്‍ ചാര്‍ജാവാന്‍...!

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ചോര്‍ച്ച വളരെയധികം ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന അവസരത്തില്‍, ഈ രംഗത്തെ വിപ്ലവാത്മകമായ കണ്ടുപിടുത്തമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

ഈ ബാറ്ററിക്ക് ഒരു മിനിറ്റ് മതി മുഴുവന്‍ ചാര്‍ജാവാന്‍...!

ഐഫോണ്‍ 6 പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 2 മണിക്കൂറാണ് നിലവില്‍ എടുക്കുന്നത്. പരമ്പരാഗത ബാറ്ററികള്‍ ശരാശരി ആയിരം തവണ റീചാര്‍ജ് ചെയ്യാമെങ്കില്‍ അലുമിനിയം ബാറ്ററി 7500 തവണ റീചാര്‍ജ് ചെയ്യാമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

നിലവിലുള്ള ലിഥിയം അയേണ്‍ ബാറ്ററിയെ അപേക്ഷിച്ച് ഏഴു മടങ്ങ് ആയുസാണ് അലുമിനിയം ബാറ്ററിക്ക് ലഭിക്കുക.

ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

ഈ ബാറ്ററിക്ക് ഒരു മിനിറ്റ് മതി മുഴുവന്‍ ചാര്‍ജാവാന്‍...!

എന്നാല്‍ നിലവില്‍ വികസിപ്പിച്ചിരിക്കുന്ന ബാറ്ററിക്ക് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായതിന്റെ പകുതി വോള്‍ട്ടേജ് മാത്രമാണ് ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന അവസരത്തില്‍ ഈ ന്യൂനത പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ ആത്മവിശ്വാസം.

Read more about:
English summary
Stanford researchers developed a battery that can charge your smartphone in one minute.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot