കേടുപാട് സംഭവിച്ച സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 3 സ്ക്രീൻ ശരിയാക്കുവാൻ ചിലവാകുന്ന തുക 36,000 രൂപ !

|

ഈ മാസം ആദ്യം സാംസങ് ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ വിപണിയിലേക്ക് ശ്രദ്ധ തിരിക്കുവാൻ ആരംഭിച്ചു. സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 3, ഗ്യാലക്‌സി ഇസഡ് ഫ്ലിപ്പ് 3 തുടങ്ങിയ ഫോൾഡബിൾ സ്സ്മാർട്ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാംസങ്ങിൻറെ ഒരു പുതിയ യുഗം ആരംഭിക്കുന്നു. മുഖ്യധാര ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി മത്സരിക്കാൻ അനുവദിക്കുന്ന സവിശേഷതകളോടെയാണ് ഈ രണ്ട് സ്മാർട്ട്ഫോണുകളും വിപണിയിൽ വരുന്നത്. ഉപയോക്താക്കൾക്ക് ഒരു ബദലായി സാംസങ് ഫ്ലിപ്പ് 3 ഫോണിന് 84,999 രൂപ വില നൽകി. അതേസമയം, ഗ്യാലക്‌സി ഫോൾഡ് 3യ്ക്ക് ഇന്ത്യയിൽ 1,49,999 രൂപ വില വരും.

 

കേടുപാട് സംഭവിച്ച സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 3 സ്ക്രീൻ ശരിയാക്കുവാൻ ചിലവാകുന്ന തുക 36,000 രൂപ !

രണ്ടാമത്തേ ഫോൾഡബിൾ ഫോൺ മിക്കവാറും വാങ്ങുന്നവർക്ക് നല്ലൊരു തുക ചിലവാക്കേണ്ടതായി വരും. ഈ തുകയ്ക്ക് വാങ്ങുവാൻ ഉപയോക്താക്കൾ ഉണ്ടെങ്കിലും എന്തേലും കേടുപാട് സംഭവിച്ചാൽ അത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കുമെന്ന് തീർച്ച. സാംസങ് ഇന്ത്യയുടെ വെബ്സൈറ്റ് ഇതുവരെ ഗ്യാലക്‌സി ഫോൾഡ് 3 ഡിസ്‌പ്ലേയുടെ 'റിപ്പയർ കോസ്റ്റ്' എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, വെർജ് നൽകിയ വിവരങ്ങൾ അനുസരിച്ച്, ഒരു വർഷത്തെ വാറന്റിക്ക് ശേഷം ഗ്യാലക്‌സി ഫോൾഡ് 3 യുടെ ഉൾവശം ശരിയാക്കാൻ 479 ഡോളർ (ഏകദേശം 36,000 രൂപ) ചിലവ് വരും. അതുപോലെ, ഗ്യാലക്‌സി ഇസഡ് ഫ്ലിപ്പ് 3 യുടെ ഡിസ്പ്ലേയ് ശരിയാക്കുവാൻ 369 ഡോളർ (ഏകദേശം 27,500 രൂപ) ചിലവാക്കേണ്ടതായി വരും.

കേടുപാട് സംഭവിച്ച സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 3 സ്ക്രീൻ ശരിയാക്കുവാൻ ചിലവാകുന്ന തുക 36,000 രൂപ !
 

ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും ഡിസ്പ്ലേകൾ താരതമ്യേന താങ്ങാനാകുന്നതാണ്. ഗ്യാലക്‌സി ഫോൾഡ് 3 യുടെ പുറം സ്ക്രീൻ 149 ഡോളർ (ഏകദേശം 11,000 രൂപ) മാറ്റിസ്ഥാപിക്കുവാൻ ചിലവാകും, അതേസമയം ഫ്ലിപ്പ് 3 യ്ക്ക് 99 ഡോളർ (ഏകദേശം 7,300 രൂപ) ചിലവാകും. ഇന്ത്യയിൽ, ഗ്യാലക്‌സി ഇസഡ് ഫോൾഡ് 3 5 ജി പ്രീ-ബുക്കിംഗിന് 7,999 രൂപയുടെ 1 വർഷത്തെ സാംസങ് കെയർ+ ആക്സിഡന്റൽ, ലിക്വിഡ് ഡാമേജ് പ്രൊട്ടക്ഷൻ ലഭിക്കുമെന്ന് സാംസങ് പ്രഖ്യാപിച്ചു. ഇത് ആദ്യ വർഷത്തെ സ്ക്രീൻ കേടുപാടുകൾക്കെതിരായ പരിരക്ഷ നൽകും, പക്ഷേ, സൂചിപ്പിച്ച കാലയളവിനപ്പുറം ഡിസ്പ്ലേയ്ക്ക് എന്തെങ്കിലും കേട് സംഭവിക്കുകയാണെങ്കിൽ ഒരു വലിയ തുക നിങ്ങൾ തന്നെ മുടക്കേണ്ടതായി വരും.

കേടുപാട് സംഭവിച്ച സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 3 സ്ക്രീൻ ശരിയാക്കുവാൻ ചിലവാകുന്ന തുക 36,000 രൂപ !

വാസ്തവത്തിൽ, ഇന്ത്യയിൽ ശരിയാക്കുവാൻ മുടക്കേണ്ട ചിലവ് യുഎസ് മാർക്കറ്റിൽ ഉള്ളതിനേക്കാൾ കൂടുതലായിരിക്കാം. സാംസങ് ഇന്ത്യയുടെ വെബ്സൈറ്റ് അനുസരിച്ച്, സാംസങ് ഗ്യാലക്‌സി ഫോൾഡ് 2 ലെ പ്രധാന ഡിസ്പ്ലേയുടെ റിപ്പയർ ചെലവ് 45,004 രൂപയും സബ്-ഡിസ്പ്ലേയ്ക്ക് 7,396 രൂപയുമാണ് വരുന്നത്. കഴിഞ്ഞ വർഷത്തെ ഗ്യാലക്‌സി ഇസഡ് ഫ്ലിപ്പിൻറെ പ്രധാന ഡിസ്പ്ലേയ്ക്ക് 33,394 രൂപയാണ് വില വരുന്നത്, അതേസമയം സബ്-ഡിസ്പ്ലേയ്ക്ക് നിങ്ങൾ 20,086 രൂപ ചെലവാക്കേണ്ടി വരും. സാംസങ് ഉപയോഗിക്കുന്ന വ്യത്യസ്ത ഡിസ്പ്ലേകളും ഫോൾഡബിൾ സ്മാർട്ട്‌ഫോൺ നിർമ്മിക്കുന്നതിൽ പിന്നിലുള്ള ചിലവും കാരണം സാധാരണ സ്മാർട്ട്‌ഫോണുകളേക്കാൾ ഇവയ്ക്ക് വില കൂടുതലാണ്.

Best Mobiles in India

English summary
Earlier this month, Samsung updated its legendary Note line-up with foldable smartphones. Samsung's Galaxy Z Fold 3 and Galaxy Z Flip 3 usher in a new era of foldable devices for the company. Both phones have outstanding features that allow them to compete with popular Android flagship phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X