Home
News

ഓൺലൈനിൽ സമൂസ വാങ്ങിയ ഡോക്ടർക്ക് നഷ്ടം 1.40 ലക്ഷം; ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപെടാം

ഓൺലൈനിലൂടെ സമൂസ ഓർഡർ ചെയ്ത ഡോക്ടർക്ക് അക്കൗണ്ടിൽ നിന്ന് 1.40 ലക്ഷം രൂപ നഷ്ടമായതായി റിപ്പോർട്ട്. മുംബൈയിലാണ് സംഭവം കെഇഎം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന 27 വയസുള്ള ഡോക്ടറാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് 25 പ്ലേറ്റ് സമൂസ ഓർഡർ ചെയ്യുന്നതിനിടെയാണ് സംഭവം.

ഡോക്ടറും സഹപ്രവർത്തകരും തമ്മിൽ നടത്തിയ ഒരു യാത്രക്കിടെയായിരുന്നു തട്ടിപ്പ് നടന്നത്. യാത്രക്കിടെ സമൂസ ഓർഡർ ചെയ്യാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഓൺലൈനിൽ നിന്ന് ഒരു ഭക്ഷണശാലയുടെ നമ്പർ ഇവർ കണ്ടെത്തുകയും ഇതിൽ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ 25 പ്ലേറ്റ് സമൂസകൾക്കായി 1,500 രൂപ മുൻകൂറായി നൽകണമെന്ന് കടക്കാരൻ ആവശ്യപ്പെട്ടു. ഡോക്ടർ ഇത് സമ്മതിക്കുകയും ചെയ്തു.

ഓൺലൈനിൽ സമൂസ വാങ്ങിയ ഡോക്ടർക്ക് നഷ്ടം 1.40 ലക്ഷം

പിന്നീട് പേയ്മന്റ് നടത്താനായി ബാങ്ക് അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും ഡോക്ടറുടെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് തട്ടിപ്പുകാരൻ അയച്ചു. ശേഷം ഡോക്ടർ ഈ അക്കൗണ്ടിലേക്ക് 1500 രൂപ അയച്ചു. പിന്നാലെ പേയ്മെന്റിന് ഒരു ട്രാൻസാഷൻ ഐഡി നിർമ്മിക്കാൻ ഇയാൾ ഡോക്ടറോട് പറഞ്ഞു. ഐഡി നിർമ്മിച്ചതിന് ശേഷമാണ് ഡോക്ടറുടെ അക്കൗണ്ടിൽ നിന്ന് 1.40 ലക്ഷം രൂപ നഷ്ടപ്പെട്ടത്.

കഴിഞ്ഞയാഴ്ച രാവിലെ 8.30നും 10.30നും ഇടയിലാണ് സംഭവം നടന്നത്. ഒരു പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഇക്കാര്യം വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തിയത്. അതേ സമയം ഭക്ഷണശാലയുടെ പേര് പരസ്യപ്പെടുത്താൻ ഈ ഉദ്യോ​ഗസ്ഥൻ തയ്യാറായില്ല. തട്ടിപ്പിന് ഇരയായ ഡോക്ടർ ഭോയ്‌വാഡ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഓൺലൈനിൽ സമൂസ വാങ്ങിയ ഡോക്ടർക്ക് നഷ്ടം 1.40 ലക്ഷം

ഇത്തരത്തിൽ നിരവധി ഓൺലൈൻ തട്ടിപ്പുകൾ രാജ്യത്ത് അനുദിനം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്തിടെ മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിനിക്ക് സമാനമായി 15 ലക്ഷം രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടിരുന്നു. വർക്ക് ഫ്രം ഹോമിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാമെന്നും ഇതിനായി രജിസ്റ്റർ ചെയ്യാൻ പണം തന്നാൽ ശമ്പളത്തിനൊപ്പം ഈ തുക തിരിച്ചുതരാം എന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

പ്രധാനമായും ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിവ് ഇല്ലാത്തവരാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത്. ഓൺലൈൻ തട്ടുപ്പുകാരിൽ നിന്ന് രക്ഷനേടാൻ പ്രധാനമായും ഇക്കാര്യങ്ങൾ സൂക്ഷിക്കുക. വ്യക്തിപരമായ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് പോലുള്ള സുപ്രധാന വിവരങ്ങൾ പങ്കുവെക്കേണ്ട സാഹചര്യം വന്നാൽ മറുവശത്തുള്ള ആളുകളുടെ ജനുവിനിറ്റി ഉറപ്പുവരുത്തിയതിന് ശേഷം മാത്രം വിവരങ്ങൾ പങ്കുവെക്കുക.

വിവിധ തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് ഒരു പ്രാധമിക അറിവ് നേടുക. നിക്ഷേപ സ്കീമുകൾ, സമ്മാന തട്ടിപ്പുകൾ, സാങ്കേതിക പിന്തുണ തട്ടിപ്പ് എന്നിവയിൽ ജാഗ്രത പാലിക്കുക. എന്തെങ്കിലും കാര്യത്തെക്കുറിച്ച് സംശയം തോന്നിയാൽ അക്കാര്യത്തിൽ അറിയാവുന്നവരുടെ നിർദേശങ്ങൾ സ്വീകരിച്ചതിന് ശേഷം മാത്രം നടപടി സ്വീകരിക്കുക. പ്രത്യേക ഓഫറുകളോ മറ്റോ ശ്രദ്ധയിൽ പെട്ടാൽ പരിശോധിച്ചതിന് ശേഷം മാത്രം തുടർ നടപടികൾ സ്വീകരിക്കുക.

സംശയാസ്പദമായ ഇമെയിലുകൾ എസ്എംഎസുകൾ എന്നിവകളിൽ നിന്ന് ജാഗ്രത പാലിക്കുക. പ്രധാനമായും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിശദാംശങ്ങളോ ആയി ബന്ധപ്പെട്ട സന്ദേശങ്ങൾ. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും അറ്റാച്ച്‌മെന്റുകൾ ഡൗൺലോഡ് ചെയ്യുന്നതും പൂർണ്ണമായി ഒഴിവാക്കുക. ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ഒരു പരുധി വരെ രക്ഷ നേടാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
A doctor who ordered samosas online reportedly lost Rs 1.40 lakh from his account. The incident took place in Mumbai. A 27-year-old doctor working at KEM Hospital was a victim of online fraud. The incident occurred while ordering 25 plates of samosas from a prominent hotel. A police officer disclosed this to the news agency PTI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X