Home
News

കടലിന് നടുവിലൊരു ദ്വാരം, അതിശയിപ്പിക്കുന്ന ഗൂഗിൾ മാപ്സ് ചിത്രം

പണ്ട് കാലത്ത് ലോകം ചുറ്റിക്കണ്ടിരുന്നതും സമുദ്ര പര്യവേഷണം നടത്തിയിരുന്നതുമൊക്കെ പായ്ക്കപ്പലുകളിലാണ്. പിന്നീടിങ്ങോട്ട് ടെക്നോളജി വളരുന്നത് അനുസരിച്ച് പര്യവേഷണത്തിന്റെ രീതികളും മാറിയിരുന്നു. ഇപ്പോഴത്തെ സമുദ്ര പര്യവേഷണത്തിൽ ട്രെൻഡ് ഗൂഗിൾ മാപ്സ് ആണ്. അതേ വീട്ടിലിരുന്ന് ഗൂഗിൾ മാപ്സ് ഉപയോഗിച്ച് കടലിലും കായലിലും എന്ന് വേണ്ട ലോകത്തെങ്ങും കറങ്ങി നടക്കുന്നതാണ് ചിലരുടെ ഇഷ്ട വിനോദം. അത്തരത്തിലുള്ള ലോക സഞ്ചാരത്തിലും സമുദ്ര പര്യവേഷണത്തിലും കൂടി ഒട്ടേറെ കണ്ടെത്തലുകളും നടക്കാറുണ്ട്. പ്രത്യേകിച്ചും ഭൂപ്രദേശങ്ങളുടെ വിചിത്രമായ ആകൃതികൾ. കടൽ തീരത്തും മറ്റും മുങ്ങിക്കിടക്കുന്ന കപ്പലുകൾ, വിമാനങ്ങൾ, കാറുകൾ എന്നിവയെല്ലാം കണ്ടെത്തിയവർ ഉണ്ട്. ഗൂഗിൾ മാപ്സ് ഉപയോക്താക്കൾ കണ്ടെത്തിയ കാറിനുള്ളിൽ നിന്നും 20 വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം ലഭിച്ചത് വലിയ വാർത്ത ആയിരുന്നു.

പസഫിക്

അത്തരത്തിൽ കണ്ടെത്തിയ വിചിത്ര വസ്തുക്കളിൽ ഏറ്റവും പുതിയ ഇൻറർനെറ്റ് സെൻസേഷൻ ആണ് പസഫിക് സമുദ്രത്തിലെ ഒരു വലിയ ദ്വാരമെന്ന രീതിയിൽ പ്രചരിച്ച ചിത്രം. റെഡ്ഡിറ്റ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊക്കെ വിഷയം കത്തിയെങ്കിലും ഇത് എന്താണെന്നതിൽ ഒരു ഫൈനൽ കൺക്ലൂഷൻ ലഭിച്ചിരുന്നില്ല. റെഡ്ഡിറ്റിലെ കോക്കോബ്ലോക്ക്സ് എന്ന ഐഡിയാണ് ഏതാണ്ട് ത്രികോണാകൃതിയിൽ ഉള്ള ഈ ചിത്രം ആദ്യമായി പോസ്റ്റ് ചെയ്യുന്നത്. മൂന്ന് വശങ്ങളിലും വെള്ളത്താൽ ചുറ്റപ്പെട്ടതാണ് നിർമിതി. ഔട്ട്ലൈൻ കൃത്യമാണെങ്കിലും രൂപത്തിന്റെ നടു ഭാഗം ഒട്ടും വ്യക്തമാകുന്നുണ്ടായിരുന്നില്ല. ആകെ കറുത്ത നിലയിൽ ആയിരുന്നു ഈ ഭാഗമൊക്കെ. ഇത് എന്താണെന്ന് ആർക്കെങ്കിലും മനസിലാകുന്നുണ്ടോ എന്ന് ചോദിച്ചാണ് അയാൾ ചിത്രം പോസ്റ്റ് ചെയ്യുന്നത്.

ഫോട്ടോ

പിന്നീട് ഫോട്ടോ വൈറൽ ആകുകയും ചെയ്തു. നിരവധി രസകരമായ ഊഹങ്ങളും ഈ ചിത്രത്തെക്കുറിച്ച് വന്നു. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് അൽപ്പം പരിഹാസത്തോടെ പറയുന്നത്, ഇത് ഹോളോ എർത്ത് സിദ്ധാന്തത്തിന് ( ഭൂമിയുടെ അകവശം പൊള്ളയാണെന്ന വാദം ) ഏറ്റവും നല്ല തെളിവ് ആണെന്നാണ്. "പൊള്ളയായ ഭൂമിയുടെ അകവശത്തേക്കുള്ള ഡോർ അല്ലാതെ മറ്റെന്ത്," അയാൾ റെഡ്ഡിറ്റിൽ എഴുതി. കൂടുതൽ ആളുകളും തമാശ നിറഞ്ഞ മറുപടികളുമായി വന്നപ്പോൾ വളരെ ആധികാരികമായി സംസാരിച്ചവരും കുറവ് അല്ല. ഒരാൾ പറഞ്ഞത് മൂന്ന് വശങ്ങളിൽ നിന്നും വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ ഇതിനെ ഒരു ഉപദ്വീപെന്ന് വിളിക്കാം എന്നാണ്. ചിലർ ആകട്ടെ ചിത്രത്തിൽ കാണുന്നത് ദ്വീപോ എറ്റോളോ അല്ലെന്നും മറുപടി നൽകി.

മാപ്സിൽ

ചിത്രം സെൻസർ ചെയ്യപ്പെട്ടിരിക്കുന്നതാവാം എന്ന് മറ്റ് ചില ഉപയോക്താക്കൾ പ്രതികരിച്ചു. സെൻസിറ്റീവായ സുരക്ഷാ മേഖലകളും സൈനിക താവളങ്ങളുമൊക്കെ ഗൂഗിൾ മാപ്സിൽ ബ്ലർ ആയി മാത്രമെ കാണിക്കുകയുള്ളൂ. അത്തരത്തിൽ സെൻസർ ചെയ്യപ്പെട്ട ചിത്രം ആകാം ഇതെന്നാണ് വാദം. അല്ലാതെ പ്രകൃത്യാ സൃഷ്ടിക്കപ്പെട്ട ഒരു ദ്വീപ് ഒരിക്കലും ഇത്തരത്തിൽ കറുപ്പ് നിറത്തിൽ കാണപ്പെടില്ലെന്നും ഇക്കൂട്ടർ പറയുന്നു. മറ്റ് ചിലർ അഗ്നിപർവ്വത പാറകൾ ഉൾപ്പെടെയുള്ള കൂടുതൽ സ്വാഭാവിക വിശദീകരണങ്ങളും നൽകിയിട്ടുണ്ട്.

ദ്വീപ്

ഇത്തരം വാദങ്ങൾ എല്ലാം മനസിലിട്ട് കുഴപ്പിക്കണ്ട. സംഭവം ഇത് ഭൂമിക്കടിയിലേക്കുള്ള ഡോറോ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ദ്വാരമോ അല്ല. ഇത് ഒരു ദ്വീപ് തന്നെയാണ്. വോസ്റ്റോക് എന്നാണ് യഥാർഥത്തിൽ ഈ ദ്വീപിന്റെ പേര്. ദ്വീപിലെ സവിശേഷമായ കാടുകളാണ് ഉയരത്തിൽ നിന്ന് നോക്കുമ്പോൾ കറുത്ത നിറം പകരുന്നത്. ഹവായിയുടെ തെക്ക് ഭാഗത്തേക്ക് 100 മൈലിൽ കൂടുതൽ സഞ്ചരിച്ചാൽ വോസ്റ്റോക് ദ്വീപിൽ എത്തിച്ചേരാൻ ആകും.

വോസ്റ്റോക്

കറുപ്പായി കാണുന്നത് യഥാർഥത്തിൽ വളരെ കടും പച്ച നിറത്തിലുള്ള ഇടതൂർന്ന കാടാണ്. പിസോണിയ എന്ന ഇനത്തിൽപ്പെട്ട മരങ്ങളാണ് ഈ കാട്ടിൽ കൂടുതലും. ഇവയുടെ സാന്നിധ്യമാണ് ഉയരത്തിൽ നിന്ന് നോക്കുമ്പോൾ വനത്തിനും വോസ്റ്റോക് ദ്വീപിനും കറുത്ത നിറം പകരുന്നത്. ഭൂമിയുടെ അന്തർ ഭാഗങ്ങളിലേക്കുള്ള ഒരു വാതിൽ പോലെ ആവേശകരമല്ലെങ്കിലും നെറ്റിസൺസിന്റെ ഒരു രാത്രിയിലെ ഉറക്കം കളയാൻ വോസ്റ്റോക് ഐലന്റിന്റെ ഈ ചിത്രം തന്നെ ധാരാളം ആയിരുന്നു.

More from GizBot

Best Mobiles in India

English summary
The latest internet sensation is the image like a huge hole in the Pacific Ocean. Although the topic has burned on social media platforms like Reddit, there has never been a final conclusion as to what it is.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X