37,000പേരെ കബളിപ്പിച്ച് ആഡ്‌ബ്ലോക് പ്ലസ് എക്‌സ്റ്റെന്‍ഷന്റെ വ്യാജന്‍

Posted By: Archana V

വെബ്‌പേജിലെ അനാവശ്യ പരസ്യങ്ങള്‍ ബ്ലോക് ചെയ്യാന്‍ സഹായിക്കുന്ന വളരെ ഉപയോഗപ്രദമായ ഗൂഗിള്‍ ക്രോം എക്‌സ്‌റ്റെന്‍ഷനുകളില്‍ ഒന്നാണ് ആഡ്‌ബ്ലോക് പ്ലസ്. നിങ്ങള്‍ സമീപകാലത്ത് ആഡ്‌ബ്ലോക് പ്ലസ് ഗൂഗിള്‍ ക്രോംഎക്‌സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എല്ലാം ശരിയല്ലേ എന്ന് ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

37,000പേരെ കബളിപ്പിച്ച് ആഡ്‌ബ്ലോക് പ്ലസ് എക്‌സ്റ്റെന്‍ഷന്റെ വ്യാജന്‍

ആഡ്‌ബ്ലോക് പ്ലസ് എക്‌സ്റ്റെന്‍ഷന്റെ വ്യാജപതിപ്പ് ക്രോം വെബ്‌സ്‌റ്റോറില്‍ കുറച്ച് ദിവസം ലഭ്യമായിരുന്നു. നിലവില്‍ വെബ്‌സ്‌റ്റോറില്‍ നിന്നും ഗൂഗിള്‍ ഈ വ്യാജ പതിപ്പ് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതിനകം ഈ വ്യാജ പതിപ്പിന്റെ കുറഞ്ഞത് 37,000 ഡൗണ്‍ലോഡെങ്കിലും നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്.

ആഡ്‌ബ്ലോക് പ്ലസ് ഗൂഗിള്‍ ക്രോം എക്‌സ്‌റ്റെന്‍ഷന്റെ വ്യാജ പതിപ്പ് ആദ്യം ശ്രദ്ധിയില്‍പ്പെടുത്തുന്നത് സ്വിഫ്റ്റ്ഓണ്‍സെക്യൂരിറ്റി എന്നപേരിലുള്ള ഒരു ട്വിറ്റര്‍ ഉപയോക്താവാണ് . അറിവ് ലഭിച്ച ഉടന്‍ തന്നെ ഗൂഗിള്‍ ഇത് നീക്കം ചെയ്തു. എന്നാല്‍, ഉണ്ടായിരുന്ന അത്രയം സമയത്തിനുള്ളില്‍ യഥാര്‍ത്ഥ ആഡ്‌ബ്ലോക് പ്ലസ് പേജിനെ അതുപോലെ അനുകരിക്കാന്‍ വ്യാജ പതിപ്പിന് കഴിഞ്ഞു.

ഹോണര്‍ 9i, 4 ക്യാമറ ഫോണ്‍: മറ്റു ക്യാമറ ഫോണുകളുമായി മത്സരം!

വ്യാജ പതിപ്പ് പരസ്യങ്ങള്‍ ബ്ലോക് ചെയ്യുന്നില്ല എന്ന് ഇത് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ പരാതിപ്പെടുന്നു. പകരം നേരെ വിപരീതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ബ്രൗസര്‍ മുഴുവന്‍ പരസ്യങ്ങള്‍ നിറയ്ക്കുകയാണ് ഇത് ചെയ്യുന്നത്.

ക്രോം വെബ്‌സ്‌റ്റോറില്‍ ഇതാദ്യമായല്ല വ്യാജ ആഡ്‌ബ്ലോക് പ്ലസ് എക്‌സ്‌റ്റെന്‍ഷന്‍ കാണപ്പെടുന്നത്. ആഡ്‌ബ്ലോക്കിന്റെ ആവശ്യകത ശക്തമായപ്പോള്‍ 2015 ലും സമാനമായ സംഭവം ഉണ്ടായി.

സ്‌റ്റോറില്‍ വ്യാജ എക്‌സ്റ്റെന്‍ഷന്‍ പതിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ ഗൂഗിള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്.

വെബ് സ്റ്റോറില്‍ മലീഷ്യസ് സോഫ്റ്റ്‌വെയറുകള്‍ വീണ്ടും കടക്കുന്നത് തടയാന്‍ വെരിഫിക്കേഷന്‍ നടപടികള്‍ ഗൂഗള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്.

English summary
A fake version of the Adblock Plus extension has been found!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot