പരിധികളില്ലാത്ത സൗജന്യ കോളുകളുമായി ഒരു ആപ്.....!

Written By:

ലാന്‍ഡ്‌ലൈനിലേക്കും സെല്‍ഫോണിക്കിലേക്കും സൗജന്യമായി കോളുകള്‍ വിളിക്കാവുന്ന പുതിയ ഒരു ആപ് അവതരിപ്പിച്ചു. 85 രാജ്യങ്ങളില്‍ ഇതിന്റെ സേവനം ലഭിക്കുന്നതാണ്.

വിളിക്കുന്ന ആളുകളില്‍ കോള്‍+ ആപ് എന്ന ഈ ആപ്ലിക്കേഷന്‍ ഉണ്ടാകണമെന്നില്ല. ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ ഈ ആപ് ലഭ്യമാണ്. നിങ്ങളുടെ നിലവിലെ ഫോണ്‍ നമ്പറായിരിക്കും കോളര്‍ ഐഡി-യായി തെളിയുക.

യുഎസ്സിലേക്കും, മെക്‌സിക്കോ, ചൈന, ബ്രസീല്‍ എന്നിവടങ്ങളിലേക്കും സൗജന്യമായി പരിധികളില്ലാത്ത കോളുകള്‍ ചെയ്യാവുന്നതാണ്. മറ്റൊരു രാജ്യത്തേക്കാണ് നിങ്ങള്‍ വിളിക്കുന്നതിന് ആഗ്രഹിക്കുന്നതെങ്കില്‍ രണ്ട് ഓപ്ഷനാണ് ഉളളത്.

പരിധികളില്ലാത്ത സൗജന്യ കോളുകളുമായി ഒരു ആപ്.....!

99 സെന്റിന് ഒരു ദിവസത്തെ പരിധികളില്ലാകത്ത കോള്‍ സേവനം ലഭ്യമാണ്, അതേസമയം 1.99 $ രണ്ട് ദിവസത്തേക്കും, 19.99 $ ഒരു മാസത്തേക്ക് സര്‍വീസ് ചാര്‍ജായി നല്‍കണം.

മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആപുകള്‍ക്ക് രണ്ട് ഫോണുകളിലും ഏത് ആപാണോ ഉപയോഗിക്കുന്നത് അത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ആവശ്യമാണ്. എന്നാല്‍ കോള്‍+ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഫോണുകളിലേക്ക് പോലും വോയിസ് കോള്‍ നടത്താന്‍ സഹായിക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത.

Read more about:
English summary
A new app that lets you make unlimited free calls.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot