ഇസ്രയേല്‍ സൈന്യത്തിന് പിന്തുണനല്‍കാന്‍ നഗ്ന സെല്‍ഫികളുമായി ഫേസ്ബുക് പേജ്

Posted By:

യുദ്ധം നടക്കുമ്പോള്‍ സ്വന്തം രാജ്യത്തെ സൈനികര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ആളുകള്‍ പലതും ചെയ്യാറുണ്ട്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേല്‍ ശെസന്യത്തിന് പിന്തുണയുമായി ഇസ്രയേലികള്‍ വ്യത്യസ്തമായൊരു ഫേസ്ബുക് പേജ് ആരംഭിച്ചിരിക്കുകയാണ്.

ഇസ്രയേല്‍ സൈന്യത്തിന് പിന്തുണ; നഗ്ന സെല്‍ഫികളുമായി ഫേസ്ബുക് പേജ്

നഗ്ന സെല്‍ഫികള്‍ കൊണ്ട് നിറച്ച ഒരു പേജ്. സ്റ്റാന്‍ഡിംഗ് വിത് ഐ.ഡി.എഫ് (ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്) എന്ന പേരിലാണ് പേജ് തുടങ്ങിയിരിക്കുന്നത്. നിരവധി ഇസ്രയേലി സ്ത്രീകള്‍ ശരീരത്തില്‍ ഇസ്രയേല്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി നഗ്ന സെല്‍ഫികള്‍ പേജില്‍ പോസ്റ്റ് ചെയ്തുകഴിഞ്ഞു.

രണ്ടു ദിവസം കൊണ്ട് 16,000 ലൈക് ആണ് പേജിനു ലഭിച്ചിരിക്കുന്നത്. ടെല്‍ അവീവില്‍ താമസിക്കുന്ന 27 കാരനായ ഗവ്‌റിയേല്‍ ബെയോ എന്ന യുവാവണ് പേജ് ഉണ്ടാക്കിയിരിക്കുന്നത്.

ഇസ്രയേല്‍ ശെസനികരില്‍ നിന്നും നല്ല പിന്തുണയാണ് പേജിന് ലഭിച്ചിരിക്കുന്നത്. ചില സൈനികര്‍ ഹീബ്രുവില്‍ പോസ്റ്റ് ചെയ്ത കമന്റുകള്‍ ഗവ്‌റിയേല്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത് റീ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

പുരുഷന്‍മാര്‍ക്ക് നഗ്ന സെല്‍ഫി പോസ്റ്റ് ചെയ്യാനുള്ള ഒരു പേജും ഗവ്‌റിയേല്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അത്ര മികച്ച പ്രതികരണമല്ല ഇതിന് ലഭിച്ചത്.

English summary
A New Facebook Page Dedicated to the IDF Is Being Flooded With Sexy Selfies, A facebook page with sexy seifies to support IDF, Facebook Page Dedicated to the IDF Is Being Flooded With Sexy Selfies. Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot