Home
News

ഇനി ഏത് ചോദ്യവും മലയാളത്തിൽ ചോദിക്കാം; ​ഗൂ​ഗിൾ ബാർഡ് സേവനം ഇനി മലയാളത്തിലും

പുതിയ അപ്ഡേഷനുമായി ​ഗൂ​ഗിളിന്റെ എഐ ചാറ്റ്ബോട്ട് ബാർഡ്. ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, ഉറുദു തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ഇനി ബാർഡിന്റെ സേവനം ലഭ്യമാണ്. ആകെ നാൽപ്പതിൽ അധികം ഭാഷകളിൽ ബാർഡ് ലഭിക്കും. ബ്രസീലിലും യൂറോപ്പിലെ ചില പ്രദേശങ്ങളിലും കൂടെ ഇവരുടെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരിയിലായിരുന്നു ​ഗൂ​ഗിൾ ബാർഡ് പുറത്തിറക്കിയത്. ശേഷം വരുന്ന ഏറ്റവും വലിയ വിപുലീകരണമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിറ്റി മാതൃകയിലാണ് ​ഗൂ​ഗിൾ ബാർഡിന് രൂപം നൽകിയിരിക്കുന്നത്. നവംബറിൽ പുറത്തിറക്കിയ ചാറ്റ്ജിപിറ്റി ലോകമെമ്പാടും തരം​ഗം ആയിരുന്നു. ഭാഷ മാറ്റുന്നതിന് പുറമെ ഫോട്ടോ നിർദേശങ്ങൾ ചേർക്കാനുള്ള ഓപ്ഷനും പുതിയ അപ്ഡേറ്റിൽ ബാർഡ് നൽകിയിട്ടുണ്ട്.

ഗൂ​ഗിൾ ബാർഡ് സേവനം ഇനി മലയാളത്തിലും

നിലവിൽ ചാറ്റ്ജിപിറ്റിയിൽ ഇമേജ് നിർദ്ദേശങ്ങൾ നടപ്പിലാക്കാനായി പണം നൽകേണ്ടതുണ്. ഈ സേവനം ആണ് ബാർഡ് നിലവിൽ സൗജന്യമായി നൽകുന്നത്. എന്നാൽ ഫോട്ടോ നിർ​ദേശങ്ങൾ നിലവിൽ ഇം​ഗ്ലീഷിൽ മാത്രമാണ് ലഭ്യമാകു. അധികം വൈകാതെ തന്നെ ഈ ഓപ്ഷനിലും മറ്റു ഭാഷകൾ ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രോംപ്റ്റർ രീതിയിൽ ആയിരിക്കും ചിത്രങ്ങൾ ഇതിൽ ഉപയോ​ഗിക്കുക.

സർച്ച് ബാറിനടുത്തുള്ള ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഉപഭോക്താക്കൾക്ക് ബാർഡിൽ ചിത്രങ്ങൾ അപ്പ്ലോഡ് ചെയ്യാൻ സാധിക്കും. ഇമേജുകൾ ഡീകോഡ് ചെയ്യാനും ഫീച്ചറുകൾ സഹായിക്കും. ഉദാഹരണമായി നിങ്ങൾ ഒരു ഭക്ഷണത്തിന്റെ ചിത്രമാണ് അപ്പ്ലോഡ് ചെയ്യുന്നത് എന്ന് വിചാരിക്കുക്ക. ഈ ഭക്ഷണം എങ്ങനെ ഉണ്ടാക്കാമെന്നും ഇതിന് വേണ്ട ചേരുവകൾ എന്തെല്ലാമാണെന്നും ബാർഡിനോട് ആവശ്യപ്പെടുക. ബാർഡ് ചിത്രങ്ങൾ അടക്കം വിശദവിവരങ്ങൾ മറുപടിയായി നൽകുന്നതാണ്.

ഗൂ​ഗിൾ ബാർഡ് സേവനം ഇനി മലയാളത്തിലും

നിങ്ങൾക്ക് ഒരു ചിത്രത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കണമെങ്കിൽ ബാർഡിന്റെ സഹായം തേടാമെന്ന് ​ഗൂ​ഗിളിന്റെ ഒരു കുറിപ്പിൽ പറയുന്നു. നിലവിൽ ഈ ഫീച്ചർ ഇം​ഗ്ലീഷിൽ മാത്രമാണെന്നും അധികം വൈകാതെ തന്നെ മറ്റുഭാഷകളിൽ ഈ സേവനം ലഭ്യമാകുമെന്നും ഈ കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു. ചാറ്റ്ജിപിറ്റിയിൽ നിന്ന് വ്യത്യസ്തമായി പോയിന്റുകളായിട്ടാണ് ബാർഡിൽ നിന്ന് പ്രതികരണങ്ങൾ ആദ്യം ലഭിക്കുക.

നിങ്ങൾക്ക് ഇഷ്ടമുള്ള തരത്തിൽ മറുപടിയുടെ ശൈലി മാറ്റാനുള്ള സജ്ജീകരണങ്ങളും ബാർഡിൽ ഉണ്ട്. ബാർഡ് നൽകുന്ന മറുപടിയുടെ മുകൾ വശത്തെ ത്രിഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്താൽ ഈ സൗകര്യം നിങ്ങൾക്ക് ലഭിക്കും. 5 വ്യത്യസ്ഥ ഓപ്ഷനുകളിൽ നിങ്ങൾക്ക് മറുപടികൾ തിരഞ്ഞെടുക്കാം. വളരെ ലളിതമായവ, നീളമുള്ളവ, ഏറ്റവും ചെറിയ രീതിയിൽ, പ്രൊഫഷണൽ രീതിയിൽ, കാഷ്വൽ രീതിയിൽ എന്നിങ്ങനെ മറുപടികൾ മാറ്റിയെടുക്കാം.

നിലവിൽ ഈ സേവനം ഇം​ഗ്ലീഷിൽ മാത്രമാണ് ലഭിക്കുക. ബാർഡിന്റെ മറുപടി പിൻചെയ്തു വെക്കാനും മറ്റുള്ളവരുമായിട്ട് ഷെയർ ചെയ്യാനുള്ള ഓപ്ഷനും ഇതിൽ ഉണ്ട്. പ്രധാന മറുപടികൾ പെട്ടെന്ന് കണ്ടെത്താൻ ഈ സൗകര്യം ഉപഭോക്താക്കളെ സഹായിക്കുന്നതാണ്. സൈഡ് ബാറിൽ തന്നെ ഇതിനായുള്ള സൗകര്യം ബാർഡ് ഒരുക്കിയിട്ടുണ്ട്. മറുപടികൾ പങ്കുവെക്കാനുള്ള സൗകര്യം വിദ്യാർത്ഥികൾക്കും മറ്റ് പ്രഫഷണലുകൾക്കും ഏറെ ഉപകാരപ്രദമായിരിക്കും.

ബാർഡിൽ പുതിയ അപ്ഡേഷനുകൾ നടക്കുന്നതിനിടെ ബാർഡിന്റെ എതിരാളിയായ ചാറ്റ്ജിപിറ്റിയിൽ ഉപഭോക്താക്കൾ കുറയുന്നു എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ 9.7 ശതമാനം ഇടിവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ഥിര സന്ദർശകരുടെ എണ്ണത്തിലും 5.7 ശതമാനം കുറവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

More from GizBot

Best Mobiles in India

English summary
Google's AI chatbot has received a new update. Bard's service is now available in Indian languages such as Hindi, Tamil, Telugu, Bengali, Kannada, Malayalam, Marathi, Gujarati, and Urdu. Apart from changing the language, Bard has also added an option to add photo suggestions in the new update. Image suggestions are paid to be implemented on ChatGPT.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X