പുതിയ ആയുധങ്ങൾ, വാഹനങ്ങൾ; ആവേശം നിറച്ച് പബ്ജി ന്യൂ സ്റ്റേറ്റ് അപ്ഡേറ്റ്

|

നിരവധി പുതിയ ഫീച്ചറുകളുമായി പബ്ജി ന്യൂ സ്റ്റേറ്റ് ഗെയിമിന്റെ പുതിയ അപ്ഡേറ്റ് ക്രാഫ്റ്റൺ അടുത്തിടെ പുറത്തിറക്കിയിരുന്നു. അപ്‌ഡേറ്റിലൂടെ പുതിയ എൽ85എ3 അസോൾട്ട് റൈഫിൾ, പുതിയ വെപ്പൺ കസ്റ്റമൈസേഷൻ, പുതിയ വാഹനങ്ങൾ എന്നിവ ജനപ്രിയ ബാറ്റിൽ റോയൽ ഗെയിമിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. പുതിയ അപ്ഡേറ്റ് യൂസേഴ്സിന് ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ ഗെയിംപ്ലേ, മാപ്പ്, ലോബി, ഗെയിം ആക്‌സസ് എന്നിവയിലെ നിരവധി പ്രശ്നങ്ങളും പുതിയ അപ്‌ഡേറ്റിലൂടെ പരിഹരിച്ചിട്ടുണ്ട്. പബ്ജി ന്യൂ സ്റ്റേറ്റ് പ്ലേയേഴ്സിന് ആൻഡ്രോയിഡിലും ഐഒഎസിലും ഉള്ള ബന്ധപ്പെട്ട ആപ്പ് സ്റ്റോറുകൾ വഴി അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യാം. നിങ്ങൾ ഗെയിമിൽ പ്രവേശിക്കുമ്പോൾ തന്നെ അപ്‌ഡേറ്റ് അനുസരിച്ചുള്ള മാറ്റങ്ങൾ ദൃശ്യമാകും. വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളെ അടയാളപ്പെടുത്തുന്ന തീം ആയിരിക്കും ലോബിയുടെ ഹൈലൈറ്റ്. ഇതോടൊപ്പം പുതിയ അപ്ഡേറ്റിൽ ലഭ്യമാകുന്ന ഫീച്ചറുകൾ എന്തെല്ലാം ആണെന്ന് വിശദമായി നോക്കാം.

 

എൽ85എ3 അസോൾട്ട് റൈഫിൾ

എൽ85എ3 അസോൾട്ട് റൈഫിൾ

പബ്ജി ന്യൂ സ്റ്റേറ്റ് ഗെയിമിലേക്ക് പുതിയ എൽ85എ3 അസോൾട്ട് റൈഫിൾ കൊണ്ട് വരികയാണ് പുതിയ അപ്ഡേറ്റിലൂടെ. ഫയറിങ് റേറ്റ് കുറവാണെങ്കിലും കുറഞ്ഞ റീകോയിൽ ആണ് പുതിയ ആയുധത്തിന്റെ പ്രത്യേകത. 5.56 എംഎം റൌണ്ട്സ് ഉപയോഗിക്കുന്ന ബുൾപപ്പ് അസോൾട്ട് റൈഫിൾ മിഡ് റേഞ്ച് ഫയർഫൈറ്റുകൾക്ക് അനുയോജ്യമാണ്. നിലവിൽ ഉള്ള എല്ലാ 5.56 ആക്രമണ റൈഫിളുകളേക്കാളും ഉയർന്ന ഡാമേജും എൽ85എ3 വാഗ്ദാനം ചെയ്യുന്നു. എറഞ്ചലിലും ട്രോയിയിലും എൽ85എ3 ലഭ്യമാകും.

ഈ ഫോട്ടോകളോ വീഡിയോകളോ സേവ് ചെയ്യാൻ ഗൂഗിൾ ഡ്രൈവ് നിങ്ങളെ അനുവദിക്കില്ലഈ ഫോട്ടോകളോ വീഡിയോകളോ സേവ് ചെയ്യാൻ ഗൂഗിൾ ഡ്രൈവ് നിങ്ങളെ അനുവദിക്കില്ല

പുതിയ വാഹനങ്ങൾ - ഇലക്‌ട്രോണും മെസ്റ്റയും

പുതിയ വാഹനങ്ങൾ - ഇലക്‌ട്രോണും മെസ്റ്റയും

പബ്ജി ന്യൂ സ്റ്റേറ്റിലേക്ക് രണ്ട് പുതിയ വാഹനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോൺ എന്ന പേരിൽ എത്തുന്ന ഇലക്ട്രിക് മിനി ബസാണ് ഇതിൽ ഒന്ന്. 6 പേരാണ് വാഹനത്തിന്റെ കപ്പാസിറ്റി. ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രോണിന് കൂടുതലാണ്. വാഹനത്തിലിരിക്കുമ്പോൾ തന്നെ സീറ്റ് മാറാനും കളിക്കാരുടെ ടീമിന് കഴിയും. ഇലക്ട്രോൺ ഇപ്പോൾ ട്രോയിയിലും പരിശീലന ഗ്രൗണ്ടിലും ലഭ്യമാകും.

മെസ്റ്റ
 

മെസ്റ്റയാണ് അവതരിപ്പിക്കപ്പെട്ട മറ്റൊരു വാഹനം. ക്ലാസിക് രണ്ട് സീറ്റർ സ്‌പോർട്‌സ് കാറാണ് മെസ്റ്റ. അതിവേഗ ആക്സിലറേഷനും ഉയർന്ന വേഗവും മെസ്റ്റ വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ്, ഓപ്പൺ ടോപ്പ് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് മെസ്റ്റ വരുന്നത്. എറഞ്ചൽ, ട്രോയിയിലെ ചില പ്രദേശങ്ങൾ, ട്രെയിനിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ മെസ്റ്റ പ്ലേയേഴ്സിന് ലഭ്യമാകും.

സ്മാർട്ട്ഫോൺ വേഗത്തിൽ ചാർജ് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതിസ്മാർട്ട്ഫോൺ വേഗത്തിൽ ചാർജ് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

പുതിയ ഗൺ കസ്റ്റമൈസേഷനുകൾ

പുതിയ ഗൺ കസ്റ്റമൈസേഷനുകൾ

മൂന്ന് പുതിയ ഗൺ ആക്സസറികളും പബ്ജി ന്യൂ സ്റ്റേറ്റിന്റെ പുതിയ അപ്ഡേറ്റിൽ ലഭ്യമാകും. എൽ85എ3 തോക്കുകൾക്കായുള്ള വെർട്ടിക്കൽ ഫോർഗ്രിപ്പും ബൈപോഡും പുതിയ അപ്ഡേറ്റിൽ ഉണ്ട്. ഇത് കുനിഞ്ഞിരിന്നോ കിടന്നോ ഷൂട്ട് ചെയ്യുമ്പോൾ വെർട്ടിക്കൽ റീകോയിലും എളുപ്പത്തിലുള്ള റീകോയിൽ നിയന്ത്രണവും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും പുതിയ ആക്സസറികൾ എഡിഎസ് വേഗത ചെറുതായി കുറയ്ക്കുന്നതായും കാണാം.

എം416

എം416 റൈഫിളുകൾക്കായുള്ള ഒരു പുതിയ ലോംഗ് ബാരൽ അവയെ കൂടുതൽ അപകടകാരിയാക്കുന്നു. റൈഫിളുകൾ സൃഷ്ടിക്കുന്ന ഡാമേജും ഇതോടെ കൂടുകയാണ്. മാത്രമല്ല വെർട്ടിക്കൽ റിക്കോയിൽ കൂടാനും ഇത് കാരണമാകുന്നു. കസ്റ്റമൈസ് ചെയ്ത് കഴിഞ്ഞാൽ, അറ്റാച്ച്‌മെന്റ് എം416-ന്റെ മസിൽ സ്ലോട്ട് പ്രവർത്തന രഹിതമാക്കുന്നതും പ്ലേയേഴ്സിന് മനസിലാക്കാം. എസ്എൽആർ റൈഫിളുകൾക്കുള്ള 5.56എംഎം ബാരലാണ് മറ്റൊരു അപ്ഡേറ്റ്. പ്ലേയേഴ്സിന് എസ്എൽആറിന്റെ 7.62എംഎം ബാരൽ 5.56എംഎം ബാരലുമായി മാറ്റിയെടുക്കാൻ കഴിയും. 7.62 എംഎം ബാരലിനെ അപേക്ഷിച്ച് തോക്കിന്റെ കേടുപാടുകൾ കുറയ്ക്കുന്നതിന് പുതിയ അറ്റാച്ച്മെന്റ് സഹായിക്കും.

ജിയോ ചതിച്ചു, 1 രൂപ പ്ലാനിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ 90% വെട്ടിക്കുറച്ചുജിയോ ചതിച്ചു, 1 രൂപ പ്ലാനിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ 90% വെട്ടിക്കുറച്ചു

പുതിയ മെറിറ്റ് പോയിന്റ് സിസ്റ്റം

പുതിയ മെറിറ്റ് പോയിന്റ് സിസ്റ്റം

ഗെയിമിനുള്ളിലെ മോശം പെരുമാറ്റത്തെ ശിക്ഷിക്കുന്നതിനായി ക്രാഫ്റ്റൺ ഒരു പുതിയ പെനാൽറ്റി സംവിധാനവും അവതരിപ്പിച്ചു. സ്വന്തം സ്ക്വാഡിന് നേരെ വെടിയുതിർക്കുക അല്ലെങ്കിൽ അതേ പോലെയുള്ള പ്രവർത്തികൾ കാണിച്ചാൽ പ്ലേയേഴേസിന്റെ മെറിറ്റ് പോയിന്റുകൾ കുറയുമെന്ന് അപ്‌ഡേറ്റ് സൂചിപ്പിക്കുന്നു. ഒന്നിലധികം റിപ്പോർട്ടുകൾ കുറഞ്ഞ സ്കോറിന് കാരണമാകും. ഈ മെറിറ്റ് പോയിന്റുകൾ ഒരു പരിധിക്ക് താഴെ വീണാൽ, സ്‌ക്വാഡ് മോഡ് കളിക്കുന്നതിൽ നിന്ന് പ്ലേയേഴ്സിനെ ഒഴിവാക്കും. അങ്ങനെ ശിക്ഷിക്കപ്പെട്ട കളിക്കാർ സോളോ മോഡ് കളിച്ച് മെറിറ്റ് പോയിന്റുകൾ ക്രമേണ വർദ്ധിപ്പിക്കേണ്ടതുണ്ട്. അപ്ഡേറ്റുകളുടെ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. പബ്ജി ന്യൂ സ്റ്റേറ്റിനുള്ളിലെ മാപ്പുകളും ഒപ്റ്റിമൈസ് ചെയ്‌തിട്ടുണ്ട്, ബിപി പോയിന്റ് വിതരണത്തിൽ മാറ്റം വരുത്തി, ഗെയിമിലുടനീളം ഉണ്ടായിരുന്ന നിരവധി പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Krafton recently released a new update to the PUBG New State game with several new features. The new update also fixes a number of issues with game play, map, lobby, and game access.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X