പാലിന്റെ പരിശുദ്ധി അളക്കാന്‍ പേപ്പര്‍ സെന്‍സര്‍

|

പാലിന്റെ ശുദ്ധതയും പാസ്ചുറൈസേഷന്റെ നിലവാരവും കൃത്യമായി കണ്ടെത്താന്‍ കഴിയുന്ന പേപ്പര്‍ കിറ്റ് ഗുവാഹത്തി ഐഐടിയെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. സ്മാര്‍ട്ട് ഫോണ്‍ ആപ്പിന്റെ സഹായത്തോടെയാണ് കിറ്റ് പ്രവര്‍ത്തിക്കുന്നത്. പാല് കേടാവുന്നതിന് മുമ്പ് ഉപയോഗിക്കാന്‍ കിറ്റ് സഹായിക്കും.

തടയാനാകും

തടയാനാകും

ഇന്ത്യയില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ് പാല്‍. വളരെ വേഗം കേടുവരുമെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. പാസ്ചുറൈസേഷന്‍, ശീതീകരണം മുതലായ പ്രവര്‍ത്തനങ്ങളിലൂടെ പാല്‍ കേടുവരുന്നത് ഒരുപരിധി വരെ തടയാനാകും. പാല്‍ കേടുവന്നതാണോ എന്ന് പരിശോധിച്ചറിയാനുള്ള സംവിധാനങ്ങള്‍ വിരളമാണ്. സ്‌പെക്ട്രോഫോട്ടോമീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇതിന് കഴിയൂ. എന്നാല്‍ ഐഐടിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന കിറ്റ് ഉപയോഗിച്ച് ഈ പ്രതിസന്ധി അനായാസം മറികടക്കാന്‍ സാധിക്കും.

ഗുണമേന്മ

ഗുണമേന്മ

ആല്‍ക്കലൈന്‍ ഫോസ്‌ഫേറ്റ് പാലിന്റെ ഗുണമേന്മ നിര്‍ണ്ണയിക്കുന്ന ഘടകമാണ്. പാസ്ചുറൈസേഷന് ശേഷവും പാലില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കളെ ആല്‍ക്കലൈന്‍ ഫോസ്‌ഫേറ്റിന്റെ അളവില്‍ നിന്ന് മനസ്സിലാക്കാനാകും. സാധാരണ ഫില്‍റ്റര്‍ പേപ്പറില്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്താണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇത് പാലിലെ ആല്‍ക്കലൈന്‍ ഫോസ്‌ഫേറ്റുമായി പ്രവര്‍ത്തിക്കും. ഇതോടെ പേപ്പര്‍ സെന്‍സറിന്റെ നിറം മാറും.

ആപ്പ്

ആപ്പ്

ആപ്പ് ഉപയോഗിച്ച് ഇതിന്റെ ഫോട്ടോ എടുക്കുക. ആപ്പ് നിറം വിലയിരുത്തി പാലിന്റെ ഗുണമേന്മ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കും. പാസ്ചുറൈസ് ചെയ്ത പാലും അല്ലാത്തതും തമ്മില്‍ തിരിച്ചറിയാന്‍ ഇതിന് കേവലം 15 മിനിറ്റ് സമയം മതി. വീടുകളിലും മറ്റിടങ്ങളിലും ഒരുപോലെ ഉപയോഗിക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ലബോറട്ടറിയില്‍

ലബോറട്ടറിയില്‍

ലബോറട്ടറിയില്‍ തയ്യാറാക്കുമ്പോള്‍ ഒരു സെന്‍സറിന് 80 രൂപ മുതല്‍ 125 രൂപ വരെ വില വരുമെന്ന് ഗുവാഹത്തി ഐഐടിയിലെ ഗവേഷകരായ ഡോ. ചന്ദ്ര, കുല്‍ദീപ് മഹാത്തോ എന്നിവര്‍ പറഞ്ഞു. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിച്ചാല്‍ വില കുറയുമെന്നും അവര്‍ വ്യക്തമാക്കി.

2018ലെ മികച്ച അഞ്ച് കംപ്യൂട്ടര്‍/ഗെയിമിംഗ് അക്‌സസ്സറികളെ പരിചയപ്പെടാം2018ലെ മികച്ച അഞ്ച് കംപ്യൂട്ടര്‍/ഗെയിമിംഗ് അക്‌സസ്സറികളെ പരിചയപ്പെടാം

Best Mobiles in India

Read more about:
English summary
A paper sensor that can detect freshness of milk

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X