Just In
- 3 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 4 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 5 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 7 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- News
പി സരിൻ പുതിയ കെപിസിസി ഡിജിറ്റല് മീഡിയ കണ്വീനര്; ചെയർമാൻ വിടി ബൽറാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Sports
IND vs NZ: ഇഷാനും ഗില്ലും ഫ്ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില് വേണ്ട
- Lifestyle
ഈ ചട്നികള് സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില് അങ്കത്തട്ടുണര്ന്നു
നിറം മാറുവാൻ കഴിവുള്ള ഒരു വിചിത്ര റോബോട്ടിനെ നിർമ്മിച്ച് ദക്ഷിണ കൊറിയൻ ഗവേഷകർ
ദക്ഷിണ കൊറിയയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ ഒരു വിചിത്ര റോബോട്ടിനെ സൃഷ്ടിച്ചു. ഈ റോബോട്ടിന് ഒരു ഓന്തിനെ പോലെ നിറം മാറുവാൻ കഴിയുന്നു. ഇതിൻറെ ചർമ്മത്തിൻറെ നിറം അത് നിൽക്കുന്ന ഉപരിതലവുമായി പൊരുത്തപ്പെടുന്നതിനും ചുറ്റുപാടുകളുമായി ലയിപ്പിക്കുന്നതിനും ശ്രദ്ധേയമായ കഴിവ് നൽകിയിട്ടുള്ളതായി പറയുന്നു. സൈനിക, ചാരവൃത്തി ആവശ്യങ്ങൾ ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കാവുന്ന ഒരു പുതിയ ഹൈ-റെസല്യൂഷൻ ആർട്ടിഫിഷ്യൽ കാമോഫ്ലഗ് സാങ്കേതികവിദ്യയ്ക്ക് ഇത് വഴിത്തിരിവായി.
കൂടുതൽ വായിക്കുക: നിങ്ങളുടെ ഓപ്പോ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇപ്പോൾ ലഭ്യമാണ്

ശത്രുക്കളുടെ നീക്കങ്ങളിൽ നിന്നും സൈനിക ഉപകരണങ്ങളുടെയും ജീവനക്കാരുടെയും കണ്ണുവെട്ടിക്കുവാൻ ഇതിന് കഴിയും. ഇതിനുള്ളിലെ ദ്രാവകങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനനുസരിച്ചാണ് ഇതിൻറെ നിറവും മാറുന്നത്. റോബോട്ടിനെ നിറങ്ങൾ തൽക്ഷണം മാറ്റാൻ അനുവദിക്കുന്ന ഒന്നിലധികം സ്കിൻ പാറ്റേണുകൾ സൃഷ്ടിക്കാൻ അവർ കളർ സെൻസറുകൾ, നാനോവയർ വയറുകൾ, തെർമോക്രോമിക് വസ്തുക്കൾ എന്നിവ ഉപയോഗിച്ചുവെന്ന് ഗവേഷകർ പറഞ്ഞു.

നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചതനുസരിച്ച്, സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ഈ പഠനത്തിൻറെ രചയിതാക്കളുമായ സ്യൂങ് ഹ്വാൻ കോ, എംഐടി ടെക്നോളജി റിവ്യൂവിനോട് പറഞ്ഞു: സ്വാഭാവികമായി ഒരു രൂപം സൃഷ്ടിക്കാൻ നിറങ്ങളുടെ പരിവർത്തനം വേഗത്തിലാക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ഭാഗം. ഇവിടെ, പെട്ടെന്ന് ചൂടാകുന്ന നാനോവയറുകൾ ഉപയോഗപ്രദമായിരുന്നു. റോബോട്ടിക് ചർമ്മത്തിൻറെ നിറം മാറാൻ ഈ കമ്പികൾ കൃത്രിമ ചർമ്മത്തെ വളരെ വേഗത്തിൽ ചൂടാക്കും.

ഈ ചാമിലിയൻ റോബോട്ടിന് രൂപം നൽകാൻ ലളിതമായ പാറ്റേണുകൾ സൃഷ്ടിക്കുന്നതിലും നാനോവയറുകൾ ഉപയോഗപ്രദമായിരുന്നു. എന്നാൽ, ഈ സാങ്കേതികവിദ്യ നിറത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ കടുത്ത തണുപ്പിൽ ഇത് പ്രവർത്തിക്കില്ല എന്നതാണ് നേരിടുന്ന മറ്റൊരു പ്രശ്‌നം. കൂടാതെ, ഒരു തലത്തിൽ ഒരു ആർട്ടിഫിഷ്യൽ കാമോഫ്ലഗ് വികസിപ്പിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ജോലിയാണ്. പക്ഷേ, ഗതാഗതം, സൗന്ദര്യം, ഫാഷൻ തുടങ്ങിയ മേഖലകളിലെന്നപോലെ സൈനിക ഉപയോഗങ്ങൾ എന്നതിലുപരി ഈ ഗവേഷണം കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് ഹ്വാൻ കോ പ്രതീക്ഷിക്കുന്നു. ഈ സാങ്കേതികവിദ്യ ഭാവി കാറുകളെ അവയുടെ നിറങ്ങൾ വേറിട്ടുനിൽക്കാൻ സഹായിക്കും അല്ലെങ്കിൽ നിറം മാറുന്ന വസ്ത്രങ്ങൾ നമുക്ക് ഇനി ഭാവിയിൽ കാണുവാൻ കഴിയുമെന്ന അവസ്ഥ വിദൂരമല്ല.

നിറം മാറുവാൻ കഴിവുള്ള ഈ റോബോട്ട് സാങ്കേതിക ലോകത്തിൽ ഇനി നിരവധി മാറ്റങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും വഴിയൊരുക്കും എന്നുള്ളത് തീർച്ചയാണ്. പ്രതിരോധരംഗത്ത് നിരവധി സാധ്യതകൾ കൊണ്ടുവരുവാൻ ഈ സാങ്കേതികത ഇനി മുതൽ ഒരു സുപ്രധാന പങ്കുവഹിക്കും. എന്തായാലും, ഈ പുതിയ ചാമിലിയൻ റോബോട്ടിൻറെ കൂടുതൽ കാര്യങ്ങൾ നമുക്ക് വരും ദിവസങ്ങളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470