അര്‍ബുദ സാധ്യത ഒഴിവാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്‌ഫോണ്‍ കെയ്‌സ്

Posted By: Staff

അര്‍ബുദ സാധ്യത ഒഴിവാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്‌ഫോണ്‍ കെയ്‌സ്

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സ്മാര്‍ട്‌ഫോണ്‍ കെയ്‌സ് വികസിപ്പിച്ചെടുത്തു. നാസ ബഹിരാകാശ വാഹനം വികസിപ്പിച്ചെടുക്കുന്നതിലും ഇതേ ഘടകങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതിന്റെ നിര്‍മ്മാതാക്കളായ പോംഗ് കമ്പനി അകാശപ്പെടുന്നു. സെല്‍ഡഫോണ്‍ റേഡിയേഷന്‍ കുറക്കുക മാത്രമല്ല 95 ശതമാനം വരെ അര്‍ബുദ സാധ്യതയും ഇതില്ലാതാക്കുമത്രെ.

വിവിധ സ്മാര്‍ട്‌ഫോണുകള്‍ക്കിണങ്ങുന്ന ചട്ടകള്‍ അഥവാ കെയ്‌സുകള്‍ ഈ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉപഭോക്താക്കളിലേക്ക് എത്തുന്ന റേഡിയേഷനെ വഴിതിരിച്ചുവിടാന്‍ സാധിക്കുന്നതിലൂടെ 95 ശതമാനം വരെ ഉപഭോക്താക്കളിലേക്ക് എത്തുകയില്ല എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പോംഗ് കെയ്‌സ്  (Pong Case) എന്നാണ് ഇത് അറിയപ്പെടുന്നത്.

മൊബൈല്‍ ഫോണ്‍ റേഡിയേഷനുകള്‍ അര്‍ബുദം പോലുള്ള മാരകരോഗങ്ങള്‍ ഇടയാക്കുന്നതായി വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ചില പഠനങ്ങള്‍ ഈ കണ്ടെത്തലുകളെ എതിര്‍ക്കുന്നുണ്ടെങ്കിലും മൊബൈല്‍ റേഡിയേഷന്‍ അധികമാകുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഇല്ല.

ഈ കെയ്‌സ് പൂര്‍ണ്ണമായും റേഡിയേഷനെ തടയുമെന്ന് വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ഇതില്‍ നടത്തിയ പഠനങ്ങള്‍ ഫലപ്രദമായ തോതില്‍ റേഡിയേഷന്‍ ചെറുക്കാന്‍ കെയ്‌സിന് സാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിയാന്‍ മക്‌കോയ് അറിയിച്ചു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot