പരേതര്‍ക്കായി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്

Posted By:

ഇന്ന് ലോകപ്രചാരമുള്ളതും അല്ലാത്തതുമായ നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ നമുക്കുണ്ട്. എന്നാല്‍ ഇതെല്ലാം ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ്. അപ്പോള്‍ മരിച്ചവരുടെ കാര്യമോ. അവര്‍ക്കും വേണ്ടേ ഒരു സോഷ്യല്‍ സൈറ്റ്.

എങ്കില്‍ ഇതാ അത്തരത്തിലൊന്ന് ആരംഭിച്ചിരിക്കുന്നു. Neshama.info എന്നാണ് സൈറ്റിന്റെ പേര്. മരിച്ചുപോയ, പ്രിയപ്പെട്ടവരുടെ ഓര്‍മ നിലനിര്‍ത്തുന്നതിനായി ജീവിച്ചിരിക്കുന്നവര്‍ക്ക് അംഗങ്ങളാവാവുന്ന സൈറ്റാണ് ഇത്.

പരേതര്‍ക്കായി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്

എന്നുവച്ചാല്‍ മരിച്ചവരുടെ ഫോട്ടോകള്‍, വീഡിയോകള്‍, മറ്റു വിവരങ്ങള്‍, ജീവിച്ചിരിക്കുമ്പോള്‍ െചയ്ത സദ് പ്രവര്‍ത്തികള്‍ എന്നിവയെല്ലാം മറ്റുള്ളവരിലെത്തിക്കാന്‍ സഹായിക്കുന്ന സൈറ്റ്. മരിച്ച വ്യക്തിക്കു വേണ്ടി സാങ്കല്‍പിക മെഴുകുതിരി കത്തിക്കാനും അവരെ കുറിച്ച് കഥയോ കവിതയോ എഴുതുവാനും സൈറ്റിലൂടെ സാധിക്കും.

ഇസ്രയേലി വ്യവസായിയായ ഷെല്ലി ഫ്യുര്‍മാന്‍ ആണ് ഈ സൈറ്റ് അവതരിപ്പിച്ചത്. ഇസ്രയേലുകാര്‍ക്കായി നിര്‍മിച്ച സൈറ്റില്‍ ഇതിനോടകം 120,000 പരേതാത്മാക്കള്‍ ഉണ്ട്. ഹീബ്രുവാണ് സൈറ്റിന്റെ ഭാഷ. ഇംഗ്ലീഷിലും ലഭ്യമാവുമെങ്കിലും മരിച്ചു പോയവരെ തെരയുന്നതിന് ഹീബ്രു തന്നെ വേണം.

40000 ഡോളര്‍ ചെലവഴിച്ച് ഒരുവര്‍ഷമെടുത്താണ് ഷെല്ലി ഫ്യൂര്‍മാന്‍ സൈറ്റ് ഡെവലപ് ചെയ്തത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot