വിന്‍ഡോസ് സ്മാര്‍ട്ട്ഫോണ്‍ വരുന്നു ; പോരട്ടേയെന്ന് നോക്കിയ

Posted By: Staff

വിന്‍ഡോസ് സ്മാര്‍ട്ട്ഫോണ്‍ വരുന്നു ; പോരട്ടേയെന്ന് നോക്കിയ

വിന്‍ഡോസ് 8ന്റെ റിലീസ് അടുക്കുമ്പോള്‍ മൈക്രോസോഫ്റ്റുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത കൂടി പരക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കുള്ള മൈക്രോസോഫ്റ്റിന്റെ കാല്‍വെയ്പ് തന്നെയാണ് വാര്‍ത്ത. സര്‍ഫസ് എന്ന ബ്രാന്‍ഡ് നാമത്തില്‍ വിന്‍ഡോസ് ഫോണ്‍8 സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ വിപണിയിലിറങ്ങുമെന്നാണ് ദ വെര്‍ജില്‍ വന്ന റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

'ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനമായിരിയ്ക്കും വിന്‍ഡോസ് ഫോണിന്റെ വരവ്' എന്നാണ് നോക്കിയാ സി ഇ ഓ സ്റ്റീഫന്‍ എലോപ്  ഈ വാര്‍ത്തയേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചത്. 'എച്ച് ടി സി, സാംസങ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ഏതൊരു കമ്പനിയേയും ഞങ്ങള്‍ വിപണിയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണെന്നും അത് സ്മാര്‍ട്ട്‌ഫോണ്‍ ആവാസവ്യവസ്ഥയെ കൂടുതല്‍ പരിപോഷിപ്പിയ്ക്കുകയേ ഉള്ളൂ' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിയ്ക്കുന്ന നോക്കിയാ അടക്കമുള്ള ഫോണുകള്‍ക്ക് തീര്‍ച്ചയായും മൈക്രോസോഫ്റ്റിന്റെ സ്മാര്‍ട്ട്‌ഫോണ്‍ രംഗപ്രവേശം ഒരു വെല്ലുവിളി തന്നെയായിരിയ്ക്കും. ഈ വര്‍ഷം ആദ്യം മൈക്രോസോഫ്റ്റ് അവരുടെ ടാബ്ലെറ്റ് ലോഞ്ചിനേപ്പറ്റി സൂചനകള്‍ നല്‍കിയിരുന്നു. ഏതായാലും തങ്ങളുടെ ഓ എസ് ദാതാവിനോട് മത്സരിയ്‌ക്കേണ്ടി വരിക എന്ന കഠിനമായ വെല്ലുവിളി സ്വീകരിയ്ക്കാന്‍ നിര്‍ബന്ധിതരായിരിയ്ക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പല കമ്പനികളും
.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot