മലയാളം ഹൈ-ടെക് ആകുന്നു

Posted By: Staff

മലയാളം ഹൈ-ടെക്  ആകുന്നു
മലയാളവും ഹൈ-ടെക് ആകാന്‍ പോകുകയാണ്.  ആന്‍ഡ്രോയ്ഡ് ഫോണ്‍/ ടാബ്ലെറ്റ് ഉപയോക്താക്കള്‍ക്ക്  ഉടനെ തന്നെ മലയാളത്തില്‍ ടൈപ്പ് ചെയ്യാനും, അക്ഷരത്തെറ്റും, വ്യാകരണവും പരിശോധിയ്ക്കാനും, ഇംഗ്ലീഷിലും മറ്റ് ഭാഷകളിലുമുള്ള വിവരങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴി മാറ്റാനും ഒക്കെ ഒറ്റ ക്ലിക്കില്‍ സാധ്യമാകും. മാത്രമല്ല സംസാരത്തെ എഴുത്തു രൂപത്തിലാക്കാനും, തിരിച്ച് ടൈപ്പ് ചെയ്ത കാര്യങ്ങളെ സംസാര രൂപത്തിലാക്കാനും സാധിയ്ക്കും.

CDACന്റെ കീഴിലുള്ള ഭാഷാ സാങ്കേതികവിദ്യ വിഭാഗമാണ്  (LTS)  ഇത്തരമൊരു സംവിധാനം വികസിപ്പിയ്ക്കുന്നത്. സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും (SIL) ഈ പദ്ധതിയില്‍ പങ്കാളിയായി അക്ഷരപ്പിശകും, വ്യാകരണവും പരിശോധിയ്ക്കുന്ന ഒരു സൗകര്യം കൂടി രൂപപ്പെടുത്തുന്നുണ്ട്.

SIL ന്റെ ഡയറക്ടറായ ഡോ എം ആര്‍ തമ്പാന്റെ വാക്കുകളനുസരിച്ച് ലോകത്ത് അഞ്ഞൂറോളം ഭാഷകള്‍ കാലത്തിനൊത്ത് മാറാനാകാതെ നാശത്തിന്റെ വക്കിലാണ്. സാങ്കേതികവിദ്യയില്‍ പിന്തള്ളപ്പെട്ടാല്‍ മലയാളത്തിനും ഇതേ ഗതി സംഭവിയ്ക്കുമെന്ന തിരിച്ചറിവാണ് ഈ ശ്രമങ്ങള്‍ക്ക് പിന്നില്‍. ഇംഗ്ലീഷ് ഭാഷ സാങ്കേതിക ഭാഷയായി വളരുന്നത് എല്ലാ ഭാഷകള്‍ക്കും ഭീഷണി തന്നെയാണ്. എന്നാല്‍ ചൈന പോലെയുള്ള രാജ്യങ്ങളില്‍ ഇതിന് വ്യക്തമായ തടയിടീല്‍ നടന്നിട്ടുണ്ട്.

അക്ഷരപ്പിശകും, വ്യാകരണവും പരിശോധിയ്ക്കുന്ന സംവിധാനം 2013 നവംബര്‍ ഒന്നിന് പുറത്തിറങ്ങും. സംസാര-എഴുത്ത് സംവിധാനം അടുത്ത വര്‍ഷമേ പൂര്‍ത്തിയാകൂ.

Please Wait while comments are loading...

Social Counting