ചൈനയിലെ 'അലിബാബ'യും 24000 ജീവനക്കാരും

Posted By:

ആലിബാബയെ കുറിച്ചുള്ള കഥ കേള്‍ക്കാത്ത കുട്ടികള്‍ അഥികമുണ്ടാവില്ല. പക്ഷേ ചൈനയിലെ അലിബാബയെ കുറിച്ച് ഒരുപാടൊന്നും ആരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഒരുപാടുണ്ട് മനസിലാക്കാന്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ 100 ബില്ല്യന്‍ ഡോളറിനുടമയാണ് ഈ അലിബാബ.

ആരാണ് അലിബാബ. 24000 ജീവനക്കാരുള്ള ചൈനയിലെ പ്രശസ്തമായ ടെക് കമ്പനി. 1999 -ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ വളര്‍ച്ച അത്ഭുതകരമായിരുന്നു. ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇ കൊമേഴ്‌സ് കമ്പനിയായ അലിബാബയുടെ നാല്‍പതു ശതമാനം ഷെയര്‍ യാഹു ഏറ്റെടുത്തതോടെയാണ് വളര്‍ച്ചയ്ക്ക് തുടക്കമാവുന്നത്. 2005-ലായിരുന്നു ഇത്.

പിന്നീട് 6 വര്‍ഷത്തിനുള്ളില്‍ വന്‍ പ്രസ്ഥാനമായി മാറി ഈ കമ്പനി. 1 ബില്ല്യന്‍ ഡോളറിന് യാഹുവിന് നല്‍കിയ ഓഹരികളില്‍ വലിയൊരു ഭാഗം 7.65 ബില്ല്യന്‍ ഡോളര്‍ നല്‍കി 2012-ല്‍ ആലിബാബ തിരികെ വാങ്ങി. അന്ന് 50 ബില്ല്യന്‍ ഡോളര്‍ ആയിരുന്ന ആസ്തി ഇന്ന് 100 ബില്ല്യനിലെത്തി. എങ്കിലും ആലിബാബ ചൈനയ്ക്കു പുറത്ത് അത്ര പ്രശസ്തമല്ല. Taobao, Tmall എന്നീ ഇ- കൊമേഴ്‌സ് സൈറ്റുകളാണ് കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗം.

ചൈനയിലെ ഗൂഗിള്‍ എന്നോ മൈക്രോസോഫ്റ്റ് എന്നോ ഒക്കെ പറതാവുന്ന ആലിബാബയെ കുറിച്ച് പറഞ്ഞറിയുന്നതിനേക്കാള്‍ നല്ലത് കണ്ടറിയുന്നതാണ്. കമ്പനിയുടെ വളര്‍ച്ചയും ഹെഡ്ക്വാര്‍ട്ടേഴ്‌സുമെല്ലാം കാണുന്നതിനും അറിയുന്നതിനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ചൈനയിലെ 'അലിബാബ'യും 24000 ജീവനക്കാരും

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot