ഭൂമിയിലെ സ്വര്‍ഗം അഥവാ ഗൂഗിള്‍ കാലിഫോര്‍ണിയ കാംപസ്

Posted By:

ജീവനക്കാര്‍ക്ക് ജോലിചെയ്യാന്‍ ഏറ്റവും സുഖകരമായ അന്തരീക്ഷമുള്ള സ്ഥാപനങ്ങളിലൊന്നായിട്ടാണ് ഗൂഗിള്‍ വിലയിരുത്തപ്പെടുന്നത്. മാന്യമായ ശമ്പളത്തോടൊപ്പം സൗജന്യ ഭക്ഷണം, യോഗ ക്ലാസുകള്‍, ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം ജീവനക്കാര്‍ക്ക് ലഭിക്കുന്നുണ്ട്.

ഇതിനു പുറമെ ഗൂഗിള്‍ ഓഫീസുകളിലെ ഭൗതിക അന്തരീക്ഷവും മികച്ചതു തന്നെ. പരിസ്ഥിതി സൗഹൃദവും ശാന്തമായതുമായ ഈ ഓഫീസുകള്‍ ഒത്ഭുതം തന്നെയാണ്. കണ്ടാല്‍ ആര്‍ക്കും കൊതിതോന്നുള്ള ജോലിസ്ഥലം.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതുകൊണ്ട് ഇത്തവണ ഗൂഗിളിന്റെ 'ഗൂഗിള്‍ പ്ലെക്‌സ് എന്നപേരിലുള്ള കാലിഫോര്‍ണിയ കാംപസിലേക്കാണ് ഇന്ന് നമ്മള്‍ പോകുന്നത്. മൈക്രോ സോഫ്റ്റിന്റെയും ഫേസ് ബുക്കിന്റെതുമുള്‍പ്പെടെ പല ഓഫീസുകളും ഇതിനുമുമ്പ് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ് ഈ കാംപസ്.

ഗൂഗിള്‍ പ്ലക്‌സിനകത്തെ കാഴ്ചകള്‍ കാണാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Googleplex

വലിയ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന മൗണ്ടന്‍ വ്യൂ എന്ന സ്ഥലത്താണ് കാംപസ് സ്ഥിതിചെയ്യുന്നത്.

 

Googleplex

നിരവധി കെട്ടിടങ്ങള്‍ നിറഞ്ഞതാണ് ഈ കാംപസ്. മാപ്പില്‍ മുകള്‍ ഭാഗത്തു കാണുന്നത് ടെന്നീസ് കോര്‍ട്ടുകളാണ്.

 

Googleplex

ഇതാണ് കാംപസിലെ പ്രധാന കവാടം. മൂന്നു കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഗൂഗിളിനെ ആസ്പദമാക്കി നിര്‍മിച്ച 'ദി ഇന്റേണ്‍ഷിപ്' എന്ന സിനിമയില്‍ ഈ സ്ഥലം ചിത്രീകരിച്ചിട്ടുണ്ട്.

 

Googleplex

കാംപസനു നടുവിലുള്ള വോളിബോള്‍ കോര്‍ട് ആണ് ഇത്.

 

Googleplex

ജീവനക്കാര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സൈക്കിളുകളാണ് ഇത്. കാംപസില്‍ എവിടെ വേണമെങ്കില്‍ സൈക്കിളുമെടുത്ത് കറങ്ങാം.

 

Googleplex

ഗുഗിള്‍ ഗ്ലാസിന്റെ പരീക്ഷണവും നിര്‍മാണവും ഈ കെട്ടിടത്തിലായിരുന്നു.

 

Googleplex

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഡവലപ് ചെയ്ത കെട്ടിടമാണ് ഇത്. ആന്‍ഡ്രോയ്ഡിന്റെ ഇതുവരെ ഇറങ്ങിയ എല്ലാ വേര്‍ഷനുകളുടെയും പ്രതിമകള്‍ ഇവിടെയുണ്ട്.

 

Googleplex

ഏറ്റവുംപുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനായ കിറ്റ് കാറ്റിന്റെ പ്രതിമയാണ് ഇത്. ജിഞ്ചര്‍ബ്രെഡ്, ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്, കപ് കേക്, ഹണികോംബ് എന്നിവയും ചിത്രത്തില്‍ കാണാം.

 

Googleplex

നിരവധി പേര്‍ ഗൂഗിളിന്റെ ഈ ഓഫീസ് കാണാനായി മാത്രം എത്തുന്നുണ്ട്.

 

Googleplex

ആന്‍ഡ്രോയ്ഡ് ബില്‍ഡിംഗിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ആന്‍ഡ്രോയ്ഡ് പ്രതിമയാണിത്. സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞാല്‍ പ്രതിമയുടെ കണ്ണുകള്‍ ചുവന്ന നിറത്തിലാകും

 

Gogleplex

ഗുഗിള്‍ പുതിയതായി ചേരുന്ന ജീവനക്കാരെ ന്യൂഗ്ലര്‍ എന്നാണ് വിളിക്കുന്നത്. ന്യൂഗ്ലറിന്റെ ചിഹ്നമാണ് ചിത്രത്തില്‍.

 

Googleplex

ഗൂഗിള്‍ കാംപസില്‍ എവിടെ നോക്കിയാലും കൊത്തുപണികളും ശില്‍പങ്ങളും കാണാം. അത്തരത്തിലൊന്നാണ് ഇത്.

 

Googleplex

ഗൂഗിള്‍ ഓഫീസിനു മുന്നിലെ പ്രശസ്തമായ ദിനോസാര്‍ പ്രതിമയാണ് ഇത്. എപ്പോഴും കര്‍മ നിരതരായിരിക്കണമെന്നും ദിനോസറിന്റെ പോലെ അപ്രസക്തമാകരുതെന്നും ജീവനക്കാരെ ഓര്‍മിപ്പിക്കാനാണ് ഈ ശില്‍പം സ്ഥാപിച്ചിരിക്കുന്നത്.

 

Googleplex

പ്രശസ്ത വ്യക്തികളുടെ പ്രതിമകള്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഉദ്യാനവും കാംപസിലുണ്ട്.

 

Googleplex

രണ്ട് വലിയ സസ്യോദ്യാനങ്ങളും കാംപസിലുണ്ട്. ഓഫീസിലെ റെസ്‌റ്റോറന്റുകളിലേക്കാവശ്യമായ പച്ചക്കറികള്‍ ഈ ഉദ്യാനത്തില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

 

Googleplex

ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി മേശകളും കസേരകളും ഉദ്യാനത്തില്‍ ഉണ്ട്.

 

Googleplex

ഗൂഗിള്‍ കാംപസിലെ കഫറ്റീരിയ ആണ് ഇത്.

 

Googleplex

ജീവനക്കാരില്‍ വലിയൊരു ഭാഗവും ഇലക്ട്രിക് കാറുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ കാംപസില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളുമുണ്ട്.

 

Googleplex

സോളാര്‍ എനര്‍ജി ഉപയോഗിച്ചാണ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്.

 

Googleplex

ടെസ്ലയുടെ ഇലക്ട്രിക് കാറുകളാണ് കൂടുതലും

 

Googleplex

കാംപസിന്റെ ഒരറ്റത്ത് ടെന്നീസ് കോര്‍ട്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ഫിറ്റ്‌നസ് സെന്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പാര്‍ക്കാണ്. ഇവിടെയും വെളിച്ചത്തിനായി സോളാര്‍ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

 

Googleplex

പാര്‍ക്കിനപ്പുറം പൊതു സ്ഥലമാണ്. എന്നാല്‍ ഗൂഗിള്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാറില്ല.

 

Googleplex

കെട്ടിടങ്ങള്‍ക്കുള്ളില്‍ എവിടെ നോക്കിയാലും ഗൂഗിള്‍ ചിഹ്നങ്ങളാണ്.

 

Googleplex

മാലിന്യം ശുദ്ധീകരിക്കുന്ന കാനുകളാണ് ഇത്.

 

Googleplex

ഗൂഗിള്‍ ക്രോം ബില്‍ഡിംഗ് ആണ് ഇത്. ക്രോം ബുക്‌സിന്റെ വൈസ് പ്രസിഡന്റായ സീസര്‍ സെന്‍ഗുപ്തയാണ് ചിത്രത്തില്‍ കാണുന്നത്.

 

Googleplex

ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ഇരിക്കാനുള്ള നാപ് പോഡ്.

 

Googleplex

ഗൂഗിള്‍ ഓഫീസിനകത്ത് ധാരാളം ഫിറ്റ്‌നസ് സെന്ററുകളും ഉണ്ട്.

 

Googleplex

ഓഫീസിനകത്തെ മസാജ് റൂം ആണ് ഇത്.

 

Googleplex

ഓഫീസിലെ ജോലിസ്ഥലം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഭൂമിയിലെ സ്വര്‍ഗം അഥവാ ഗൂഗിള്‍ കാലിഫോര്‍ണിയ കാംപസ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot