വ്യായാമത്തിനൊപ്പം വസ്ത്രങ്ങളും അലക്കാം... ഈ ട്രെഡ്മില്‍ ഉണ്ടെങ്കില്‍...

Posted By:

ഇന്ന് പല വീടുകളിലും ട്രെഡ്മില്‍ ഉണ്ട്. സമയക്കുറവുകാരണം ജിമ്മിലും പുറത്തുമൊന്നും വ്യായാമത്തിനു പോകാന്‍ കഴിയാത്തവര്‍ക്ക് വീട്ടില്‍ വച്ചുതന്നെ ജോഗിംഗ് നടത്താന്‍ ഇത് സഹായകരവുമാണ്.

എന്നാല്‍ ട്രെഡ്മില്‍ ജോഗിംഗ് നടത്തുന്നതിനൊപ്പം നിങ്ങളുടെ വസ്ത്രങ്ങള്‍ കൂടി അലക്കാന്‍ കഴിഞ്ഞാലോ??? അതും വൈദ്യുതി തീരെ ഉപയോഗിക്കാതെ...

വ്യായാമത്തിനൊപ്പം വസ്ത്രങ്ങളും അലക്കാം... ഈ ട്രെഡ്മില്‍ ഉണ്ടെങ്കില്‍..

അത്തരത്തിലൊരു ട്രെഡ്മില്‍ ആണ് സൗത്‌കൊറിയക്കാരനായ സി ഹ്യൂങ്ങ് റ്യു വികസിപ്പിച്ചിരിക്കുന്നത്. ട്രെഡ്മിലില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ പാത്രമാണ് വാഷിംഗ് മെഷീന്‍. സാധാരണ വാഷിംഗ് മെഷീന്റെ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തനവും.

ട്രെഡ്മിലില്‍ ജോഗിംഗ് നടത്തുമ്പോള്‍ രൂപപ്പെടുന്ന കൈനറ്റിക് എനര്‍ജി ഉപയോഗിച്ചാണ് വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുക. അധികമായി വരുന്ന എനര്‍ജി ട്രെഡ്മിലിലെ ബാറ്ററിയില്‍ സംഭരിക്കുകയും ചെയ്യും. പന്നീട് ജോഗിംഗ് നടത്താത്ത സമയങ്ങളില്‍ വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ എനര്‍ജി ഉപകരിക്കും.

സോപ്പും വെള്ളവും വളരെ കുറച്ചു മതി എന്നതാണ് വാഷിംഗ് മെഷീശന്റ മറ്റൊരു പ്രത്യേകത. 2014-ലെ ഇലക്‌ട്രോളക്‌സ് ഡിസൈന്‍ ലാബ് മത്സരത്തില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ഉപകരണത്തിന് വീല്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot