ബെയ്ജിംഗ് നഗരത്തെ ഉള്ളിലൊതുക്കിയ നോകിയ ചൈന ഹെഡ്ക്വാര്‍ടേഴ്‌സ്

Posted By:

നോകിയയ്ക്ക് ഇന്ന് പഴയ പ്രതാമമില്ല എന്നതു ശരിതന്നെ. പോരാത്തതിന് മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനും പോകുന്നു. ഇതെല്ലാം ഒരുവശത്തു നടക്കുമ്പോഴും കമ്പനിയുടെ വികസനപ്രവര്‍ത്തികള്‍ ഒരുഭാഗത്തുകൂടെ മുന്നേറുകയാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ചൈനയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ്.

ഏതൊരു കമ്പനിക്കും മാതൃകയാക്കാവുന്ന തരത്തിലാണ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ രൂപകല്‍പന. ബെയ്ജിംഗ് നഗരത്തില്‍ നിന്ന് അല്‍പം ഉള്ളോട്ടുമാറിയാണ് കാംപസ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ നഗരത്തിന്റെ എല്ലാ സൗകര്യവും ഇവിടെ ഉണ്ടതാനും.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബെയ്ജിംഗ് നഗരത്തെ ഹെഡ്ക്വാര്‍ടേഴ്‌സ് കാംപസിലേക്കു കൊണ്ടു വരികയാണ് നോകിയ ചെയ്തത്്. സ്വഭാവികമായും നഗരത്തില്‍ നിന്ന് മാറി ഓഫീസ് സ്ഥിതിചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക് പ്രയാസമുണ്ടാകുമെന്നറിയാവുന്ന കമ്പനി അതു പരിഹരിക്കുന്ന രീതിയിലാണ് കാംപസ് രൂപകല്‍പന ചെയ്തത്.

സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്‌റ്റോറന്റുകള്‍, തുടങ്ങി ഒരു ടൗണ്‍ഷിപ്പില്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ബെയ്ജിംഗ് നഗരത്തിന്റെ ഒരു ചെറുപതിപ്പാണ് ഈ കാംപസ്. എന്തെല്ലാമാണ് കാംപസിലെ വിശേഷങ്ങള്‍ എന്നറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യു.

ബെയ്ജിംഗ് നഗരത്തെ ഉള്ളിലൊതുക്കിയ നോകിയ ചൈന ഹെഡ്ക്വാര്‍ടേഴ്‌സ്

ചിത്രങ്ങള്‍ക്ക് കടപ്പാട്: www.mmoser.com

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot