സംസാരിച്ച് ജോലി ചെയ്യുന്ന വാക്വം ക്ലീനര്‍ റോബോട്ട്

Posted By: Staff

സംസാരിച്ച് ജോലി ചെയ്യുന്ന വാക്വം ക്ലീനര്‍ റോബോട്ട്

വെറുതെ ഇങ്ങനെ ജോലിയെടുത്താന്‍ മതിയോ, ഒന്നു മിണ്ടിയും പറഞ്ഞുമൊക്കെ ജോലിയെടുക്കുമ്പോഴല്ലേ ആയാസം കുറയൂ. ഇതാ ഒരു റോബോട്ടിക്  വാക്വം ക്ലീനറിനെ പരിചയപ്പെടാം. ആള്‍ ജോലിയിലെല്ലാം മിടുക്കനാണ്. മുറിയൊക്കെ വൃത്തിയാക്കുന്നതിനിടയും എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും അത്രയേ ടിയാനെക്കൊണ്ട് പ്രശ്‌നമുള്ളൂ.

സംസാരിച്ച് ജോലി ചെയ്യുന്ന വാക്വം ക്ലീനര്‍ റോബോട്ട്

ജപ്പാനിലെ ഷാര്‍പ്പ് കമ്പനിയാണ് കോകോറോബോ എന്ന വാക്വം ക്ലീനര്‍ റോബോട്ടിന് രൂപം നല്‍കിയത്. ഇംഗ്ലീഷ്, ജാപ്പാനീസ്, ചൈനീസ് എന്നീ ഭാഷകള്‍ കോകോറോബോയ്ക്കറിയാം. ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് കോകോറോബോ എന്ന ഐഫോണ്‍ ആപ്ലിക്കേഷനും ഉണ്ട്. റോബോട്ടിന്റെ ചലനം വരെ നിയന്ത്രിക്കാന്‍ ഈ ആപ്ലിക്കേഷന് കഴിയും. എത്ര നേരമായി റോബോട്ട് ജോലി ചെയ്യുന്നു, ചാര്‍ജ്ജ് എത്രത്തോളം ബാക്കിയുണ്ട് എന്നിവയും ആപ്ലിക്കേഷനിലൂടെ അറിയാം. മാത്രമല്ല, ജോലി പൂര്‍ത്തിയായാല്‍ വീടിന്റെ ഫോട്ടോയപം എടുത്തു വെയ്ക്കും.

 

സംസാരിച്ച് ജോലി ചെയ്യുന്ന വാക്വം ക്ലീനര്‍ റോബോട്ട്

സുഖാന്വേഷണങ്ങള്‍ കോകോറോബോയ്ക്ക് വളരെ ഇഷ്ടമാണ്. എങ്ങനെയുണ്ട് എന്ന് ചോദിച്ചാല്‍ സുഖമായിരിക്കുന്നു എന്ന മറുപടി റോബോയില്‍ നിന്ന് ഉടന്‍ പ്രതീക്ഷിക്കാം. ഒരു ഇന്‍ഫ്രാ റെഡ് സെന്‍സര്‍ ഇതിലുണ്ട്്. വൃത്തിയാക്കുന്നതിനിടയില്‍ വീട്ടിനകത്തെ സാധനങ്ങള്‍ക്ക് കേടുപാടൊന്നും വരുത്തുന്നില്ലെന്നും തട്ടലും മുട്ടലും ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്താനാണ് ഈ സെന്‍സര് സഹായിക്കുന്നത്.

സംസാരിച്ച് ജോലി ചെയ്യുന്ന വാക്വം ക്ലീനര്‍ റോബോട്ട്

റോബോട്ടല്ലേ ക്ഷീണമുണ്ടാകില്ലെന്ന് കരുതരുത്. പണിയെടുത്ത് ക്ഷീണിച്ചാല്‍ ചാര്‍ജ്ജ് ചെയ്യാനായി അത് സ്വയം സഞ്ചരിക്കും. പിന്നീട് ചാര്‍ജ്ജാകും വരെ സുഖനിദ്ര. പിന്നെ ഉടമസ്ഥന്‍ വന്ന് എഴുന്നേല്‍പ്പിക്കാന്‍ കാത്തുനില്‍ക്കും ഈ കുഞ്ഞു റോബോട്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot