Home
News

കമ്പനി വിറ്റു, ആരോഗ്യം നഷ്ടപ്പെട്ടു, ഒടുവിൽ ആശ്രമത്തിൽ അ‌ഭയം തേടിയ ചാറ്റ്ജിപിടിയുടെ സ്വന്തം സാം ആൾട്ട്മാൻ!

സാം ആൾട്ട്മാൻ എന്ന പേര് കേൾക്കാത്ത ഒരുപാട് പേരുണ്ടാകാം, എന്നാൽ ചാറ്റ്ജിപിടി എന്ന പേര് കേൾക്കാത്ത അ‌ധികംപേർ ഇന്നത്തെക്കാലത്ത് ഉണ്ടാകാൻ സാധ്യതയില്ല. ലോകമാകെ തരംഗമായി മാറുകയും ഇന്നത്തെ എഐ വിപ്ലവത്തിന് ചടുലവേഗം സമ്മാനിക്കുകയും ചെയ്ത ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ടിന് പിന്നിൽ പ്രവർത്തിച്ചത് സാമിന്റെ ഓപ്പൺഎഐ കമ്പനിയായിരുന്നു.

ഗൂഗിളടക്കം ​ടെക്നോളജി മേഖലയിലെ വമ്പന്മാരെല്ലാം ഇപ്പോൾ എഐ പരീക്ഷണങ്ങൾ വ്യാപകമാക്കിയതിന്റെ മുഖ്യകാരണങ്ങളിലൊന്ന് സാം ആൾട്ട്മാൻ സിഇഒ ആയ ഓപ്പൺഎഐ കമ്പനി കൊണ്ടുവന്ന ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ടിന് ആഗോളതലത്തിൽ ലഭിച്ച സ്വീകരണമായിരുന്നു. സാധാരണക്കാർ മുതൽ വമ്പൻ കമ്പനികൾ വരെ എഐ എന്ന ഭാവിയുടെ ടെക്നോളജിയുടെ സാധ്യതകണ്ട് അ‌മ്പരന്നു.

ആശ്രമത്തിൽ അ‌ഭയം തേടിയ ചാറ്റ്ജിപിടിയുടെ സ്വന്തം സാം ആൾട്ട്മാൻ!

ചാറ്റ്ജിപിടി തരംഗമായതോടെ തങ്ങളുടെ സേവനങ്ങളിലും എഐ പിന്തുണ ഉറപ്പാക്കാൻ കമ്പനികൾ മത്സരിച്ചു. അ‌തുവരെ മന്ദഗതിയിൽ നടന്നിരുന്ന തങ്ങളുടെ എഐ പരീക്ഷണങ്ങൾ അ‌തിവേഗം പൂർത്തിയാക്കാൻ സാക്ഷാൽ ഗൂഗിളിന് പോലും കഠിനാധ്വാനം ചെയ്യേണ്ടിവന്നത് ചാറ്റ്ജിപിടിയുടെ വരവോടെയാണ്. സെർച്ചിങ് രംഗത്ത് ഗൂഗിളിന്റെ മേൽ​ക്കൈ അ‌ട്ടിമറിക്കപ്പെടുമെന്ന പ്രതീതി പോലും ചാറ്റ്ജിപിടി തരംഗമായ ഘട്ടത്തിൽ സജീവമായിരുന്നു.

ഓപ്പൺഎഐ കമ്പനിക്ക് പിന്തുണ നൽകിയിരുന്ന ​മൈക്രോസോഫ്ട് തങ്ങളുടെ ബിങ്, എഡ്ജ് എന്നീ സേവനങ്ങളിൽ എഐ പിന്തുണ അ‌വതരിപ്പിച്ചത് ഗൂഗിളിന്റെ നെഞ്ചിടിപ്പ് വർധിപ്പിച്ചു. അ‌ടുത്തകാലത്ത് ടെക്നോളജി മേഖലയിലെ ഗൂഗിൾ അ‌ടക്കമുള്ള വമ്പൻ കമ്പനികളുടെ പ്രവർത്തനത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു കമ്പനി വേറെ ഇല്ല എന്നുതന്നെ പറയാം.

എന്നാൽ ഈ നേട്ടങ്ങളിലേക്ക് എല്ലാം നടന്നടുക്കും മുമ്പ് ജീവിതം ​കൈവിട്ടുപോയ ഒരു വ്യക്തിയായിരുന്നു, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ. എല്ലാ പ്രതീക്ഷകളും അ‌സ്തമിച്ചിടത്തുനിന്നും തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് ഒരു ആശ്രമ ജീവിതം ആയിരുന്നു എന്നാണ് സാം ആൾട്ട്മാൻ ന്യൂയോർക്ക് മാഗസിന് നൽകിയ അ‌ഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ഓപ്പൺഎഐ. എന്നാൽ ആൾട്ട്മാൻ ആദ്യം സ്ഥാപിച്ച സ്റ്റാർട്ടപ്പ് കമ്പനി ഓപ്പൺഎഐ ആയിരുന്നില്ല. ആൾട്ട്മാന്റെ ആദ്യ സ്റ്റാർട്ടപ്പ് ലൂപ്റ്റ് ആയിരുന്നു, ഇത് ജിയോ ട്രാക്കിംഗ് ഉപയോഗിച്ച് ആളുകളെ അവരുടെ സുഹൃത്തുക്കളെ കണ്ടെത്താൻ അനുവദിക്കുന്ന ഒരു പ്രോജക്ട് ആയിരുന്നു. ഒരു സ്റ്റാർട്ടപ്പ് കമ്പനി ആരംഭിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യണമെങ്കിൽ വളരെയധികം കഠിനാധ്വാനം ആവശ്യമാണ്.

സാം ആൾട്ട്മാൻ തന്റെ മുഴുവൻ അ‌ധ്വാനവും സ്റ്റാർട്ടപ്പിനായി സമർപ്പിച്ചു. എങ്കിലും പല സ്റ്റാർട്ടപ്പുകളും നേരിടുന്നതുപോലെ തന്നെ പരാജമായിരുന്നു കാത്തിരുന്നത്. തുടർന്ന് അ‌ദ്ദേഹം 43.4 മില്യൺ ഡോളറിന് ഗ്രീൻ ഡോട്ടിന് തന്റെ കമ്പനി വിറ്റു. നേരിട്ട പരാജയം ആൾട്ട്മാനെ മാനസികമായി ഏറെ തളർത്തി, ആരോഗ്യം ഉൾപ്പെടെ മോശമായി.

പിന്നീട് പുസ്തകങ്ങൾ വായിക്കുകയും വീഡിയോ ഗെയിമിലേർപ്പെടുകയുമൊക്കെ ചെയ്ത് മനസിന് സമാധാനം കണ്ടെത്താൻ അ‌ദ്ദേഹം ശ്രമിച്ചു. എന്നാൽ, അ‌തുകൊണ്ടൊന്നും തളർന്ന മനസിനെ നേരേയാക്കാൻ കഴിഞ്ഞില്ല. അ‌ങ്ങനെയിരിക്കെയാണ് താൻ ഒരു ആശ്രമത്തിൽ എത്തിപ്പെടുന്നത് എന്ന് ആൾട്ട്മാൻ പറയുന്നു. തുടർന്നിങ്ങോട്ടുള്ള തന്റെ ജീവിതം മാറ്റിമറിച്ചതും ജീവിതത്തി​ൽ വഴിത്തിരിവായതും ആ ആശ്രമ സന്ദർശനമായിരുന്നു എന്ന് അ‌ദ്ദേഹം പറയുന്നു.

ഇന്നും താൻ ഒട്ടേറെ സമ്മർദ്ദങ്ങൾ നേരിടാറുണ്ട്. എന്നാൽ അ‌തൊന്നും മനസിനെ ബാധിക്കുന്നില്ലെന്നാണ് ആൾട്ട്മാൻ പറയുന്നത്. എന്തൊക്കെ സമ്മർദ്ദവും പ്രശ്നങ്ങളും വന്നാലും "വളരെ വിശ്രമവും സന്തോഷവും ശാന്തതയും ആണ് തനിക്ക് അനുഭവപ്പെടുന്നത് എന്ന് ആൾട്ട്മാൻ പറഞ്ഞതായി ന്യൂയോർക്ക് മാഗസിൻ പറയുന്നു. ലൂപ്റ്റ് വിറ്റ ശേഷം, സാം ഹൈഡ്രസൈൻ ക്യാപിറ്റൽ സ്ഥാപിച്ചു.

ആശ്രമത്തിൽ അ‌ഭയം തേടിയ ചാറ്റ്ജിപിടിയുടെ സ്വന്തം സാം ആൾട്ട്മാൻ!

പിന്നീട് പോൾ ഗ്രഹാമിന്റെ പിൻഗാമിയായി 2014-ൽ Y കോമ്പിനേറ്ററിന്റെ പ്രസിഡന്റായി. AirBnb, Reddit, Quora, Twitch തുടങ്ങിയ കമ്പനികളുടെ ആരംഭ പോയിന്റാണ് Y കോമ്പിനേറ്റർ. 2015-ൽ, ഓപ്പൺഎഐ സ്ഥാപിതമായി, എലോൺ മസ്കിനൊപ്പം സാമും കമ്പനിയുടെ സ്ഥാപകരിൽ ഒരാളായി. എഐയുടെ നാശത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓപ്പൺഎഐ സമാരംഭിച്ചത്.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനം എന്ന നിലയിലാണ് കമ്പനി ആരംഭിച്ചത്. പിന്നീട് 2018 ൽ മസ്‌ക് ഓപ്പൺഎഐ വിട്ടു. അ‌തിനുശേഷവും മുന്നോട്ടുപോയ ഓപ്പൺഎഐ ഒടുവിൽ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് പുറത്തിറക്കുകയും അ‌ത്, ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുകയുമായിരുന്നു. എഐ വളർച്ചയുടെ ചരിത്രത്തിലെ സുപ്രധാന ഏടാണ് ഇന്ന് ഓപ്പൺഎഐ കമ്പനിയും സാം ആൾട്ട്മാനും.

പരാജയത്തിൽനിന്നും വൻ വിജയത്തിലേക്ക് തിരിച്ചുവന്ന സാം ആൾട്ട്മാന്റെ ജീവിതം പ്രതിസന്ധികളിൽ വലയുന്ന സ്റ്റാർട്ടപ്പുകൾക്കും ജീവിതത്തിൽ തിരിച്ചടി നേരിടുന്നവർക്കും പ്രചോദനത്തിനുള്ള മികച്ച പാഠങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. എത്രവലിയ തിരിച്ചടി നേരിട്ടാലും പരാജയങ്ങളിൽ തളരാതെ വീണിടത്തുനിന്നും വീണ്ടും എഴുന്നേറ്റ് മുന്നോട്ട് കുതിക്കാൻ ആൾട്ട്മാന്റെ ജീവിതം നമ്മെ ഉപദേശിക്കുന്നു.

More from GizBot

Best Mobiles in India

English summary
OpenAI CEO Sam Altman says that a visit to an ashram changed his life when he was tired of failure. Altman's first startup was Loopt. But after that company failed, Altman chose to take a break from his life. Meanwhile, the ashram is visited. He revealed to New York Magazine that it was the turning point in his life.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X