തിരിച്ചടി തോൽക്കും, ആത്മാർഥ ആഗ്രഹത്തിനു മുന്നിൽ; 9 വർഷത്തെ ശ്രമത്തിനൊടുവിൽ ഗൂഗിളിൽ സ്വപ്നജോലി നേടി അ‌ഡ്വിൻ

|

ജീവിതത്തിൽ ചെറിയൊരു തിരിച്ചടിയുണ്ടായാൽപ്പോലും നിരാശരാകുകയും ജീവിതം മടുക്കുകയും ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. അ‌ത്തരത്തിലുള്ള ആളുകൾക്ക് എന്നും ഓർമ്മയിൽ സൂക്ഷിക്കാനും മുന്നേറാൻ ഊർജമാക്കാനും ഒരു വിജയഗാഥ രചിച്ചിരിക്കുകയാണ് അ‌ഡ്വിൻ റോയി നെറ്റോ എന്ന ആലപ്പുഴക്കാരൻ. സ്ഥിരോത്സാഹമാണ് വിജയത്തിന്റെ വാതിൽ തുറക്കാനുള്ള താക്കോലെന്നും തിരിച്ചടികളിൽ തളരാത്ത പോരാട്ട വീര്യമാണ് വിജയത്തിലേക്കുള്ള വാഹനമെന്നും ഗൂഗിളിൽ( Google) സ്വപ്നജോലി നേടി സ്വന്തം ജീവിതം കൊണ്ട് അ‌ഡ്വിൻ തെളിയിച്ചിരിക്കുകയാണ്.

 

എന്താണ് വലിയ കാര്യമിരിക്കുന്നത്

ഗൂഗിളിൽ നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. അ‌തിൽ ഇന്ത്യക്കാരും ധാരാളമുണ്ട്. അ‌തിൽ എന്താണ് വലിയ കാര്യമിരിക്കുന്നത് എന്ന് ആലോചിക്കുന്നവർ ഉണ്ടാകും. എന്നാൽ വിചാരിക്കുന്നത്ര എളുപ്പമുള്ള കാര്യമല്ല അ‌ത് എന്നുള്ളതാണ് സത്യം. സ്വപ്നജോലി നേടാൻ അ‌ഡ്വിൻ നടത്തിയ പരിശ്രമം അ‌ത്രയേറെ വലുതാണ്. നിരവധി പേർക്ക് മാതൃകയും പ്രചോദനവുമാകുന്ന ഒരുപാട് പാഠങ്ങളാണ് അ‌ഡ്വിന്റെ ഈ വിജയത്തിൽ ഉള്ളത്.

നല്ലൊരു ജോലി ഏതൊരു യുവാവിന്റെയും ആഗ്രഹമാണ്

നല്ലൊരു ജോലി ഏതൊരു യുവാവിന്റെയും ആഗ്രഹമാണ്. ഓരോരുത്തരും തങ്ങളുടെ കഴിവുകൾക്കൊത്ത ജോലി തിരഞ്ഞെടുക്കുകയും അ‌തിൽ ഏറ്റവും ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഡി​സൈനിങ്ങിലും മറ്റും താൽപ്പര്യമുണ്ടായിരുന്ന അ‌ഡ്വിന്റെ സ്വപ്നമെന്നത് ​ടെക്നോളജി ഭീമനായ ഗൂഗിളിൽ ഒരു ജോലി എന്നതായിരുന്നു. കേൾക്കുമ്പോൾ ചിലർക്കെങ്കിലും നിസാരമെന്ന് തോന്നിയേക്കാം.
എന്നാൽ ഇങ്ങനെ ചിന്തിക്കുന്നവർ അ‌റിയേണ്ട ഒരു കാര്യം എന്തെന്നാൽ, ഗൂഗിളിന് ഓരോ ആഴ്ചയും ഒരു ലക്ഷത്തിലധികം ബയോഡാറ്റകളാണ് ജോലി അപേക്ഷിച്ച് ലഭിക്കുന്നത്.

ചരിത്ര 'നീക്കം'! നിങ്ങളുടെ പ്രൊ​ഫൈലിലെ മതം, രാഷ്ട്രീയം എന്നിവ ഉൾപ്പെടെ നാല് വിവരങ്ങൾ ഫെയ്സ്ബുക്ക് നീക്കുംചരിത്ര 'നീക്കം'! നിങ്ങളുടെ പ്രൊ​ഫൈലിലെ മതം, രാഷ്ട്രീയം എന്നിവ ഉൾപ്പെടെ നാല് വിവരങ്ങൾ ഫെയ്സ്ബുക്ക് നീക്കും

144 പേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നത്
 

ഇതിൽ ഏതാണ്ട് 144 പേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. അ‌തായത് നിങ്ങൾ ജോലിക്ക് അ‌പേക്ഷിച്ചെങ്കിൽ ഗൂഗിൾ നിങ്ങളെ വിളിക്കാനുള്ള സാധ്യത ഒരു ശതമാനത്തിലും താഴെയാണ് എന്ന് അ‌ർഥം. കാര്യങ്ങൾ ഇങ്ങനെയിരിക്കെ ഒന്നും രണ്ടും വർഷമല്ല, തുടർച്ചയായി 9 വർഷം തളരാതെ പോരാടിയാണ് അ‌ഡ്വിൻ സ്വപ്നജോലി സ്വന്തമാക്കിയിരിക്കുന്നത്. അ‌തിനാൽത്തന്നെ അ‌ഡ്വിന്റെ ഈ വിജയത്തിന് തിളക്കമേറെയാണ്.

ഗൂ​ഗിളിൽ പ്രൊഡക്റ്റ് ഡിസൈനറാണ്

യുഐ/ യുഎക്സ്(UI/UX) ഡിസൈനറായ അഡ്വിൻ റോയ് നെറ്റോ ഇപ്പോൾ ഗൂ​ഗിളിൽ പ്രൊഡക്റ്റ് ഡിസൈനറാണ്. ഏറെ പരിശ്രമിച്ചാണ് ഈ നിലയിലേക്ക് അ‌ഡ്വിൻ എത്തിയിരിക്കുന്നത്. അ‌തും പത്തുവർഷത്തിനിടെ ഉണ്ടായ തിരിച്ചടികളിൽ ഒന്നിൽ പോലും തളരാതെ തുടർന്നും നടത്തിയ പരിശ്രമമാണ് ഈ വിജയത്തിന്റെ പ്രധാന തിളക്കം. ലിങ്ക്ഡ് ഇൻ പ്രൊ​ഫൈൽ പ്രകാരം 2007-ൽ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിംഗിൽ ബിരുദം പൂർത്തിയാക്കിയ അ‌ഡ്വിൻ 2008-ൽ സരിഗം ലക്ഷ്വറി വില്ല റിട്രീറ്റിൽ വെബ് ഡിസൈനറായാണ് ജോലി ആരംഭിക്കുന്നത്.

നിങ്ങൾ മരിച്ചാൽ ഗൂഗിൾ അ‌ക്കൗണ്ടിന് എന്ത് സംഭവിക്കും? അ‌റിഞ്ഞിരിക്കേണ്ട അ‌ക്കാര്യങ്ങൾ ഇതാ...നിങ്ങൾ മരിച്ചാൽ ഗൂഗിൾ അ‌ക്കൗണ്ടിന് എന്ത് സംഭവിക്കും? അ‌റിഞ്ഞിരിക്കേണ്ട അ‌ക്കാര്യങ്ങൾ ഇതാ...

1 വർഷവും 3 മാസവും

1 വർഷവും 3 മാസവും ആദ്യ ജോലിയിൽ തുടർന്നശേഷം ക്രിയേറ്റീവ് ഡിസൈനറായി Built.io എന്ന സ്ഥാപനത്തിലേക്ക് മാറി. 2013 ൽ ആണ് ആദ്യമായി ഗൂഗിളിലേക്ക് ജോലിക്ക് അ‌പേക്ഷിക്കുന്നത്. എന്നാൽ നിരാശയായിരുന്നു ഫലം. തുടർന്ന് വർഷങ്ങളായി ആ സ്വപ്നത്തിനായി പരിശ്രമിച്ചുകൊണ്ടിരുന്നു. എല്ലാത്തവണയും നിരാശയായിരുന്നു ഫലം എങ്കിലും തോറ്റുകൊടുക്കാനും മോഹം ഉപേക്ഷിക്കാനും തയാറല്ലായിരുന്ന അ‌ഡ്വിൻ ഒടുവിൽ ​തിരിച്ചടികൾക്കുമേൽ തന്റെ വിജയക്കൊടി നാട്ടി.

ഏഴോളം മികച്ച കമ്പനികളിൽ

ഏതാണ്ട് ഏഴോളം മികച്ച കമ്പനികളിൽ അ‌ഡ്വിൻ ഇതിനോടകം ജോലി ചെയ്തു. അ‌തിനിടയിൽത്തന്നെ ഗൂഗിളിലെ ജോലിക്കായി ഓരോ തവണയും അ‌ഡിൻ തന്നെ മെച്ചപ്പെടുത്തിക്കൊണ്ടുമിരുന്നു. സ്വപ്നം സാക്ഷാത്കരിച്ചതിനു പിന്നാലെ വീട്ടിലെത്തി ജോലികിട്ടിയ വിവരം അ‌മ്മയെയും ഭാര്യയെയും അ‌റിയിക്കുമ്പോൾ അ‌വർ തുള്ളിച്ചാടുന്ന വീഡിയോ അ‌ഡ്വിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.

മലയാളിയോടാണോടാ കളി! അ‌തും കൊല്ലംകാരനോട്! ഭക്ഷണം നൽകാഞ്ഞ സൊമാറ്റോയെ 'വെള്ളം' കുടിപ്പിച്ച് വിദ്യാർഥിമലയാളിയോടാണോടാ കളി! അ‌തും കൊല്ലംകാരനോട്! ഭക്ഷണം നൽകാഞ്ഞ സൊമാറ്റോയെ 'വെള്ളം' കുടിപ്പിച്ച് വിദ്യാർഥി

2013 മുതൽ ഗൂഗിളിൽ അപേക്ഷിക്കാറുണ്ട്

ഒപ്പം ​തന്റെ പ്രയത്നം പങ്കുവച്ച്, സമാന രീതിയിൽ പോരാടിക്കൊണ്ടിരിക്കുന്നവരെ പ്രചോദിപ്പിക്കാനും അ‌ഡ്വിൻ തയാറായി. ''ഞാൻ 2013 മുതൽ ഗൂഗിളിൽ അപേക്ഷിക്കാറുണ്ട്. എല്ലാ വർഷവും മുടങ്ങാതെ അപേക്ഷിച്ചുകൊണ്ടിരുന്നു (ഈ അപേക്ഷകളുടെ തെളിവ് എന്റെ പക്കലുണ്ട്). ഓരോ തവണയും പരിഗണിക്കപ്പെടാതിരുന്നപ്പോൾ എന്റെ പ്രൊഫൈലിന് എന്താണ് കുഴപ്പമെന്ന് ഞാൻ പരിശോധിക്കുകയും അതിനനുസരിച്ച് ബയോഡാറ്റയിലും പോർട്ട്‌ഫോളിയോയിലും മാറ്റങ്ങൾ വരുത്തുകയും ചെയ്തു''.

വീണ്ടും അപേക്ഷിച്ചു

''വീണ്ടും അപേക്ഷിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ, ഒരു പ്രശസ്തമായ കോളേജിൽ നിന്ന് ഡിസൈൻ ബിരുദം ഇല്ലാത്തതായിരിക്കും അപേക്ഷകൾ നിരസിക്കാനുള്ള കാരണം എന്ന് ഞാൻ കരുതി. പക്ഷെ അതിന് എനിക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല. എന്നാൽ, എന്റെ പോർട്ട്‌ഫോളിയോയും ബയോഡേറ്റയും മെച്ചപ്പെടുത്തുന്നതിന് എനിക്ക് കഴിയുമായിരുന്നു. അത് ഞാൻ തുടർന്നു കൊണ്ടിരുന്നു. അങ്ങനെ പലതവണ പരാജയപ്പെട്ടതിന് ശേഷം ഇതാ എന്റെ ശ്രമങ്ങൾക്ക് ഫലമുണ്ടായിരിക്കുന്നു.'' വീഡിയോ പങ്കുവെച്ചുകൊണ്ട് അഡ്വിൻ കുറിച്ചു.

അ‌ടുക്കളയ്ക്ക് ആശ്വാസം! ഗ്യാസ് മോഷണമടക്കം പൊക്കാൻ എൽപിജി സിലിണ്ടറുകളിൽ മൂന്ന് മാസത്തിനകം ക്യുആർ കോഡ്അ‌ടുക്കളയ്ക്ക് ആശ്വാസം! ഗ്യാസ് മോഷണമടക്കം പൊക്കാൻ എൽപിജി സിലിണ്ടറുകളിൽ മൂന്ന് മാസത്തിനകം ക്യുആർ കോഡ്

അ‌ഡ്വിന്റെ വിജയം പ്രചോദനമാണ്

ഗൂഗിൾ, ആപ്പിൾ, ആമസോൺ തുടങ്ങിയ വൻ ടെക്നോളജി കമ്പനികളിലടക്കം ജോലിക്കായി ശ്രമിക്കുന്നവർക്ക് അ‌ഡ്വിന്റെ വിജയം പ്രചോദനമാണ്. ഇത്തരം വൻ കമ്പനികളിൽ ജോലി ആഗ്രഹിക്കുന്നവർക്കായി ചില നിർദ്ദേശങ്ങളും അഡ്വിൻ പങ്കുവെച്ചിട്ടുണ്ട്. ''നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ മിടുക്കനാണെങ്കിൽ, നിങ്ങൾ അതിൽ വിജയിക്കും. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി സംഭവിക്കുന്നില്ലെങ്കിൽ, ക്ഷമയോടെയിരിക്കുക, നിങ്ങൾക്ക് ചെയ്യാനാകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക''.

നിതാന്തപരിശ്രമം ഒരുനാൾ വിജയിക്കും

''ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നതിനായി, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കണം. മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടുക. ഒപ്പം മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക. അറിയാവുന്ന ഒരാളോട് നിങ്ങളുടെ പോർട്ട്‌ഫോളിയോ പുനപരിശോധിക്കാൻ ആവശ്യപ്പെടുക, ഒരു മോക്ക് ഇന്റർവ്യൂ നടത്തുക, അഭിപ്രായങ്ങൾ ചോദിക്കുക. പ്രതികരിക്കാൻ എല്ലാവർക്കും സമയം ഉണ്ടാകണം എന്നില്ല, പക്ഷേ നിരാശപ്പെടരുത്, ചോദിക്കുന്നത് തുടരുക. ഇതിൽ ഒന്നല്ലെങ്കിൽ മറ്റൊന്ന് നിങ്ങളെ സഹായിക്കും " എന്നും അ‌ഡ്വിൻ പറയുന്നു. നിതാന്തപരിശ്രമം ഒരുനാൾ വിജയിക്കും എന്ന അ‌ഡ്വിന്റെ ജീവിതപാഠം പ്രചോദനമാക്കി ആഗ്രഹങ്ങൾക്കായി പ്രവർത്തിക്കുക, പരിശ്രമിക്കുക. എത്രനാൾ കഴിഞ്ഞാലും ഏതെങ്കിലും ഒരു പ്രഭാതം പുലരുന്നത് നിങ്ങളുടെ വിജയത്തിലേക്ക് ആയിരിക്കും.

ഇന്റർനാഷണൽ കളിക്ക് ഇന്റർനാഷണൽ പ്ലാൻ... അതല്ലേ ഹീറോയിസംഇന്റർനാഷണൽ കളിക്ക് ഇന്റർനാഷണൽ പ്ലാൻ... അതല്ലേ ഹീറോയിസം

Best Mobiles in India

English summary
Many people become frustrated and tired of life even when they experience a minor setback. Adwin Roy Neto, a resident of Alappuzha, has written a success story for such people to always remember and motivate them to move forward. After nine years of hard work, Edwin got a job as a product designer at Google.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X