മൈക്രോമാക്‌സ് എ110 കാന്‍വാസ് 2 , സ്‌നാപ് ഡീലില്‍ പ്രീ ഓര്‍ഡറിന്

Posted By: Staff

മൈക്രോമാക്‌സ് എ110 കാന്‍വാസ് 2 , സ്‌നാപ് ഡീലില്‍ പ്രീ ഓര്‍ഡറിന്

കഴിഞ്ഞ ആഗസ്റ്റില്‍ മൈക്രോമാക്‌സ്, കാന്‍വാസ് എ100 എന്ന പേരില്‍, 9999 രൂപയ്ക്ക്,

അവരുടെ ആദ്യത്തെ ഫാബ്ലെറ്റ് പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ കമ്പനി അവരുടെ രണ്ടാം തലമുറ ഫാബ്ലെറ്റ്,എ110 കാന്‍വാസ് 2 ന്റെ പ്രീ ഓര്‍ഡറുകള്‍ സ്വീകരിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. 500 രൂപയാണ് സ്‌നാപ് ഡീലില്‍ പ്രീ ഓര്‍ഡറിന് നല്‍കേണ്ട അഡ്വാന്‍സ് തുക. കമ്പനി പൂനെ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിയ്ക്കുന്ന എന്‍റിക് ഇഗ്ലേഷിയാസിന്റെ ലൈവ് ഷോയിലായിരിയ്ക്കും എ110 കാന്‍വാസ് 2 ന്റെ ഔദ്യോഗിക റിലീസ്.

ആന്‍ഡ്രോയ്ഡ് 4.0.4 ഐ സി എസ് ഓ എസ്സും,  1 GHz പ്രൊസസ്സറുമുള്ള ഈ ഫാബ്ലെറ്റിന്റെ വിലയുടെ കാര്യത്തില്‍ സൂചനകളൊന്നുമില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot