ഇന്ത്യയിലെ ആദ്യ 4K അള്‍ട്ര HD വീഡിയോയുമായി എ.ആര്‍. റഹ്മാന്റെ ആല്‍ബം

Posted By:

ഇന്ത്യയിലെ ആദ്യ 4 K അള്‍ട്ര HD വീഡിയോയുമായി സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്മാന്റെ പുതിയ ആല്‍ബം. റോണക് എന്ന ആല്‍ബത്തിലെ ആഭിജാ എന്ന ഗാനമാണ് 4 K വീഡിയോയില്‍ പുറത്തിറക്കിയിരിക്കുന്നത്.

രാജാ രവിവര്‍മയുടെ ചിത്രത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ഗാനത്തിന്റെ വരികളെഴുതിയത് കേന്ദ്ര മന്ത്രി കപില്‍ സിബലാണ്. സംഗീതത്തോടൊപ്പം വീഡിയോയയുടെ ക്രിയേറ്റീവ് ഡയരക്റ്ററും എ.ആര്‍. റഹ്മാനാണ്.

ഇന്ത്യയിലെ ആദ്യ 4K അള്‍ട്ര HD വീഡിയോയുമായി എ.ആര്‍. റഹ്മാന്റെ ആല്‍ബം

ഇന്ത്യയില്‍ ആദ്യമായാണ് 4 K HD ഫോര്‍മാറ്റില്‍ വീഡിയോ വരുന്നത്. സാധാരണ ഒഉ വീഡിയോകളേക്കാള്‍ നാലിരട്ടി തെളിച്ചമുണ്ടാകും എന്നതാണ് 4 ഗ യുടെ പ്രത്യേകത. 4 K ഡിസ്‌പ്ലെയുള്ള ഉപകരണത്തില്‍ 2160 പിക്‌സലില്‍ വീഡിയോ കാണാന്‍ സാധിക്കും. എന്നാല്‍ ഉയര്‍ന്ന സ്പീഡുള്ള ഇന്റര്‍നെറ്റ് സംവിധാനം കൂടിയുണ്ടെങ്കിലേ തടസമില്ലാതെ വീഡിയോ കാണാന്‍ സാധിക്കു.

സോണി മ്യൂസിക് ആണ് ഈ ഗാനം യൂട്യുബിലുടെ ലോഞ്ച് ചെയ്തിരിക്കുന്നത്. ജോണിത ഗാന്ധി പാടിയ ആഭിജാ എന്ന ഗാനത്തില്‍ എ.ആര്‍. റഹ്മാന്‍, യാമി ഗൗതം, മുസമ്മില്‍ ഇബ്രാഹിം തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. മനോഹരമായ ആ വീഡിയോ ചുവടെ കൊടുക്കുന്നു.

<center><iframe width="100%" height="360" src="//www.youtube.com/embed/a5mBVidWFkU?feature=player_embedded" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot