ആധാര്‍ ലിങ്ക് ചെയ്യാനുളള സമയ പരിധി നീട്ടും

Posted By: Samuel P Mohan

രാജ്യത്തെ ഏകീകൃത തിരിച്ചറിയല്‍ സംവിധാനമാണ് ആധാര്‍ കാര്‍ഡ്. ആധാര്‍ കാര്‍ഡ് നിലവില്‍ നിങ്ങളുടെ എല്ലാ അക്കൗണ്ടുകളുമായും ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായി മാറിയിരിക്കുകയാണ്.

ആധാര്‍ ലിങ്ക് ചെയ്യാനുളള സമയ പരിധി നീട്ടും

ആധാര്‍ കാര്‍ഡ് എല്ലാ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കേണ്ട അവസന തീയതി 2018 മാര്‍ച്ച് 31 എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മാര്‍ച്ച് 31ല്‍ നിന്നും നീട്ടാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നേരത്തെ മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു

കഴിഞ്ഞ ഡിസംബര്‍ 15നാണ് ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പര്‍, എല്‍ഐസി എന്നീ പല സേവനങ്ങള്‍ക്കായി ബന്ധിപ്പിക്കാനുളള സമയപരിധി സുപ്രിം കോടതി 2018 മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി 2018 സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ. സിക്രി, എംഎം ഖാന്‍വില്‍ക്കര്‍, ഡി.

വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഈ തീയതി അടുത്തു വരുന്നതിനാല്‍ ഇക്കാര്യത്തില്‍ തീര്‍പ്പാക്കണമെന്ന ആവശ്യപ്പെട്ട് പരാതികള്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം 20നാണ് കോടതി വിധി പറയുന്നത്.

വിധി പ്രസ്ഥാവനയ്ക്കു ശേഷം

എന്നാല്‍ വിധി പ്രസ്ഥാവനയ്ക്കു ശേഷം ബാങ്കുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പത്ത് ദിവസം മാത്രമേ ലഭിക്കൂ. ഈ സാഹചര്യത്തില്‍ സുപ്രിം കോടതി തീയതി നീട്ടാന്‍ വഴിയുണ്ടാക്കാമെന്ന് വ്യക്തമാക്കിയത്. കൂടാതെ നേരത്തെ രണ്ട് തവണ സമയ പരിധി നീട്ടിയിട്ടുണ്ടെന്നും ഇനിയും സമയം നീട്ടാന്‍ പ്രയാസമില്ലന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

നിങ്ങളുടെ ശബ്ദം 'ഒളിഞ്ഞുകേള്‍ക്കുന്നതില്‍' നിന്ന് ഗൂഗിളിനെ എങ്ങനെ തടയാം

നീറ്റ് അടക്കമുളള അഖിലേന്ത്യാ പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ല

നീറ്റ അടക്കമുളള അഖിലേന്ത്യാ പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലന്ന് സുപ്രിം കോടതി. ഇക്കാര്യം വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ച് നിര്‍ദ്ദേശിച്ചു. നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ ഏക തിരിച്ചറിയല്‍ രേഖയാക്കിയ സിബിഎസ്ഇ സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ഗുജറാത്ത് സ്വദേശി സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് സുപ്രിം കോടതി ഉത്തരവ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
If required it might consider extending the March 31 deadline for linking Aadhaar to various government schemes as well as mobile phones and bank accounts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot