ആധാർ കൊണ്ട് സർക്കാരിന് ലാഭം 90,000 കോടി രൂപ

  By GizBot Bureau
  |

  ഇപ്പോൾ പുറത്തുവന്നിരിക്കുന്നു റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആധാർ മുഖേന 90,000 കോടി രൂപയോളം മെച്ചമുണ്ടായിരിക്കുന്നു എന്നാണ് അറിയാൻ പറ്റുന്നത്. 3 കോടി ഇന്ത്യൻ പൗരന്മാർ ആധാർ ദിനം ഉപയോഗിക്കുന്നെന്നും 10 ലക്ഷം പേർ ദിവസവും ആധാർ കാർഡ് പുതുക്കുന്നു അല്ലെങ്കിൽ എടുക്കുന്നു എന്നും വെളിപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ട്. എന്നാൽ ആധാർ ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് പുതിയ ആശങ്കകൾ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
   ആധാറിന് 90,000 കോടി ലാഭം
   

  ആധാറിന് 90,000 കോടി ലാഭം

  ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് (ഐഎസ്ബി) നടത്തിയ പരിപാടിയിൽ യു.ഐ.ഡി.എ.ഐ ചെയർമാൻ ജെ. സത്യാനാരായണ ആധാറിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ചില പ്രത്യേകതകൾ പങ്കുവെച്ചപ്പോഴാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. മൂന്നു കോടി ഇന്ത്യക്കാർ ആധാറുമായി ബന്ധപ്പെട്ട് പണമിടപാടുകൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ ഉപയോഗിക്കുന്നുവെന്ന കാര്യം സത്യനാരായണ വെളിപ്പെടുത്തി. ഇവയിൽ വിവിധ സർക്കാർ ആവശ്യങ്ങൾക്ക് ആധാർ ഉപയോഗിക്കുന്നവരും ഉൾപ്പെടും.

  ആധാർ നടപ്പിലാക്കിയതിലൂടെ സർക്കാരിന് നേട്ടം 90,000 കോടി രൂപ

  ആധാർ ഉപയോഗപ്പെടുത്തുന്ന 4 പ്രധാന മേഖലകൾ റേഷൻ, പെൻഷൻ, ഗ്രാമീണ തൊഴിൽ, സ്കോളർഷിപ്പുകൾ എന്നിവയ്ക്കാണ്. ഇതിൽ 90,000 കോടി രൂപയോളം ഇന്ത്യൻ ഗവൺമെന്റ് ലാഭിച്ചു എന്നത് പെട്രോളിയം, പ്രകൃതി വാതകം, ഭക്ഷ്യ & പൊതുവിതരണം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ളതാണ്.

  കൂടുതൽ മെച്ചപ്പെടുത്തിയ സേവനങ്ങൾ

  "കൂടുതൽ കാര്യക്ഷമമായ ബയോ മെട്രിക് ഐഡന്റിഫിക്കേഷൻ സംവിധാനത്തിൽ കൂടുതൽ കാര്യങ്ങൾ ഇനിയും ചെയ്യേണ്ടതുണ്ട്. ആധാർ ഇക്കോ സംവിധാനത്തിന്റെ സുരക്ഷ; എൻറോൾമെന്റ്, അപ്ഡേറ്റ് ചെയ്യൽ, ആധികാരികത ഉറപ്പിക്കൽ എന്നീ പ്രക്രിയകളിലെ മെച്ചപ്പെടുത്തൽ, വഞ്ചന കണ്ടെത്തൽ, ഇത് തടയുന്നതിന് കൃത്രിമ ഇൻറലിജൻസ്, മെഷീൻ ലാംഗ്വേജസ് തുടങ്ങിയവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്."- അദ്ദേഹം പറയുന്നു.

  ലോകം മൊത്തം അംഗീകരിച്ച സംവിധാനം
   

  ലോകം മൊത്തം അംഗീകരിച്ച സംവിധാനം

  കണക്കു പ്രകാരം 121 കോടി ഇന്ത്യക്കാർ ആധാറിൽ ഇപ്പോഴുണ്ട്. ഇത്തരത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ സംവിധാനങ്ങളിൽ ഒന്നാണ് ആധാർ എന്നത് തെളിയിക്കപ്പെട്ടതാണ്. ഇടയ്ക്ക് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചിലത് ഉണ്ടായിരുന്നെങ്കിലും അവയെല്ലാം പരിഹരിച്ചിട്ടുണ്ട് എന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

  മൂന്ന് പേർ നടുറോഡിൽ ജീവനുവേണ്ടി പിടയുമ്പോൾ അതിനിടയിൽ സെൽഫിയെടുത്ത് യുവാവിന്റെ ക്രൂരവിനോദം!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Aadhaar Saves Rs 90,000 Crore to Government
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more