ആരോഗ്യ സേതു ആപ്പിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും ഹെൽത്ത് ഡാറ്റ ആക്സസ് ചെയ്യാനുമുള്ള ഫീച്ചറുകൾ
ഇന്ത്യയുടെ ആദ്യ കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ ആരോഗ്യ സേതുവിന് ഈയിടെ ധാരാളം പുതിയ സവിശേഷതകൾ ലഭിക്കുന്നു. ഉപയോക്താക്കളുടെ അനുഭവം മാറ്റുന്ന രണ്ട് പുതിയ രസകരമായ സവിശേഷതകൾ ഇപ്പോൾ ഈ അപ്ലിക്കേഷന് ലഭിച്ചിരിക്കുകയാണ്. ഒന്നാമതായി, ഈ അപ്ലിക്കേഷനിൽ നിന്നുള്ള വ്യക്തിഗത വിവരങ്ങൾക്കൊപ്പം ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് നീക്കം ചെയ്യുവാൻ കഴിയും. രണ്ടാമതായി, ഉപയോക്താക്കൾക്ക് തേർഡ് പാർട്ടി അപ്ലിക്കേഷനുകളിലേക്ക് ആരോഗ്യ ഡാറ്റ ആക്‌സസ് ലഭിക്കും.

പുതിയ സവിശേഷതകൾ ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ അവതരിപ്പിച്ചു. എന്നിരുന്നാലും, ഹെൽത്ത് ഡാറ്റ ആക്സസ് സവിശേഷത ഉടൻ തന്നെ ആൻഡ്രോയിഡിൽ പുറത്തിറക്കും. ആൻഡ്രോയിഡ് ഉപയോക്താക്കൾ അപ്ലിക്കേഷനിൽ 'ഡിലീറ്റ് മൈ അക്കൗണ്ട് ഓപ്ഷൻ' കാണാനാകും, അത് എല്ലാ ഡാറ്റയും നീക്കം ചെയ്യും. അതേസമയം ഐഒഎസ് ഉപകരണങ്ങളിൽ ഉപയോക്താക്കൾ 'ഡിലീറ്റ് അക്കൗണ്ട് ഫയൽ' എന്ന ഓപ്ഷനും കാണുവാൻ സാധിക്കും.

ആരോഗ്യ സേതു ആപ്പിൽ നിന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ ?
ആരോഗ്യ സേതു അപ്ലിക്കേഷൻ മുമ്പ് ഇത്തരത്തിൽ ഒരു സവിശേഷത വാഗ്ദാനം ചെയ്തിട്ടില്ല. ആരോഗ്യ സേതു ആപ്പിനെ സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ രംഗത്ത് വന്നിരുന്നു. ഈ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്ന് പറയുന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഉപയോക്താക്കൾക്ക് ഈ പ്രശനം ബാധിക്കാതിരിക്കുവാനായും അത് ഫോണിൽ നിന്നും യഥേഷ്ടം നീക്കം ചെയ്യുവാനായുമുള്ള ഈ പുതിയ സവിശേഷത പുറത്തിറങ്ങിയതിനാൽ പല ഉപയോക്താക്കൾക്കും ഇത് വളരെ ഉപയോഗപ്രദമാകും.

നിങ്ങൾ ഒരു ആൻഡ്രോയിഡ് ഉപയോക്താവാണെങ്കിൽ, ആരോഗ്യ സേതു അപ്ലിക്കേഷനിൽ ലഭ്യമായ ക്രമീകരണ മെനുവിൽ ക്ലിക്ക് ചെയ്യുക. മെനു തുറന്നുകഴിഞ്ഞാൽ, ‘ഡിലീറ്റ് മൈ അക്കൗണ്ട്' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. നിങ്ങൾ ഒരു ഐഒഎസ് ഉപയോക്താവ് ആണെങ്കിൽ സമാന ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. ഐഒഎസ് ഉപയോക്താക്കൾ ‘ഡിലീറ്റ് മൈ അക്കൗണ്ട് ഫയൽ' എന്നായിരിക്കും കാണുക.

ഇല്ലാതാക്കിയ ഡാറ്റ സർക്കാർ സെർവറിൽ 30 ദിവസത്തേക്ക് നിലനിൽക്കും
ആരോഗ്യ സേതു അപ്ലിക്കേഷനിൽ നിന്ന് ഉപയോക്താക്കൾ അക്കൗണ്ടും വിവരങ്ങളും ഇല്ലാതാക്കുമെങ്കിലും ഇല്ലാതാക്കിയ വിവരങ്ങൾ സർക്കാർ സെർവറിൽ 30 ദിവസത്തേക്ക് നിലനിൽക്കും. കൂടാതെ, വിവരങ്ങൾ ഇല്ലാതാക്കുന്നത് ആരോഗ്യ സേതു അപ്ലിക്കേഷനിൽ നിന്നുള്ള ഉപയോക്താക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കും. ആരോഗ്യ സേതു അപ്ലിക്കേഷനിൽ നിന്ന് അക്കൗണ്ട് ഇല്ലാതാക്കാൻ ഫോൺ നമ്പറുകൾ നിർബന്ധമാണെന്ന കാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യ ഡാറ്റ ആക്‌സസ്സ് സവിശേഷത ആൻഡ്രോയിഡിൽ ലഭ്യമല്ല
തേർഡ് പാർട്ടി ആപ്ലിക്കേഷനുകളിലേക്കുള്ള ആരോഗ്യ ഡാറ്റ ആക്സസ് ആണ് ആരോഗ്യ സേതു അപ്ലിക്കേഷനിൽ അവതരിപ്പിച്ച മറ്റൊരു സവിശേഷത. ഈ സവിശേഷത ഐഓഎസ് ഉപകരണങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ സവിശേഷത ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സവിശേഷത പ്രവർത്തനക്ഷമമാക്കുന്നതിനായി: സെറ്റിംഗ്സ് എന്ന ഓപ്ഷനിലേക്ക് പോയി 'ആരോഗ്യ സേതു സ്റ്റാറ്റസ്' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ അതിന് അനുമതി നൽകി കഴിഞ്ഞാൽ, അപ്ലിക്കേഷനിൽ നിങ്ങളുടെ ആരോഗ്യ ഡാറ്റ ആക്‌സസ് ചെയ്യുന്നതിന് അനുമതി ലഭിച്ച എല്ലാ തേർഡ് പാർട്ടി അപ്ലിക്കേഷനുകളും ലിസ്‌റ്റ് ചെയ്യപ്പെടും.


Click it and Unblock the Notifications








