എയ്‌സര്‍ ഐകോണിയW4: 8 ഇഞ്ച് വിന്‍ഡോസ് 8.1 ടാബ്ലറ്റ് ലോഞ്ച് ചെയ്തു: വില 24,999 രൂപ

Posted By:

തായ്‌വാനീസ് കമ്പനിയായ എയ്‌സര്‍ പുതിയ 8 ഇഞ്ച് ടാബ്ലറ്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഐകോണിയ W4 എന്നുപേരിട്ടിരിക്കുന്ന ടാബ്ലറ്റില്‍ വിന്‍ഡോസ് 8.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എയ്‌സര്‍ ഐകോണിയ W3 യുടെ പിന്‍ഗാമിയായ ഐകോണിയ W4- 32 ജി.ബി., 64 ജി.ബി. എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ഇറങ്ങുന്നത്. 32 ജി.ബി. വേരിയന്റിന് 24,999 രൂപയും 64 ജി.ബി. വേരിയന്റിന് 26,999 രൂപയുമാണ് വില.

കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നടന്ന ചടങ്ങിലാണ് എയ്‌സര്‍ ഐകോണിയ W4-ന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നത്. നേരത്തെ ഇറങ്ങിയ ഐകോണിയ W3 ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍ ഏറെ പിന്നിലായിരുന്നു. ഈ പോരായ്മ പരിഹരിച്ചുകൊണ്ടാണ് പുതിയ ടാബ്ലറ്റ് ഒരുക്കിയിരിക്കുന്നത്. ഇന്നുമുതല്‍ ഇന്ത്യന്‍ വിപണിയില്‍ ടാബ്ലറ്റ് ലഭ്യമാവും.

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് കമ്പ്യൂട്ടറിശന്റ വേഗതയും നിലവാരവുമുള്ള ടാബ്ലറ്റുകളാണ് ആവശ്യം. ഇതു മനസില്‍ കണ്ടാണ് പുതിയ ടാബ്ലറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ലോഞ്ചിംഗ് ചടങ്ങില്‍ എയസര്‍ ഇന്ത്യ മാനേജിംഗ് ഡയരക്ടര്‍ ഹരീഷ് കോലി പറഞ്ഞു.

എയ്‌സര്‍ ഐകോണിയ W4 ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ടാബ്ലറ്റിന്റെ പ്രത്യേകതകള്‍

1280-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 8 ഇഞ്ച് WVGA HD ഡിസ്‌പ്ലെ സ്‌ക്രീനാണുള്ളത്. ഇന്റല്‍ ആറ്റം 1.8 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32/64 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയുള്ള ടാബ്ലറ്റില്‍ 5 എം.പി. ക്യാമറ പിന്‍വശത്തും 2 എം.പി. ക്യാമറ ഫ്രണ്ടിലുമുണ്ട്. 4960 mAh ബാറ്ററി 8 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വൈ-ഫൈ, മൈക്രോ യു.എസ്.ബി., മൈക്രോ HDMI, ബ്ലുടൂത്ത് തുടങ്ങിയ കണക്റ്റ്ിവിറ്റി ഫീച്ചറുകള്‍ ഉണ്ട്.

ഇതിനു പുറമെ ഐകോണിയ W4-നു വേണ്ടി പ്രത്യേകമായി ക്രഞ്ച് കീബോഡ്, ക്രഞ്ച് കവര്‍ എന്നിവയും എയ്‌സര്‍ നിര്‍മിക്കുന്നുണ്ട്് ഇതിന്റെ വില എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ടാബ്ലറ്റിന്റെ കൂടുതല്‍ പ്രത്യേകതകള്‍ ചുവടെ.

എയ്‌സര്‍ ഐകോണിയW4: 8 ഇഞ്ച് വിന്‍ഡോസ് 8.1 ടാബ്ലറ്റ് ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot