ഐപാഡ് മിനിയുടെ ഗുണങ്ങളുമായി പകുതി വിലയ്ക്ക് എയ്‌സറിന്റെ ആന്‍ഡ്രോയ്ഡ് ടാബ്ലറ്റ്

Posted By:

മികച്ച അഭിപ്രായം നേടിയ ആപ്പിള്‍ ടാബ്ലറ്റുകളില്‍ ഒന്നാണ് ഐ പാഡ് മിനി. ഉയര്‍ന്ന പെര്‍ഫോമന്‍സ്, സ്‌ക്രീന്‍ ക്വാളിറ്റി, വേഗത, മുന്തിയ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും... അങ്ങനെ ഐ പാഡ് മിനിക്ക് ഗുണങ്ങള്‍ ഒരുപാടുണ്ട്. എങ്കിലും വില കേള്‍ക്കുമ്പോള്‍ സാധാരണക്കാരന്‍ രണ്ടുതവണ ചിന്തിക്കും ഈ ടാബ്ലറ്റ് വാങ്ങണമോ എന്ന്.

എന്നാല്‍ ഐ പാഡ് മിനിയുടെ അതേ ഗുണങ്ങളുള്ള ഒരു ടാബ്ലറ്റ് എയ്‌സര്‍ പുറത്തിറക്കിയിരിക്കുന്നു. വില ഐ പാഡ് മിനിയുടെ പകുതിയോളമേ വരു. അതായത് 149 ഡോളര്‍ (ഏകദേശം 9,300 രൂപ). ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് ആണ് എന്നതുമാത്രമാണ് പ്രധാന വ്യത്യാസം.

7.9 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഈ ടാബ്ലറ്റിന് എയ്‌സര്‍ ഐകോണിയ A1-830 എന്നാണു പേരിട്ടിരിക്കുന്നത്. കാഴ്ചയില്‍ ഐ പാഡ് മിനിയോട് സാദൃശ്യമുള്ള ടാബ്ലറ്റിന്റെ ബോഡി അലുമിനിയത്തില്‍ തീര്‍ത്തതാണ്. സ്‌ക്രീന്‍ സൈസും ഐ പാഡ് മിനിക്കു തുല്യം.

സാങ്കേതികമായി ഐ പാഡ് മിനിയേക്കാള്‍ ഐ പാഡുമായാണ് ഏറെ സദൃശ്യം. 1024-768 പിക്‌സല്‍ റെസല്യൂഷനാണ് സ്‌ക്രീനിനുള്ളത്. 1.6 GHz ഇന്റല്‍ ആറ്റം പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്. എന്നിവയാണ് എയ്‌സര്‍ ഐകോണിയ A1-830 ലുള്ളത്. ഓപ്പറേറ്റിംഗ് സിസ്റ്റം അല്‍പം പഴയതാണെന്നു പറയാതിരിക്കാന്‍ തരമില്ല.

1080 പിക്‌സല്‍ പ്രൈമറി ക്യാമറ, 720 പിക്‌സല്‍ ഫ്രണ്ട് ക്യാമറ (എത്ര മെഗാപിക്‌സല്‍ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല), 16 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

ഐപാഡ് മിനിയും എയ്‌സര്‍ ഐകേണിയ A1- 830 തമ്മില്‍ ഒരു താരതമ്യം

ഐ പാഡ് മിനിയുടെ ഗുണങ്ങളോടെ പകുതി വലയ്ക്ക് ഒരു ആന്‍ഡ്രോയ്ഡ് ടാബ്ലറ്റ്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot