ബാംഗ്ലൂര്‍ നിവാസികള്‍ക്ക് 150Mbps പ്ലാനുമായി ACT ഫൈബര്‍നെറ്റ്!

Posted By: Archana V

രാജ്യത്തെ മുന്‍നിര ടെലികോംഇതര ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളായ എസിടി ഫൈബര്‍നെറ്റ്‌ ബാംഗ്ലൂര്‍ നിവാസികള്‍ക്ക്‌ വേണ്ടി ഇതാദ്യമായി 150 എംബിപിഎസ്‌ ബ്രോഡ്‌ബാന്‍ഡ്‌ പ്ലാന്‍ അവതരിപ്പിച്ചു.

ബാംഗ്ലൂര്‍ നിവാസികള്‍ക്ക് 150Mbps പ്ലാനുമായി ACT ഫൈബര്‍നെറ്റ്!

കൂടാതെ നിലവിലെ ബ്രോഡ്‌ബാന്‍ഡ്‌ പ്ലാനുകള്‍ പുതുക്കുകയും വേഗത, എഫ്‌യുപി പരിധി എന്നിവ ഉയര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ഉപഭോക്താക്കള്‍ക്ക്‌ അധികം വില നല്‍കാതെ തന്നെ തടസ്സരഹിതമായി ഉയര്‍ന്ന ഇന്റര്‍നെറ്റ്‌ വേഗത ആസ്വദിക്കാന്‍ കഴിയും.

"ഉപഭോക്താക്കള്‍ക്ക്‌ മികച്ച അനുഭവം ലഭ്യമാക്കാനാണ്‌ എസിടി ഫൈബര്‍നെറ്റ്‌ അഗ്രഹിക്കുന്നത്‌. ഇതിന്റെ അടുത്തഘട്ടത്തിലേക്ക്‌ കടക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്ന വേഗത, വിപുലീകരിച്ച എഫ്‌യുപി പരിധി എന്നിവ ലഭ്യമാക്കുന്ന തരത്തില്‍ എല്ലാ പ്ലാനുകളും പരിഷ്‌കരിച്ചിരിക്കുകയാണ്‌" എസിടി(ആര്‍ട്ടിയ കണ്‍വേര്‍ജെന്‍സ്‌ ടെക്‌നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റിഡ്‌) സിഇഒ ബാല മല്ലാടി പറഞ്ഞു.

" വിപണിയിലെ പ്രധാനികള്‍ എന്ന നിലയില്‍ ഞങ്ങള്‍ ബാംഗ്ലൂര്‍ നഗരത്തില്‍ ആദ്യമായി 150 എംബിപിഎസ്‌ വേഗത അവതരിപ്പിച്ചിരിക്കുകയാണ്‌ . മികച്ച ഇന്റര്‍നെറ്റ്‌ അനുഭവമായിരിക്കും ഞങ്ങളുടെ പ്ലാനുകള്‍ നല്‍കുക. പ്രത്യേകിച്ച്‌ 4കെ വീഡിയോ, എച്ച്‌ഡി മൂവി, ടിവി സീരീസ്‌ , ഡൗണ്‍ലോഡ്‌ എന്നിവയ്‌ക്ക്‌ മികച്ച വേഗതയിലുള്ള തടസ്സമില്ലാത്ത ഇന്റര്‍നെറ്റ്‌ സേവനം ബാംഗ്ലൂരില ഉപഭോക്താക്കള്‍ക്ക്‌ ഇനി മുതല്‍ ലഭ്യമാകും" മല്ലാടി പറഞ്ഞു

വിവോ വി7, വി7 പ്ലസ് ഡ്യവല്‍ ക്യാമറ ഫോണ്‍ ഇന്ന് അവതിപ്പിക്കും!

സെപ്‌റ്റംബര്‍ 1 മുതല്‍ നിലവിലെ പ്ലാനുകളില്‍ മാറ്റം വരുത്തിയതായി കമ്പനി അറിയിച്ചു. പുതുക്കിയ പ്ലാനുകള്‍ അനുസരിച്ച്‌ എസിടി സ്വിഫ്‌റ്റ്‌ ഇനിമുതല്‍ 50 ജിബി ഡേറ്റ പരിധിയും 10എംബിപിഎസ്‌ വേഗതയും ലഭ്യമാക്കും. നേരത്തെ ഈ പ്ലാനില്‍ 5 എംബിപിഎസ്‌ വേഗതയും 40ജിബി ഡേറ്റ പരിധിയുമായിരുന്നു ലഭിച്ചിരുന്നത്‌.

30എംബിപിഎസ്‌ വേഗത, 70 ജിപി ഡേറ്റ പരിധി ലഭ്യമാക്കിയിരുന്ന എസിടി റാപിഡ്‌ പ്ലസ്‌്‌ പ്ലാനില്‍ ഇനിമുതല്‍ 50എംബിപിഎസ്‌ വേഗതയും 100 ജിപി ഡേറ്റ പരിധിയും ലഭിക്കും. അതേസമയം എസിടി ബ്ലേസ്‌ പ്ലാന്‍ 60 എംപിബിഎസ്‌ വേഗത, 100 ജിബി ഡേറ്റപരിധി എന്നിവയ്‌ക്ക്‌ പകരം 75 എംബിപിഎസ്‌ വേഗതയും 140 ജിബി ഡേറ്റ പരിധിയും നല്‍കും

എസിടി സ്റ്റോം 75എംബിപിഎസ്‌ വേഗതയ്‌ക്കും 125 ജിബി ഡേറ്റ പരിധിയ്‌ക്കും പകരം 90 എംബിപിഎസ്‌ വേഗതയും 175 ജിബി ഡേറ്റ പരിധിയും ലഭ്യമാക്കും. എസിടി ലൈറ്റ്‌നിങിന്റെ വേഗത 75 എംബിപിഎസില്‍ നിന്നും 90 എംബിപിഎസും ഡേറ്റ പരിധി 175 ജിബിയില്‍ നിന്നും 225 ജിബിയുമായി പരിഷ്‌കരിച്ചതായി കമ്പനി അറിയിച്ചു.

വേഗത കൂടിയ പ്ലാനുകളില്‍ എസിടി ഇന്‍ക്രഡിബിള്‍ 100 എംബിപിഎസ്‌ വേഗത 250 ജിബി ഡേറ്റ പരിധി എന്നത്‌ 150 എംബിപിഎസ്‌ വേഗത 350 ജിബി ഡേറ്റ പരിധി എന്ന്‌ പരിഷ്‌കരിച്ചു.

സമാനമായി എസിടി എസ്സെന്‍ഷ്യല്‍ 100 എംബിപിഎസ്‌ വേഗത 400 ജിബി ഡേറ്റ പരിധി എന്നതില്‍ നിന്നും 150 എംബിപിഎസ്‌ വേഗത 550 ജിബി ഡേറ്റ പരിധി എന്നായി മാറി.

എസിടി അഡ്വാന്‍സ്‌ 125 എംബിപിഎസിന്‌ പകരം 150 എംബിപിഎസ്‌ വേഗതയും 550 എഫ്‌യുപിയ്‌ക്ക്‌ പകരം 750 എഫ്‌യുപിയും ലഭ്യമാക്കും.

എസിഡി പ്രോഗ്രസ്‌ ആകട്ടെ 150 എംബിപിഎസ്‌ വേഗതയും 1000 ജിബി ഡേറ്റപരിധിയും നല്‍കും. മുമ്പിത്‌ 125 എംബിപിഎസും 750 ജിബിയും ആയിരുന്നു.

ബാംഗ്ലൂരിലെ ഉപയോക്താക്കള്‍ക്ക്‌ അധികം ചെലവ്‌ വരാതെ തന്നെ ഉയര്‍ന്ന വേഗതയും മികച്ച ഡേറ്റ പരിധിയും ലഭ്യമാക്കുന്ന തരത്തിലാണ്‌ എസിടി ഫൈബര്‍ നെറ്റ്‌ എല്ലാ പ്ലാനുകളും പരിഷ്‌കരിച്ചിരിക്കുന്നത്‌.

ഇന്ത്യയിലെ ബിഎസ്എന്‍എല്‍ 5ജി ലോഞ്ചിങ്ങ് ഡേറ്റ്: അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍!

English summary
The ACT Storm to 90 Mbps speed and 175 GB FUP limit from 75 Mbps speed and 125 GB FUP, ACT Lightning to 90 Mbps speed and 225 GB FUP limit from 75 Mbps

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot